For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സകലകലാവല്ലഭയ്ക്ക് അഭിനന്ദനപ്രവാഹം; പേർളിയുടെ 'ക്രേസി വേൾഡ്' ഏറ്റെടുത്ത് ആരാധകർ

  |

  അവതാരിക, നടി, ​ഗായിക, ​ഗാനരചയിതാവ്, സംവിധായിക, യുട്യൂബർ അങ്ങനെ എണ്ണിയാൽ തീരാത്ത മേഖലകളിൽ ശോഭിച്ച് നിൽക്കുന്ന താരമാണ് പേർളി മാണി. അവതാരികയായിട്ടായിരുന്നു പേർളിയുടെ രം​ഗപ്രവേശം. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ശേഷം ബി​ഗ് ബോസ് മത്സരാർഥിയായി പേർളി എത്തി. ബി​ഗ് ബോസിലൂടെയാണ് യഥാർഥ പേർളിയെ ആരാധകർ അടുത്ത് അറിയുന്നതും എണ്ണമറ്റ ആരാധക വൃന്ദം പേർളിക്ക് ഉണ്ടാകുന്നതും. ബി​ഗ് ബോസിൽ റണ്ണറപ്പായിരുന്നു പേർളി. ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രണ്ടാമത്തെ മത്സരാർഥി.

  ക്രേസി വേൾഡ് പേർളി, പേർളി മാണി, പേർളിഷ്, ക്രേസി വേൾഡ്, pearle maaney, crazy world song, pearle maaney fans, pearlish song

  സ്വന്തമായി മ്യൂസിക്ക് ആൽബങ്ങൾ പുറത്തിറക്കാറുള്ള പേർളിയുടെ ഏറ്റവും പുതിയ ആൽബമാണ് ക്രേസി വേൾഡ്. പേർളി തന്നെയാണ് പിന്നണയിൽ പ്രവർത്തിച്ചിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും. യുട്യൂബർ കൂടിയായ പേർളി തന്റെ യുട്യൂബ് ചാനൽ വഴിയാണ് തന്റെ ആൽബങ്ങളും സീരിസുുകളും പുറത്തിറക്കാറുള്ളത്.

  ക്രേസി വേൾഡ്

  ഇം​ഗ്ലീഷ് മ്യൂസിക്ക് ആൽബങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് പേർളി ക്രേസി വേൾഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. വരികളും സം​ഗീതവും ദൃശ്യങ്ങളുമെല്ലാം ഇന്റർനാഷണൽ സ്റ്റൈലാക്കിയാണ് ക്രേസി വേൾഡിൽ ചിത്രീകരിച്ചിരിക്കുന്നത്. കുറച്ച് കൗമാരക്കാരായ പെൺക്കുട്ടികളാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് ഇടയ്ക്ക് പേർളിയും ​ഗാനരം​ഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

  Also read: ദോശയ്ക്ക് നൽകിയത് ആയിരം രൂപ; തട്ടുകടയിൽ മാസ് കാട്ടി അല്ലു അർജുൻ

  പ്രചോദനവും പോസിറ്റിവിറ്റിയും നൽകുന്നതാണ് ക്രേസി വേൾഡ് എന്ന ​ഗാനമെന്നാണ് വീഡിയോ കണ്ടവർ കമന്റായി കുറിച്ചത്. എട്ട് ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ ഇതിനോടകം വീഡിയോ സാമ്പാദിച്ച് കഴിഞ്ഞു. സംവിധാനം, ആലാപനം, ​ഗാനരചന എന്നിവയെല്ലാം പേർളി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

  ക്രേസി വേൾഡ് പേർളി, പേർളി മാണി, പേർളിഷ്, ക്രേസി വേൾഡ്, pearle maaney, crazy world song, pearle maaney fans, pearlish song

  സകലകലാവല്ലഭയായ പേർളിയുടെ പുത്തൻ ആൽബത്തിന് ആശംസപ്രവാഹമാണ് സോഷ്യൽമീഡിയകൾ വഴി ലഭിക്കുന്നത്. പേർളി ​തന്റെ ​ഗർഭകാലത്താണ് ക്രേസി വേൾഡിന് വേണ്ടി പ്രവർത്തിച്ചതും ​ഗാനം ആലപിച്ചതും. 'ഈ ഗാനം നല്‍കുന്ന പോസിറ്റിവിറ്റിയെക്കുറിച്ച് പറയാതിരിക്കാനാവില്ല, ഇനിയും ഇത് പോലെയുള്ള ഗാനങ്ങളുമായെത്തണം' എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്. ഇതിന് മുമ്പ് പുറത്തിറക്കിയ ചെല്ലക്കുട്ടിയെ എന്ന് തുടങ്ങിയ ​ഗാനം ഇപ്പോഴും പലരും മൂളിനടക്കാറുണ്ട്.

  നിലയും ഏറ്റുപാടുന്നു

  ബി​ഗ് ബോസ് മത്സരാർഥിയായിരിക്കെ സഹമത്സരാർഥിയായിരുന്ന ശ്രീനിഷ് അരവിന്ദുമായി പേർളി പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയം പിന്നീട് ബി​ഗ് ബോസ് അവസാനിച്ചശേഷം വിവാഹത്തിലേക്ക് എത്തി. മലയാളം, തെലുങ്ക് സീരിയൽ മേഖലയിലെ ശ്രദ്ധേയനായ നടൻ കൂടിയാണ് ശ്രീനിഷ്. ഇരുവർക്കും മാസങ്ങൾക്ക് മുമ്പാണ് പെൺകുഞ്ഞ് പിറന്നത്.

