For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ ലേഖയോടാണ് പ്രത്യേക നന്ദിയെന്ന് എംജി ശ്രീകുമാര്‍; കൂട്ടുകാരനും പങ്കാളിയുമായതില്‍ അനുഗ്രമുണ്ടെന്ന് ലേഖയും

  |

  മലയാളികളുടെ പ്രിയ ഗായകന്‍ എംജി ശ്രീകുമാര്‍ തന്റെ അറുപത്തി നാലാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം പ്രിയതമ ലേഖയ്‌ക്കൊപ്പം വളരെ ലളിതമായിട്ടാണ് ആഘോഷ പരിപാടികള്‍ ഏര്‍പ്പെടുത്തിയത്. ഭര്‍ത്താവിന്റെ ഫോട്ടോ പങ്കുവെച്ച് ആശംസകള്‍ അറിയിച്ച് ലേഖയും രംഗത്ത് എത്തിയിട്ടുണ്ട്.

  സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ അനിഷ വിക്ടർ, മനോഹരമായ ഫോട്ടോസ് കാണാം

  നിങ്ങളെന്റെ പങ്കാളിയും ആശ്വസിപ്പിക്കുന്ന കൂട്ടുകാരനുമാണ്. എന്നും എന്നെ ചേര്‍ത്ത് പിടിക്കുന്ന ഭര്‍ത്താവുമായതില്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് ലേഖ പറയുന്നത്. എംജിയ്‌ക്കൊപ്പമുള്ള ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് മാത്രമല്ല തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ എങ്ങനെയാണെന്ന് മനോഹരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ എംജി ശ്രീകുമാറും ആരാധകരുമായി പങ്കുവെച്ചു.

  ഒരു സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അന്നത്തെ ജീവിത സാഹചര്യം അത്ര മെച്ചപ്പെട്ടതൊന്നുമായിരുന്നില്ല. അച്ഛനും അമ്മയും ചേട്ടനും (എംജി രാധകൃഷ്ണനും) ചേച്ചി (കെ ഓമനക്കുട്ടിയും) ഞാനും അടങ്ങുന്ന കുടുംബം. തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ക്കായി ഒരുപാട് പണം ചിലവഴിക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും കിട്ടുന്ന വരുമാനത്തില്‍ നിന്നും ചെറിയൊരു ഭാഗം അന്ന് പിറന്നാള്‍ ആഘോഷത്തിനായി മാറ്റി വച്ചിരുന്നു.

  എന്റെ അമ്മ കരമന സ്‌കൂളില്‍ ആണ് പഠിപ്പിച്ചിരുന്നത്. സ്‌കൂളില്‍ പോയി വരാനുള്ള ബസ് കാശ് ലാഭിച്ച് അമ്മ അന്നെനിക്ക് കേക്കും മിഠായിയും വാങ്ങി തരുമായിരുന്നു. അതൊക്കെയാണ് കുട്ടിക്കാലത്തെ പിറന്നാള്‍ ഓര്‍മ്മകള്‍. ്‌തൊന്നും ഒരിക്കലും മറക്കാനാവില്ല. കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണ്‍ കാലത്ത് ഞാന്‍ പാചക പരീക്ഷണങ്ങള്‍ നടത്തുമായിരുന്നു. വീഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ്ണ് ചെയ്യുകയും പതിവായിരുന്നു. ആദ്യ ലോക്ഡൗണ്‍ ഒരു പുതുമ നിറഞ്ഞ അനുഭവമായിരുന്നു. കാരണം ഈ തിരക്കുകള്‍ക്കിടയില്‍ കിട്ടിയ അപ്രതീക്ഷിത ഇടവേള ആയിരുന്നു.

  എന്നാല്‍ നിലവിലെ സാഹചര്യം അങ്ങനെ അല്ലല്ലോ. കൊച്ചിയിലെ വീട്ടില്‍ വന്നിട്ട് ഞാന്‍ പാചക പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല. വീട്ടില്‍ എന്റെ ഭാര്യ ലേഖ തന്നെയാണ് മൂന്ന് നേരവും ആഹാരം പാചകം ചെയ്യുന്നത്. അതിന് അവളോട് ഞാന്‍ പ്രത്യേക നന്ദി അറിയിക്കുകയാണ്. കാരണം വീട്ടിലെ മുഴുവന്‍ പണിയും ഒറ്റയ്ക്ക് ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല. വീട് വൃത്തിയാക്കലും പാചകവും എല്ലാം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്റെ ഭാര്യ മാത്രമല്ല എല്ലാ കുടുംബിനികളും അങ്ങനെയാണ്.

  Bigg boss s3 winner will be elected by audience | FilmiBeat Malayalam

  ഈ വര്‍ഷത്തെ പിറന്നാള്‍ ചെറിയ രീതിയില്‍ വീട്ടില്‍ ആഘോഷിക്കുകയാണ്. ആരെയും ക്ഷണിച്ചിട്ടില്ല. ഭാര്യ വച്ച് തരുന്ന ആഹാരം കഴിച്ച് സന്തോഷത്തോടെ ഇത്തവണത്തെ എന്റെ പിറന്നാള്‍ കടന്ന് പോകുന്നു. പഴയത് പോലെ ഒരു കാലം തിരികെ വരട്ടേ എന്നാഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുകയാണ്. പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍ ഞാനെറേ ഭാഗ്യവാനാണെന്ന് തോന്നുന്നു. കാരണം ഒരുപാട് രാജ്യങ്ങളില്‍ പോകാനും പരിപാടികള്‍ അവതരിപ്പിക്കാനുമൊക്കെ സാധിച്ചു. ഇനിയും അങ്ങനെ സാധിക്കട്ടേ. എനിക്ക് എന്റെ സ്‌നേഹിതരോട് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്. ഭീതി നിറഞ്ഞ കാലമാണെങ്കിലും മനസ് എപ്പോഴും സന്തോഷത്തോടെ വെക്കാന്‍ ശ്രമിക്കണം. അതാണ് കൊവിഡനെതിരെയുള്ള ഏറ്റവും വലിയ മരുന്ന്.

  English summary
  Mg Sreekumar Turns 64, Wife Lekha MG Sreekumar's Birthday Wish To Husband Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X