For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവും കുഞ്ഞും നഷ്ടപ്പെട്ട സ്ത്രീയാണ്; ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഇഷാൻ

  |

  വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപ്രതീക്ഷിത വിയോഗം മലയാളക്കരയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. 2018 ഒക്ടോബര്‍ രണ്ടിനാണ് വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ബാലഭാസ്‌കര്‍ അന്തരിച്ചത്. അന്ന് മുതല്‍ വലിയ കോലാഹങ്ങളാണ് വന്ന് കൊണ്ടിരുന്നത്. പലരുടെയും പേരുകള്‍ ഇതിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു.

  ഗോൾ സിനിമയിലെ നായിക, നടി അക്ഷ പർദസാനി ആളാകെ മാറിപോയി, പുതിയ ചിത്രങ്ങൾ കാണാം

  ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയ്ക്ക് എതിരെയും പല വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെയും മകളുടെയും വിയോഗമുണ്ടാക്കിയ ആഘാതത്തില്‍ നിന്നും ഇനിയും ലക്ഷ്മി മുക്തയായിട്ടില്ലെന്ന് പറയുകയാണ് സംഗീത സംവിധായകന്‍ ഇഷാന്‍ ദേവ്. പുതിയ അഭിമുഖത്തിലാണ് ലക്ഷ്മിയെ കുറിച്ചും വ്യാജ വാര്‍ത്തകള്‍ക്കെതിരെയും ഇഷാന്‍ പ്രതികരിച്ചിരിക്കുന്നത്.

  കേസും മറ്റുള്ള കാര്യങ്ങളും അവിടെ നില്‍ക്കട്ടേ. പക്ഷേ മാന്യത എന്നൊന്നുണ്ടല്ലോ. ബാലഭാസ്‌കറിന്റെ മരണ ശേഷം അദ്ദേഹത്തെ നെഗറ്റീവായി ചിത്രികരിക്കാനാണ് പലരും ശ്രമിച്ചത്. സുഹൃത്തെന്ന നിലയില്‍ അത് വലിയ വേദന ഉണ്ടാക്കുന്നു. പലപ്പോഴും ഈ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലുമാകാറില്ല. ലക്ഷ്മി ചേച്ചിയും അങ്ങനൊരു അവസ്ഥയിലാണ്. അവരുടെ നഷ്ടം അവര്‍ക്ക് മാത്രമാണ് മനസിലാകുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിന്റെ സത്യസന്ധത വര്‍ഷങ്ങളോളം ഒപ്പം ജീവിച്ച ഭാര്യയ്ക്ക് തെളിയിക്കേണ്ടി വരുക എന്നത് എത്ര കഷ്ടമാണ്. മനുഷ്യത്വപരമായി ചിന്തിക്കൂ. ലക്ഷ്മി ചേച്ചിയോടുള്ള സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകളുടെ നിലപാട് തീര്‍ത്തും മര്യാദകേടാണ്.

  പറയേണ്ട കാര്യങ്ങള്‍ ലക്ഷ്മി ചേച്ചി പറയേണ്ടിടത്തൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെന്താ, ലക്ഷ്മി ചേച്ചി ചാനലില്‍ വന്നിരുന്ന് കരഞ്ഞോണ്ട് ഇന്റര്‍വ്യൂ കൊടുക്കണം, കാലും കൈയ്യും ഒടിഞ്ഞ പടം വച്ച് ലക്ഷ്മി അത്യാസന്ന നിലയില്‍ എന്ന് വാര്‍ത്ത വരണം എന്നൊക്കെയാണോ വിമര്‍ശകരുടെ ആഗ്രഹം. അതിനൊന്നും അവര്‍ക്ക് താല്‍പര്യമില്ല. അവര്‍ പണ്ടും അങ്ങനെയാണ്. പൊതുവേ അഭിമുഖങ്ങളോട് താല്‍പര്യമുള്ള ആളല്ല. ലക്ഷ്മി ചേച്ചി എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് അവരോട് അടുപ്പമുള്ള ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ക്കറിയാം.