  Also read: ശിവൻ വിളിക്കാൻ വരണം, അല്ലാതെ മടങ്ങിവരില്ലെന്ന വാശിയിൽ അഞ്ജലി

  ​ഗർഭിണിയായിരിക്കുമ്പോൾ താൻ ഈ പാട്ട് ഇടയ്ക്കിടെ മൂളുമായിരുന്നതിനാൽ മകൾ നിലയുടെ പ്രിയപ്പെട്ട സോങായി ക്രേസി വേൾഡ് മാറി കഴി‍ഞ്ഞൂവെന്നും പേർളി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നിലയുടെ വരവിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞും പേളിയും ശ്രീനിയും എത്തിയിരുന്നു.

  ക്രേസി വേൾഡ് പേർളി, പേർളി മാണി, പേർളിഷ്, ക്രേസി വേൾഡ്, pearle maaney, crazy world song, pearle maaney fans, pearlish song

  ചന്ദ്രൻ എന്ന് അർഥം വരുന്നതിനാലാണ് നിലയെന്ന പേര് മകൾക്ക് ഇട്ടതെന്ന് പേർളിയും ശ്രീനിഷും നേരത്തെ പറഞ്ഞിരുന്നു. നിലയുടെ മാമോദീസയുടേയും ചോറൂണ് ചടങ്ങിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പേർളിക്കൊപ്പം റീൽസിലും ചില യുട്യൂബ് വീഡിയോകളിൽ നില പ്രത്യക്ഷപ്പെടാറുണ്ട്.

  ആരാധകരുടെ പേളിഷ്

  പേർളി-ശ്രീനിഷ് ജോഡിക്ക് ബി​ഗ് ബോസ് മുതൽ വലിയ ഫാൻസുണ്ട്. പേളിഷ് എന്നാണ് ഇവരെ ഫാൻസ് വിശേഷിപ്പിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് അവസ്ഥ എന്ന പേരിൽ പേർളിയും ശ്രീനിഷും ചേർന്ന് ഒരു വെബ് സീരിസും പുറത്തിറക്കിയിരുന്നു. അടുത്തിടെ അര്‍ധരാത്രിയില്‍ ഭക്ഷണം ഉണ്ടാക്കി കഴിച്ച വീഡിയോയുമായി ശ്രീനിയും പേളിയും എത്തിയിരുന്നു.

  Also read: ബിക്കിനി ചിത്രങ്ങളുമായി സാറ അലി ഖാന്‍ വീണ്ടും; ചിത്രങ്ങളിതാ

  ഞങ്ങളുടെ ടൈമാണ് ഇതെന്ന് പറഞ്ഞായിരുന്നു പേളി എത്തിയത്. രാത്രിയില്‍ ഉറക്കമില്ലാത്തവര്‍ക്കായി ഈ വീഡിയോ സമര്‍പ്പിക്കുന്നുവെന്നുമായിരുന്നു പേളി കുറിച്ചത്. ബിഗ് ബോസ് എപ്പിസോഡുകളാണ് ഈ വീഡിയോ കണ്ടപ്പോള്‍ ഓര്‍മ വന്നതെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

  ക്രേസി വേൾഡ് പേർളി, പേർളി മാണി, പേർളിഷ്, ക്രേസി വേൾഡ്, pearle maaney, crazy world song, pearle maaney fans, pearlish song

  ക്രേസി വേൾഡ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് പാട്ടിനെ കുറിച്ച് ശ്രീനിഷ് അരവിന്ദ് പറഞ്ഞത്. 'ഇത് പേളിയുടെ മാത്രം പാട്ടാണ്.. ഞാനില്ലെങ്കില്‍ നിങ്ങള്‍ക്ക് വിഷമമുണ്ടാവുമെന്നറിയാം. അടുത്ത പാട്ടില്‍ എന്നെ കൂട്ടുമായിരിക്കും' ശ്രീനിഷ് പറഞ്ഞു. പേളിയുടെ വരികൾക്ക് സം​ഗീതം നൽകിയത് ജസ്റ്റിനാണ് അദ്ദേഹം തന്നെയാണ് വീഡിയോയ്ക്കായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും.

  ജസിനും പേളിയും അടിപൊളി കോമ്പോയാണെന്നും ശ്രീനിഷ് പറഞ്ഞുവെക്കുന്നുണ്ട്. അനിരുദ്ധും ധനുഷും പോലെ എന്നും ശ്രീനിഷ് വിശേഷിപ്പിച്ചു. വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുമ്പോൾ വീഡിയോ ഏറ്റെടുത്തവർക്ക്ക നന്ദി അറിയിക്കുന്നുണ്ട് പേർളി.

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  Also read: ജീവിതത്തിലെ മുറിപ്പാട്; ധോണിയുമായുള്ള പ്രണയത്തെക്കുറിച്ച് റായ് ലക്ഷ്മി പറഞ്ഞത്

  Read more about: pearle maaney pearle pearlish
  English summary
  fans celebrating pearle maaney crazy world song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X