For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശബ്ദം മാറിയതോടെ ചേട്ടനുമായി ചേർന്ന് ഗാനങ്ങൾ പാടാൻ കഴിയാതായി, അതോടെ ഇളയരാജ ഒറ്റപ്പെട്ടു...

  |

  ഇളയരാജയ്ക്ക് 78ാം പിറന്നാൾ. സംഗീത ചക്രവർത്തിക്ക് പിറന്നാൾ ആശംസയുമായി സംഗീത ലോകവും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം ഇത്രയും മധുരമായ സംഗീതം ഉണ്ടെന്ന് ഇളയരാജയുടെ ഗാനത്തിലൂടെയാണ് പ്രേക്ഷകർ ആദ്യമായി അറിഞ്ഞത്. പഴയതോ പുതുമയോ എന്നില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാം ഇന്നും ജനങ്ങൾ മൂളി നടക്കുന്നുണ്ട്. സംഗീതത്തിന് ഭാഷയോ ദേശമോ വ്യത്യാസമില്ലെന്നുള്ളതിന്റെ തെളിവാണ് ഇളയരാജ ഗാനങ്ങൾ.

  സിമ്പിൾ ഗെറ്റപ്പാണെങ്കുലും റായ് ലക്ഷ്മി ഗ്ലാമറസാണ്, ചിത്രം വൈറലാകുന്നു

  1943 ജൂൺ 2 ന് രാമസ്വാമിയുടേയും ചിന്നത്തായുടേയും മകനായാണ് തെന്നിന്ത്യൻ സംഗീത ഇതിഹാസം ജനിക്കുന്നത്. അവിചാരിതമായി സംഗീത രംഗത്ത് എത്തിയ ഇളയരാജ പിന്നീട് ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ അവസാന വാക്കായി മാറുകയായിരുന്നു. നമ്മുടെ ജീവിതം നിർണ്ണയിക്കുന്നത് നമ്മൾ അല്ലെന്നും മറ്റേതോ ശക്തിയാണെന്നും വിശ്വസിക്കുന്ന ആളാണ് ഇളയരാജ. താൻ സംഗീതത്ത ലോകത്ത് എത്തിയതും അത്തരത്തിലാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും തെന്നിന്ത്യൻ സിനിമാ കോളങ്ങളിലും വൈറലാകുന്നത് ഉളയരാജയുടെ സംഗീത ജീവിതത്തെ കുറിച്ചാണ്. തന്റെ ആത്മകഥയിലൂടെ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. 78ാം പിറന്നാൾ ദിനത്തിൽ അത് വീണ്ടും വൈറലാകുകയാണ്.

  പഠിച്ച് വലിയ ഡിഗ്രി നേടണമെന്നായിരുന്നു കുട്ടിക്കാലത്ത് ഇളയരാജയുടെ ആഗ്രഹം, എന്നാൽ 8 ാം ക്ലാസിന് അപ്പുറം അദ്ദേഹം പഠിക്കില്ലെന്ന് ജ്യോത്സ്യന്മാർ പ്രവചിച്ചിരുന്നു. എന്നാൽ ഈ പ്രവചനം അംഗീകരിക്കാൻ ഇളയരാജ അന്ന് തയ്യാറായിരുന്നില്ല. താൻ പഠിച്ച് വലിയ നിലയിൽ എത്തുമെന്ന് ജ്യോത്സ്യന്മാരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എട്ടാം ക്ലാസ് നല്ലനിലയിൽ ഇളരാജ പാസായി. എന്നാൽ പഠിച്ച സ്കൂളിൽ തുടർപഠനത്തിനു സാഹചര്യമില്ലായിരുന്നു. തുടർന്ന് പഠിക്കാനായി തേലാരം എന്ന സ്ഥലത്തെ സ്കൂളിൽ പോകണമെന്ന് അമ്മയോട് പറഞ്ഞു. എന്നാൽ അവിടത്തെ ഫീസിനും മറ്റു ചെലവുകൾക്കുമുള്ള പണം അമ്മയുടെ കയ്യിൽ ഇല്ലായിരുന്നു. അമ്മ കൈ മലർത്തി.

