For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയ്ക്ക് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല, മകന്‍ ഇല്ലു കൊണ്ട് വന്ന ഭാഗ്യമാണ്; നജീം അര്‍ഷാദ്

  |

  50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഈ ദിവസങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായ പലരും സന്തോഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയായിരന്നു. ഇത്തവണത്തെ മികച്ച ഗായകനുള്ള അംഗീകാരം നേടിയ നജീം അര്‍ഷാദിന് ഇനിയും ഇതൊന്നും വിശ്വാസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് പറയുകയാണ്.

  നടി മിത്ര കുര്യന്റെ കുടുംബവും നജീമിന്റെ കുടുംബവും അവധി ആഘോഷിക്കാനായി തേക്കടിയില്‍ എത്തിയപ്പോഴായിരുന്നു പുരസ്‌കാരം നേടിയ കാര്യം അറിയുന്നത്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അങ്ങനെ കിട്ടിയതിനാല്‍ അതിന്റെ സന്തോഷം ഇരട്ടിയാണെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നജീം തുറന്ന് പറഞ്ഞിരിക്കുകയാണ്.

  തേക്കടിയിലേക്ക് ഫാമിലി ട്രിപ്പടിച്ച്, ഞങ്ങള്‍ താമസിക്കുന്ന റിസോര്‍ട്ടിലെ ഏലത്തോട്ടത്തില്‍ നടക്കാനിറങ്ങിയതായിരുന്നു വില്യമിന്റെയും എന്റെയും കുടുംബം. വില്യമിന്റെ ഭാര്യ, നടി മിത്രാ കുര്യന്റെ അമ്മയാണ് ആദ്യം വിളിച്ച് അവാര്‍ഡ് ഉണ്ടെന്ന് പറഞ്ഞത്. പണ്ടൊരു അവാര്‍ഡ് പ്രഖ്യാപന സമയത്ത് ചാനലില്‍ നിന്ന് വിളിച്ച് നജീമിന് സ്‌കോപ്പുണ്ട് എന്നൊക്കെ പറഞ്ഞപ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ച് കിട്ടായായതും ഡെസ്പ് ആയതുമൊക്കെ മനസില്‍ കിടപ്പുണ്ടല്ലോ. അതുകൊണ്ട് ഹേയ് എനിക്കോ, ചുമ്മ കളിയാക്കാന്‍.. എന്നൊക്കെ പറഞ്ഞ് ഞാനത് കാര്യമാക്കിയില്ല.

  നോക്കുമ്പോള്‍ എന്റെ ഫോണിലേക്ക് നിരനിരയായി കോളുകളുടെ ബഹളം. അപ്പോള്‍ കുറേശ്ശേ തോന്നി തുടങ്ങി, എന്തോ കാര്യുണ്ടല്ലോ എന്ന്. പക്ഷേ വിശ്വസിക്കാനായില്ല. നമ്മള്‍ ഇതൊന്നും പ്രതീക്ഷിക്കുന്നില്ലല്ലോ. അവിചാരിതമായി തേടിയെത്തിയ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിന്റെ ഹാങ് ഓവര്‍ ഇനിയും വിട്ട് പോയിട്ടില്ല. കൊറോണയൊക്കെ അല്ലേ, സ്‌റ്റേറ്റ് അവാര്‍ഡൊന്നും ഇത്തവണ കാണില്ല എന്നാകുമല്ലോ നമ്മള്‍ വിചാരിക്കുക. അവാര്‍ഡ് പ്രഖ്യാപിക്കുന്ന ദിവസമാണെന്ന കാര്യമൊന്നും മനസിലേ ഇല്ല. അപ്പോഴാണ് അവാര്‍ഡ് കിട്ടിയെന്നറിയുന്നത്.

  ആദ്യം ചെറിയൊരു ഷോക്ക് പോലെ തോന്നി. റിസോര്‍ട്ടിലുള്ളവര്‍ സര്‍പ്രൈസ് കേക്കോക്കെ കൊണ്ട് വന്ന് സെലിബ്രേറ്റ് ചെയ്തു. സന്തോഷം കൊണ്ട് മനസ് നിറഞ്ഞിട്ട് വാക്കുകള്‍ ഒന്നും വരാത്ത അവസ്ഥയായിരുന്നു. വാപ്പയ്ക്കും ഉമ്മയ്ക്കും അതേ അവസ്ഥ. ഞാന്‍ പാട്ടുകാരനായി കാണമെന്ന് ആഗ്രഹിച്ചതും സംഗീതത്തിലേക്ക് വഴി തിരിച്ച് വിട്ടതും അവരാണല്ലോ. ഭാര്യ തസ്‌നി സത്യമാണോ ഇക്ക എന്ന് ഇപ്പോഴും ഇടയ്ക്കിടെ ചോദിച്ച് കൊണ്ടിരിക്കുന്നുണ്ട്.

  ദൃശ്യത്തിലെ മാരിവില്‍ കുടനീര്‍ത്തും... ട്രിവാന്‍ഡ്രം ലോഡ്ജിലെ കണ്ണിന്നുള്ളില്‍ നീ കണ്‍മണി... അടക്കം പത്തു പന്ത്രണ്ട് സോളോ സോങ്‌സ് ഇറങ്ങിയ വര്‍ഷമായിരുന്നു 2013. ആ വര്‍ഷം തന്നെ 'നടനി'ലെ ഏതു സുന്ദരസ്വപ്ന യവനിക... എന്ന പാട്ടിന് അവാര്‍ഡ് സാധ്യതയുണ്ട് എന്ന് പലരും പറഞ്ഞ് അന്ന് കുറേ പ്രതീക്ഷിച്ചതായിരുന്നു. വളരെ സെന്‍സിറ്റീവ് ആയതുകൊണ്ട് ആ വിഷമം മാറാന്‍ കുറേ നാളെടുത്തു.

  Siju Wilson Response to winning the award for Vasanthi movie | FilmiBeat Malayalam

  അതിനുശേഷം അവാര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കൊന്നും ചെവികൊടുക്കാറില്ലായിരുന്നു. പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍ അവാര്‍ഡ് കിട്ടിയാലുള്ള സന്തോഷം വേറെ തന്നെയാണ്. അപ്പോഴേ ഇത്രയും സന്തോഷിക്കാന് പറ്റൂ. പതിമൂന്ന് വര്‍ഷമായി പിന്നണി രംഗത്ത് വന്നിട്ട്. എന്റെ കൂടെ നിന്ന എല്ലാവരെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. മകന്‍ ഇല്ലു എന്ന ഇല്‍ഹാന്‍ അര്‍ഷാക്ക് വന്നതിന്റെ ഐശ്വര്യമാണിതൊക്കെ എന്നാണ് എല്ലാവരും പറയുന്നത്. സന്തോഷം പറഞ്ഞാല്‍ തീരാത്ത സന്തോഷമാണെന്നും നജീം പറയുന്നു.

  English summary
  Best Singer Najeem Arshad's Response About Kerala State Film Awards 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X