For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കമല്‍ഹാസനും വിധുബാലയും ശരിക്കും പ്രണയത്തിലോ? ഇവരുടെ ജീവിതം മാറ്റിമറിച്ചത് ആ ഗാനം

  |

  പ്രേക്ഷക ഹൃദയത്തില്‍ എന്നെന്നും നിറഞ്ഞുനില്‍ക്കുന്ന ഗാനങ്ങളിലൊന്നാണ് ചെമ്പകത്തൈകള്‍ പൂത്ത എന്ന ഗാനം. ഈ ഗാനം ചിത്രീകരിച്ചതിനെക്കുറിച്ചും അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് രവി മേനോന്‍. പാട്ടുവഴിയോരത്ത് എന്ന കോളത്തിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് എഴുതിയിട്ടുള്ളത്. ശ്രീകുമാരന്‍ തമ്പിയും അര്‍ജുനന്‍ മാഷുമായിരുന്നു ഈ ഗാനമൊരുക്കിയത്.

  മലയാളികളുടെ പ്രിയപ്പെട്ട പ്രണയഗാനങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. കമല്‍ഹാസന്‍ എന്നും ഈ ഗാനത്തെക്കുറിച്ച് പറയാറുണ്ടായിരുന്നുവെന്ന് പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും ചൂണ്ടിക്കാണിച്ചിരുന്നു. അദ്ദേഹം പങ്കുവെച്ച കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. ശരിക്കും പ്രേമത്തിലായിരുന്നോ ഇരുവരും? ചോദിച്ചുപോയതാണ്. എന്താ സംശയം? ആയിരുന്നു. നൂറു ശതമാനം, ചിരിച്ചുകൊണ്ടു തന്നെ കമലിന്റെ മറുപടി. പരസ്പരം അല്ലെന്നു മാത്രം.

  പടത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ മുരളിയുമായി പ്രണയത്തിലാണ് ആ സമയത്ത് വിധുബാല. എന്റെ കാര്യമാണെങ്കിൽ,വിവാഹം തൊട്ടടുത്ത് എത്തിനിൽക്കുന്നു. ഒരുഏപ്രിൽ 24നാണ്ചെമ്പകത്തൈകൾ ഗാനം ചിത്രീകരിച്ചത്. വാണിയുമായുള്ള എന്റെ വിവാഹം മെയ് അഞ്ചിനാണ്. കഷ്ടിച്ച് പത്തു ദിവസം മാത്രം അകലെ. സ്വാഭാവികമായും അതിന്റെ ഒരു എക്സൈറ്റ്മെന്റ് എന്റെ ചലനങ്ങളിൽ ഉണ്ടായിരുന്നിരിക്കാം. 24 വയസ്സല്ലേ ഉള്ളൂ അന്നെന്നുമായിരുന്നു കമല്‍ഹാസന്‍ പറഞ്ഞത്.

  kamal hassan

  അറിയപ്പെടുന്ന ഭരതനാട്യം നർത്തകിയാണ് അക്കാലത്ത് വാണി ഗണപതി. കമൽ ആകട്ടെ സിനിമയിൽ ഉയരങ്ങൾ കീഴടക്കിത്തുടങ്ങിയിരുന്ന കൗമാര നായകനും. ഇരുവരെയും ഒന്നിപ്പിച്ചത് നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെ. പത്തു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വാണിയുമായി പിരിഞ്ഞ ശേഷമാണ്കമലിന്റെ ജീവിതത്തിലേക്ക് സരികയും ഗൗതമിയുമൊക്കെ കടന്നുചെല്ലുന്നത്. ഒരിക്കലും വിവാഹം കഴിക്കരുതായിരുന്നു. ഒരു കാലത്തും ഞാൻ വിവാഹത്തിൽ വിശ്വസിച്ചിട്ടില്ല. നാല് വർഷം മുൻപ് വിശ്വരൂപം എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള മീറ്റ് ദി പ്രസില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.

  സിനിമയിൽ നിന്ന് വിടവാങ്ങിയ ശേഷം അപൂർവമായേ കമലിനെ നേരിൽ കണ്ടിട്ടുള്ളൂ വിധുബാല. ഇന്നും വല്ലപ്പോഴുമൊക്കെ പഴയ ചെമ്പകത്തൈകൾ ടെലിവിഷനിൽ കാണുമ്പോൾ പ്രണയ സുഗന്ധമുള്ള ഓർമ്മകൾ മനസ്സിനെ വന്നു മൂടാറുണ്ടെന്ന് വിധുബാല പറയുന്നു.

  വൈറലായി വിജയ് സേതുപതി-കമല്‍ ഹാസ്സന്‍ സഭാഷണം | FilmiBeat Malayalam

  ആ ഗാനരംഗത്തിൽ അഭിനയിച്ച ദിവസം ഇന്നലെയെന്ന പോലെ ഓർമ്മയുണ്ട്. മറക്കാൻ പറ്റില്ലല്ലോ. അന്ന് വൈകുന്നേരമാണ് മുരളിയേട്ടൻ എന്നോട് ആദ്യമായി വിവാഹാഭ്യർത്ഥന നടത്തിയത്. ഔപചാരികമായ പ്രൊപ്പോസൽ ഒന്നും ആയിരുന്നില്ല. ഒരുമിച്ചു ജീവിക്കുക എന്ന ആശയം പങ്കുവെച്ചു എന്നു മാത്രം; കുറച്ചു നാൾ പഴക്കമുള്ള ഒരു പ്രണയത്തിന്റെ ക്ലൈമാക്സ് ആയിരുന്നു അത്.തലേന്ന്എന്തോ ചെറിയ കാര്യം പറഞ്ഞു കലഹിച്ചതാണ് കാമുകീ കാമുകർ . എല്ലാ പ്രണയത്തിലും എന്ന പോലെ കലഹം ഒടുവിൽ വിവാഹത്തിൽ കലാശിച്ചുഎന്നത് ഇന്നോർക്കുമ്പോൾ ചിരിക്കാൻ വകയുള്ള കാര്യം.

  English summary
  Kamal Haasan's dialogue about marriage life went viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X