  ആ സമയത്ത് ജ്യേഷ്ഠൻ വരദരാജൻ നടത്തിയിരുന്ന നാടകക്കമ്പനി പൊളിഞ്ഞതിനെത്തുടർന്നുള്ള വൻകടബാധ്യതയിലായിരുന്നു കുടുംബം. എന്നാൽ സ്കൂളിൽ ചേർന്ന് പഠിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് പിൻമാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അന്ന് വൈഗ അണക്കെട്ട് നിർമാണം നടക്കുന്ന കാലമായിരുന്നു. അവിടെയുള്ള ബന്ധുവീട്ടിൽ പോയി നിന്ന് അണക്കെട്ട് പണിയിൽ ജോലിക്കാരനായി ചേർന്നു. സ്കൂളിൽ ചേരുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് കഠിനമായി ജോലി ചെയ്തു. ഒരു നാണയം പോലും വെറുതേ കളഞ്ഞില്ല. ആ പണം കൊണ്ട് പിറ്റേ വർഷം തേവാരത്ത് ഹൈസ്കൂളിൽ ചേർന്നു.

  ജ്യേഷ്ഠൻ വരദരാജൻ തെക്കൻ തമിഴ്നാട്ടിലെ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടി വേദികളിൽ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു. തൃശ്ശിനാപ്പള്ളിയിലെ ഒരു സംഗീത പരിപാടി ഏറ്റിരുന്ന സമയത്ത് അദ്ദേഹത്തിന് സുഖമില്ലാതെയായി. വരില്ല എന്ന് അറിയിച്ചിരുന്നെങ്കിലും സംഘാടകൻ കാറുമായി വീട്ടിലെത്തി. വരദരാജന് പോകാതിരിക്കാൻ പറ്റാത്ത അവസ്ഥയായി. അപ്പോൾ അമ്മ പറഞ്ഞു. ‘സഹായത്തിനു രാജായെയും കൂട്ടിക്കോ, ഇടയ്ക്ക് അവൻ പാടട്ടെ, അപ്പോൾ നിനക്ക് വിശ്രമിക്കാമല്ലോ. പരിപാടി വൻവിജയമായിരുന്നു. ബാലനായ രാജ സ്ത്രീശബ്ദത്തിലാണു പാടിയത്. അതുകൊണ്ട് ചേട്ടനും അനുജനും ചേർന്ന് ഡ്യൂയറ്റുകൾ പാടി ജനത്തെ കയ്യിലെടുത്തു. പിന്നീട് മൂന്നു ദിവസം കൂടിയേ സ്കൂളിൽ പോകാൻ കഴിഞ്ഞുള്ളൂ. സ്ഥിരമായി കൂടെക്കൂടിക്കൊള്ളാൻ ചേട്ടൻ പറഞ്ഞു. അങ്ങനെ സ്കൂളിൽപ്പോക്ക് എന്നന്നേക്കുമായി നിലച്ചു. ‘ജാതകവും വിധിയുമെല്ലാം സത്യമാണെന്ന് അംഗീകരിച്ചു.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  കാലം പെട്ടെന്നു കടന്നുപോയി. രാജയുടെ ശബ്ദം മാറി. ചേട്ടനുമായി ചേർന്ന് യുഗ്‌മഗാനങ്ങൾ പാടാൻ കഴിയാതായി. രാജയെ ഒഴിവാക്കി അനുജൻ അമരനെ ഗാനമേളകൾക്കു കൊണ്ടുപോവാൻ തുടങ്ങി. അതോടെ രാജ ഒറ്റപ്പെട്ടു. സ്കൂളുമില്ല, പാട്ടുമില്ല. അങ്ങനെയാണ് ചേട്ടന്റെ ഹാർമോണിയത്തിൽ ശ്രദ്ധ ഉടക്കിയത്. അത് ആരും തൊടാൻ പാടില്ലെന്നാണു കൽപന. തൊട്ടെന്നറിഞ്ഞാൽ കൈ പിന്നോട്ട് പിടിച്ചുകെട്ടി ചൂരലിനു കടുത്ത പ്രഹരമാണു ശിക്ഷ. എങ്കിലും ചേട്ടനില്ലാത്ത പകൽ സമയം അതെടുത്ത് വായിക്കാൻ തുടങ്ങി. ഒരുനാൾ ചേട്ടൻ വന്നതറിയാതെ രാജ സ്വയം ഹാർമോണിയം വായനയിൽ മുഴുകിപോയി.വൻശിക്ഷ പ്രതീക്ഷിച്ചു പേടിച്ചു വിറച്ചു നിൽക്കുമ്പോൾ... അതാ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടു പറയുന്നു. ‘നന്നായി വായിക്കുന്നു, കൂടെപോന്നോളൂ...' അങ്ങനെയാണ് ഇന്നും നാം കാണുന്ന ഇളയരാജ ഉണ്ടാകുന്നത്.

  Read more about: ilayaraja ഇളയരാജ
  English summary
  Ilaiyaraaja 78 Birthday,how He Started His Musical career autobiography Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X