  ഇത്രയും വലിയൊരു അപകടത്തില്‍പെട്ട ആള്‍ക്കുള്ള എല്ലാ ആരോഗ്യ പ്രശ്‌നങ്ങളും ലക്ഷ്മി ചേച്ചിയ്ക്കുണ്ട്. കൈയിലും കാലിലും കമ്പി ഇട്ടിരിക്കുകയാണ്. വയറ്റില്‍ പരിക്കുണ്ട്. മരുന്നുകള്‍ കഴിച്ച് കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഞാന്‍ കാണുമ്പോള്‍ ചേച്ചിയ്ക്ക് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. സംസാരിക്കുന്നതിനിടെ വേദന കാരണം പലവട്ടം കാലില്‍ പിടിക്കും. വേദന കാരണം വയറ്റില്‍ പിടിച്ചാണ് ഇരിക്കുന്നത് പോലും. അത്ര സങ്കടകരമാണ്. ഇപ്പോള്‍ ചേച്ചി സ്വന്തം വീട്ടിലാണ്. ഭര്‍ത്താവും കുഞ്ഞും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വേദന ഒന്ന് ഊഹിച്ച് നോക്കൂ. അതിനിടെയാണ് വ്യാജ പ്രചരണങ്ങള്‍ എന്നും ഇഷാന്‍ പറയുന്നു.

  ബാലു ചേട്ടന്‍ ജീവിച്ചിരുന്നപ്പോള്‍ പൊതുസമൂഹം അദ്ദേഹത്തിന് കൊടുത്തതിലുമേറെ പ്രധാന്യമാണ്. അദ്ദേഹത്തിന്റെ മരണശേഷം പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് കിട്ടുന്നത്. അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും കീര്‍ത്തിയുമൊക്കെ വിപരീത തരത്തില്‍ ചിത്രീകരിച്ചാണ് പലരും പ്രതികരിക്കുന്നത്. നിലവാരം കുറഞ്ഞ ചില മാധ്യമങ്ങള്‍ അത്തരം വാര്‍ത്തകള്‍ കൊടുക്കുന്നു. ഒരു കലാകാരനോട് ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും മരിക്കും. നമുക്കും ഇതേ അവസ്ഥ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാന്‍ പറ്റില്ലല്ലോ.

  കലാരംഗത്തിന് മഹത്താ സംഭാവന നല്‍കിയ ആളാണ് ബാലുചേട്ടന്‍. ആ കലാകാരനോട് പുലര്‍ത്തേണ്ട മര്യാദ ഉണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു കുടുംബ കാര്യമാണ്. മറ്റുള്ളവര്‍ക്ക് വെറുതേ പറഞ്ഞ് നടക്കാനുള്ള ഒരു വിഷയം മാത്രവും. ബാലു ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഉത്തരവാദിത്വപ്പെട്ടവര്‍ അന്വേഷിച്ചു. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അതേ കുറിച്ച് കൂടുതലൊന്നും അറിയില്ല.

  വിവാദങ്ങളില്‍ പ്രതികരിച്ച് ബാലഭാസ്‌കറിന്റെ ഭാര്യ | filmibeat Malayalam

  ലക്ഷ്മി ചേച്ചിയ്‌ക്കെതിരെയും പലരും ആരോപണങ്ങള്‍ പടച്ച് വിടുന്നു. ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും എത്രത്തോളം മെന്റല്‍ സപ്പോര്‍ട്ട് വേണമെന്നും ഞങ്ങള്‍ക്കറിയാം. മറ്റുള്ളവര്‍ക്ക് ഇത് വെറും രസകരമായ ഒരു വിഷയവും വാര്‍ത്തയുമാണ്. ഭര്‍ത്താവും കുഞ്ഞും മരിച്ച ഒരു സ്ത്രീ എന്ന പരിഗണന പോലും ആളുകള്‍ കൊടുക്കുന്നില്ല. ആ ഒരു മാന്യത എല്ലാവരും കാണിക്കണം.

  Read more about: balabhaskar
  English summary
  Ishaan Dev Opens Up About Late Violinist Balabhaskar's Wife Lakshmi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X