For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ഏഴ് മാസം ഗര്‍ഭിണിയായിരുന്നു ഗായിക സെല്‍മ; അവരെ കൊണ്ട് പാട്ട് പാടിപ്പിച്ച് കൈയടി വാങ്ങിയ ഇളയരാജ

  |

  തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനും ഗാനരചയിചാവുമായ ഇളയരാജ തന്റെ 78-ാം ജന്മദിനം ആഘോഷിക്കുകയാണിന്ന്. 1943 ജൂണ്‍ രണ്ടിനാണ് തമിഴ്‌നാട്ടിലെ പന്നൈ പുരത്തില്‍ രാമസ്വാമിയുടെയും ചിന്നതായമ്മാളുടെയും മൂന്നാമത്തെ മകനായി ഇളയരാജ ജനിക്കുന്നത്. സംഗീതലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്ത ഇളയരാജ മലയാളികള്‍ക്കും പ്രിയപ്പെട്ട സംഗീതഞ്ജനാണ്.

  സാരിയഴകിൽ മനോഹരിയായി പ്രിയാമണി, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

  കെജി ജോര്‍ജ് സംവിധാനം ചെയ്ത വ്യാമോഹം എന്ന സിനിമയിലൂടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളത്തിനും സമ്മാനിച്ചു. അതൊരു തുടക്കമായിരുന്നു. ഈ സിനിമയുടെ പാട്ടുകള്‍ ഒരുക്കിയ സമയത്തുള്ള ചില രസകരമായ സംഭവങ്ങള്‍ മനോരമ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പങ്കുവെച്ചിരിക്കുകയാണ്. വിശദമായി വായിക്കാം...

  തമിഴില്‍ ശ്രദ്ധേയനായി തുടങ്ങിയ ഇളയരാജയെ മലയാളത്തിലേക്ക് പരീക്ഷിക്കാന്‍ കെ ജി ജോര്‍ജ് തീരുമാനിച്ചതിന് കാരണമുണ്ടായിരുന്നു. തമിഴില്‍ സൂപ്പര്‍ ഹിറ്റായ പൊലീസ്‌കാരന്‍ മകള്‍ എന്ന സിനിമയുടെ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ വ്യാമോഹം എന്ന പേരില്‍ കെജി ജോര്‍ജ് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. കാശ് കൊറച്ച് കമ്മി സാര്‍ എന്ന് നിര്‍മാതാക്കള്‍ ഇടയ്ക്കിടെ കെജി ജോര്‍ജിനെ ഓര്‍മ്മിപ്പിച്ചതോടെ കഴിവതും പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. സംഗീതത്തിന് പ്രധാന്യമുള്ള കഥയാണ്.

  സംഗീത സംവിധായകന്‍ ആരാകണം എന്ന ചര്‍ച്ചയില്‍ ഇളയരാജ എന്ന പേര് ആദ്യമായി മുന്നോട്ട് വയ്ക്കുന്നത് നിര്‍മാതാക്കളാണ്. കെജി ജോര്‍ജിനും എതിര്‍പ്പുണ്ടായില്ല. അക്കാലത്ത് തമിഴില്‍ ഇറങ്ങിയ നല്ല സിനിമകളുടെ ഭാഗമായിരുന്നു ഇളയരാജ. സാമ്പത്തികം വളരെ കുറഞ്ഞ ചിത്രമാണെന്ന് ജോര്‍ജ് ഇളയരാജയെ ആദ്യം തന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നു. മലയാളത്തിലേക്ക് ഒരു പ്രവേശനം കിട്ടണം. അത് മാത്രമായിരുന്നു ആ ചെറുപ്പക്കാരന്റെ മനസില്‍. അടുത്ത ദിവസം തന്നെ പാട്ടുകളുടെ കമ്പോസിങ് ആരംഭിച്ചു.

