For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ഞുപെയ്യുന്നൊരു കാലം മ്യൂസിക്ക് വീഡിയോ ശ്രദ്ധേയമാവുന്നു! പങ്കുവെച്ച് സൂപ്പര്‍താരങ്ങള്‍

  |

  അവനീർ ടെക്‌നോളജിയുടെ നിർമ്മാണ സംരംഭമായ "മഞ്ഞു പെയ്യുന്നൊരു കാലം" മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, നിവിൻ പോളി, അനു സിത്താര, അജു വർഗീസ്, ആന്റണി വർഗീസ്, ഗോപി സുന്ദർ എന്നീ ചലച്ചിത്ര പ്രവർത്തകർ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് 'മഞ്ഞു പെയ്യുന്നൊരു കാലം' റിലീസ് ചെയ്തത്. അമൽ നീരദ് ഒരുക്കിയ കുള്ളന്റെ ഭാര്യയിലെ നായകൻ ജിനു ബെൻ, വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നന്ദു പൊതുവാൾ, ഡയാന ജോയ്, നന്ദന നായർ എന്നിവരാണ് മ്യൂസിക് വീഡിയോയിലെ പ്രധാന താരങ്ങൾ.

  manjupayunorukalam

  അഞ്ചു സുന്ദരികളിലെ കുള്ളന്റെ ഭാര്യ എന്ന സിനിമയ്ക്ക് ശേഷം ജിനു ബെൻ അഭിനയിക്കുന്ന മ്യൂസിക് വീഡിയോ കൂടിയാണിത്. കേരളത്തിലെ പ്രശസ്ത പ്രൊഡക്ഷൻ കമ്പനികളായ അൻവർ റഷീദ് എന്റർടൈൻമെന്റ്, ഒ പി എം, ഫ്രൈഡേ ഫിലിംസ്, ഗുഡ് വിൽ എന്റർടൈൻമെന്റ് എന്നിവരുടെയും നിരവധി ആർട്ടിസ്റ്റുകളുടെയും ഡിജിറ്റൽ പാർട്ണർ ആയ അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് ഹസ്സൻ ആണ് 'മഞ്ഞു പെയ്യുന്നൊരു കാലം' നിർമ്മിച്ചിരിക്കുന്നത്.

  manjupayunorukalam

  രണ്ട് കാലഘട്ടത്തിലൂടെ കഥപറയുന്ന ഈ മ്യൂസിക്ക് വീഡിയോയിൽ പ്രണയത്തിനും അതേപോലെ തന്നെ കുടുംബ ബന്ധങ്ങളിലെ വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യം നൽകുന്നു. ഇംത്തിയാസ് അബൂബക്കറാണ് ഈ മ്യൂസിക്ക് വിഡീയോയുടെ സംവിധാനവും കൊറിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നത്. നാടൻ പാട്ടിന്റെ തനിമയുള്ള ഈ ഗാനത്തിന് പിന്നിൽ ഭാഗ്യരാജ് എന്ന കലാകാരനാണ്. ഭാഗ്യരാജ് വരികളെഴുതി സംഗീതം നൽകിയ ഗാനമാലപിച്ചത് സുനിൽ മത്തായി, ഭാഗ്യരാജ്, ഗ്രീഷ്മ കണ്ണൻ, ഇഷിക എന്നിവർ ചേർന്നാണ്.

  ഷണ്മുഖൻ എസ്.വി.യാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിരവധി സിനിമകളുടെ എഡിറ്ററായ അയൂബ് ഖാൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന മഞ്ഞു പെയ്യുന്നൊരു കാലത്തിന്റെ പശ്ചാത്തല സംഗീതം നൽകിയത് ചലച്ചിത്ര സംഗീത സംവിധായകനായ സിബു സുകുമാരനാണ്. മേക്കപ്പ്: അബ്ദുൽ സലാം, സത്യ നാരായണൻ.കോസ്റ്റ്യൂംസ് : ജോമോൻ ജോൺസൻ. കലാസംവിധാനം: അജയ് ആർ എൽ വി, പ്രശാന്ത് തൃക്കളത്തൂർ, മനോജ്‌ വളയന്ചിറങ്ങര.

  കളറിസ്റ്റ് സെൽവിൻ വർഗീസ് (മാഗസിൻ കളർ). ക്യാമറ അസ്സോസിയേറ്റ് : അഖിൽ കൃഷ്ണ. ക്യാമറ അസിസ്റ്റന്റ് : നൂറുദ്ധീൻ. പ്രോഗ്രാം കോഓർഡിനേറ്റർ : സഹദ് ഉസ്മാൻ. റെക്കോർഡിങ് : ലാൽ കൃഷ്ണ. മിക്സിങ് & മാസ്റ്ററിങ് : മുഹമ്മദ്‌ ഇല്യാസ്. സ്റ്റുഡിയോ : സപ്ത റിക്കോർഡ്‌സ്, കെ ടി എസ് മീഡിയ. പി ആർ ഒ : ജിഷ്ണു ലക്ഷ്മൺ. ടൈറ്റിൽസ് : അനീഷ് ലെനിൻ. ഡിസൈൻസ് : സജേഷ് പാലായ്, സുനീർ മുഹമ്മദ്‌. സ്പെഷ്യൽ താങ്ക്സ് : അൻഷാദ് അസീസ്, സജിത്ത് പി വൈ, അൻവർ സാദത്ത്.

  വീഡിയോ

  Read more about: music
  English summary
  manju payunoru kalam music video released launched by mammootty and mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X