For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പലരും വിമർശിച്ചിട്ടും ആ പയ്യനെ കൈവിട്ടില്ല; ദിലീപിനെ അർജുനൻ മാഷ് റഹ്മാനാക്കിയത് ഇങ്ങനെ

  |

  വെള്ളം ചേർക്കാത്ത പാലുപോലെയാണ് അർജുനൻ മാഷിന്റെ സംഗീതവും. നൂറ്റുണ്ടുകൾ കഴിഞ്ഞിട്ടും അർജുനൻ മാഷിന്റെ പല ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ ചുണ്ടുകളിൽ എത്തുന്നത് അതു കൊണ്ട് തന്നെയാണ്. നല്ല സൃഷ്ടികൾ കാലത്തിനോടൊപ്പം മൺമറഞ്ഞ് പോകുകയില്ല , അടുത്ത തലമുറയിലൂടെ ഇത് മുന്നോട്ട് പോകും എന്നതിനുളള ഉത്തമ ഉദാഹരമാണ് അർജുനൻ മാഷിന്റെ ഗാനങ്ങൾ.1968-ൽ 'കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതലോകത്ത്‌ തന്റേതായ ഇടം കണ്ടെത്തിയ മാസ്റ്ററെ കുറിച്ച് പറയാൻ അദ്ദേഹത്തിന്റെ ശിക്ഷ്യന്മാർക്ക് സ്നേഹത്തിന്റേയും സഹായത്തിന്റെ വാത്സല്യത്തിന്റേയും നിരവധി കഥകളുണ്ട്.

  ഇന്ത്യൻ സംഗീത ചക്രവർത്തി എആർ റഹ്മാനും കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. റഹ്മാൻ ദിലീപ് ആയിരുന്ന സമയത്ത് തുടങ്ങിയതായിരുന്നു ആ ബന്ധം. ഇപ്പോഴിത പ്രേക്ഷകർക്ക് അധികം അറിയാത്ത കഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മനോരമ ഓൺലൈനിലൂടെയാണ് അപൂർവ്വ ബന്ധം പ്രേക്ഷകരിൽ‌ എത്തിയത്.

  കറുത്ത പൗർണമിയുടെ സംഗീത സംവിധാന ചുമതല ലഭിച്ചപ്പോഴാണ് നല്ലൊരു സഹായി വേണമെന്ന് ഇദ്ദേഹത്തിന് തോന്നിയത്. തുടർന്ന് ഇക്കാര്യം ദേവരാജൻ മാസ്റ്ററിനോട് പറയുകയായിരുന്നു. അദ്ദേഹേം തന്റെ വിശ്വസ്തനായ ആർകെ ശേഖറിനെ ഏൽപ്പിച്ചു കൊടുക്കുകയായിരുന്നു. അദ്ദേഹം മരണം വരെ അർജുനൻ മാഷിന്റെ കൂടെ തന്നെയുണ്ടായിരുന്നു. മലയാളം കേട്ട എത്രയോ ഹിറ്റ് ഗാനങ്ങളുടെ പിറവി ശേഖറിന്റെ മദ്രാസിലെ വീട്ടിലായിരുന്നു.

  കംപോസിങ്ങിനിടെ പുറത്തു പോകുമ്പോൾ അദ്ദേഹത്തിന്റെ മകൻ ദീലീപ് അതുവരെ ചെയ്തുവെച്ച ഈണങ്ങൾ ഹാർമോണിയത്തിൽ വന്നിരുന്നു മീട്ടുമായിരുന്നു.പയ്യന്റെ പാട്ട് അർജുനനും ഏറെ ഇഷ്ടമായി. 1976 ൽ ആയിരുന്നു ശേഖറിന്റെ അപ്രതീക്ഷിതമായ വിയോഗം. തുടർന്ന് മകനെ ഏതെങ്കിലും സ്റ്റുഡിയോയിൽ കൊണ്ട് പോയി പരിചയപ്പെടുത്തണമെന്ന് ശേഖറിന്റെ ഭാര്യ മാസ്റ്ററിനോട് പറഞ്ഞു. 1981 ദീലീപ് എന്ന 13 വയസ്സുകാരനുമായി അദ്ദേഹം എവിഎം സ്റ്റുഡിയോയിൽ എത്തുകയായിരുന്നു.

  ദീലീപിന്റെ കീബോർഡ് സംഗീതത്തിലൂടെ ഏറനാട്ടിൻ മണ്ണിൽനിന്നുണർന്നെണീറ്റിടും...' എന്ന ഗാനം അർജുനൻ ഒരുക്കി. പിന്നീടു ദിലീപിന്റെ കീ ബോർഡ് സ്പർശമില്ലാതെ അർജുനൻ ഒരു പാട്ടും ഒരുക്കിയിട്ടില്ല. എന്നാൽ അന്ന് പല പ്രമുഖ സംഗീത സംവിധായകരും പയ്യനെ കൂടെകൊണ്ട് നടക്കുന്നതിൽ വിമർശിച്ചിരുന്നു. എന്നിട്ടും ആ പയ്യനെ വിട്ടിരുന്നില്ല. പിന്നീട് ദിലീപ് എന്ന പയ്യനിൽ നിന്ന് ആ കുട്ടി ഇന്ത്യൻ സംഗീത്തിന്റെ അവസാനവാക്കായി ഉയരുകയായിരുന്നു.

  എംകെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു | FilmiBeat Malayalam

  സിനിമയുമായി മദ്രാസിൽ കൂടിയിരു‌ന്ന കാലത്തും അർജുനൻ മാസ്റ്റർ പള്ളുരുത്തിയിൽ മാത്രമേ ജീവിച്ചിട്ടുള്ളൂ. മദ്രാസിലെ ജോലി കഴിഞ്ഞാലുടൻ അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങും. എന്നാൽ ശേഖറിന്റെ മരണശേഷം ആ കുടുംബത്തിന് താങ്ങും തണലുമായി കുറച്ചു നാൾ മദ്രാസിൽ താമസിക്കുകയായിരുന്നു.തീർത്തും അവശനായ അവസ്ഥയിൽ ശേഖറിനു ‘ചോറ്റാനിക്കര അമ്മ'യിലെ ഗാനങ്ങളൊരുക്കാൻ ഒപ്പം നിന്ന അർജുനൻ, റഹ്മാന് ആദ്യ സ്റ്റുഡിയോ സജ്ജമാക്കിക്കൊടുക്കുംവരെ കൂട്ടുകാരന്റെ കുടുംബത്തിനു താങ്ങായിരുന്നു.

  Read more about: ar rahman
  English summary
  |MK Arjunan Master And AR Rahman Relation|
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X