  രണ്ട് ദിവസം കൊണ്ട് വ്യാമോഹത്തിലെ മൂന്ന് പാട്ടുകള്‍ ഒരുങ്ങി. ആദ്യ ദിവസം തന്നെ സെല്‍മയെ കൊണ്ട് പാടിക്കാന്‍ തീരുമാനിച്ച ഓരോ പൂവിരിയും എന്ന പാട്ടിന്റെ ട്യൂണുമായി ഇളയരാജ എത്തി. ട്യൂണ്‍ കേള്‍ക്കാന്‍ ഇരിക്കും മുന്‍പ് കെ ജി ജോര്‍ജ് സെല്‍മയെ നീട്ടി വിളിച്ചു. നിറവയറുമായി സെല്‍മ മുറിയിലേക്ക് വന്നു. സെല്‍മിയ്ക്കിത് ഏഴാം മാസമാണെന്ന് അറിഞ്ഞതോടെ ഇളയരാജയുടെ മുഖം മാറി. ചെയിഞ്ച് ഓവര്‍ ഒരുപാടുള്ള പാട്ടാണ്. ഈ അവസ്ഥയില്‍ എങ്ങനെ പാടും. ആത്മവിശ്വാസത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു സെല്‍മയ്ക്ക അതിനുള്ള മറുപടി.

  ഞാനെന്തായാലും പാടുമെന്ന ഉറച്ച തീരുമാനവും. എന്തായാലും ട്യൂണ്‍ കേള്‍ക്കട്ടേ എന്നായി കെജി ജോര്‍ജ്. ആദ്യ കേള്‍വിയില്‍ തന്നെ എല്ലാവരും ഇളയരാജയ്ക്ക് കൈയടിച്ചു. സെല്‍മ എന്ന പാട്ടുകാരിയെ ശ്രദ്ധേയായക്കിയ ഗാനമായിരുന്നു വ്യാമോഹത്തിലെ ഡോ. പവിത്രനെഴുതിയ ഇളയരാജ സംഗീതം നല്‍കിയ 'ഓരോ പൂവിരിയും' എന്നത്. ആ പാട്ട് വിരിഞ്ഞ കാലം ഇന്നും സെല്‍മയുടെ മനസിലുണ്ട്. അന്നെനിക്ക് ഏഴാം മാസമാണ്. മേല്‍വയര്‍ നന്നായിട്ടുണ്ട്. അതുകൊണ്ട് നടക്കാന്‍ തന്നെ വലിയ പ്രയാസമാണ്. ഞാനെങ്ങനെ പാട്ട് പാടുമെന്ന സംശയമായിരുന്നു എല്ലാവര്‍ക്കും. പാട്ടിനോടുള്ള ആവേശം കൊണ്ടായിരിക്കും ഞാനതൊന്നും ചിന്തിച്ചില്ല. എങ്കിലും എന്റെയുള്ളില്‍ ഒരു കുഞ്ഞു ഭയമൊക്കെ ഉണ്ടായിരുന്നു.

  Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam

  എവിഎം സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ്ങിന് പോകുന്നത് ജോര്‍ജേട്ടന്റെ കൈ പിടിച്ചാണ്. എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കി നിന്നു. ട്യൂണും വരികളും മുന്‍കൂട്ടി കേട്ടിട്ടുള്ളത് കൊണ്ട് തന്നെ പെട്ടെന്ന് എനിക്ക് പഠിച്ചെടുക്കാന്‍ സാധിച്ചു. പാട്ട് പഠിപ്പിക്കുമ്പോഴൊക്കെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പറയണമെന്ന് ഇളയരാജ ഓര്‍മ്മപ്പെടുത്തി. മൂന്നാമത്തെ ടേക്കില്‍ ഞാന്‍ പാട്ട് ഓക്കെയാക്കി. മൈക്കിലൂടെ ഞാനാരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടല്ലോ എന്നൊരു കമന്റും ഞാന്‍ പാടി ഇറങ്ങുമ്പോള്‍ അന്ന് ഇളയരാജ പാസാക്കിയത് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു.

  Read more about: ilayaraja ഇളയരാജ
  English summary
  Ilayaraja Birthday Special: Selma George Was 7 Month Pregnant When Composing The Song Vyamoham
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X