For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായതോടെ എല്ലാവരും ലാളിക്കാന്‍ തുടങ്ങി; എല്ലാവരും കുഞ്ഞുവാവ വരുന്നതിന്റെ സന്തോഷത്തിലെന്ന് ശ്രേയ ഘോഷാല്‍

  |

  ലോക്ഡൗണ്‍ കാലം തിരക്കുകളില്‍ നിന്ന് മാറി കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടിയ സമയമായിരുന്നു. ഇതിനിടെ പല സിനിമാ നടിമാരും കുഞ്ഞുങ്ങളെ കുറിച്ചും ആലോചിച്ചു. ബോളിവുഡില്‍ നിന്ന് കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങി എല്ലാ ഇന്‍ഡസ്ട്രികളിലും മുന്‍നിര നടിമാര്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറംലോകത്തെ അറിയിക്കുകയും ചെയ്തിരുന്നു.

  അപ്സരസിനെ പോലെ സുന്ദരിയായി ഹണി റോസ്, സാരിയിലും മോഡേൺ വസ്ത്രത്തിലും ഒരു പോലെ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

  ഒരാഴ്ച മുന്‍പാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഗായിക ശ്രേയ ഘോഷാലും താന്‍ ഗര്‍ഭിണിയാണെന്നുള്ള സന്തോഷം പങ്കുവെച്ച് എത്തിയത്. ഇപ്പോഴിതാ ഗര്‍ഭകാലം താന്‍ ഏറ്റവുമധികം ആസ്വദിക്കുകയാണെന്നും ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് ലാളിക്കുകയാണെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്രേയ പറയുകയാണ്. വിശദമായി വായിക്കാം...

  'ഗര്‍ഭകാലത്ത് ഒരുപാട് ഒഴിവ് സമയം കിട്ടുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോഴും ഞാന്‍ എന്റെ ജോലികളുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ്. ഓരോ ദിവസവും എത്ര വേഗമാണ് കടന്ന് പോകുന്നതെന്ന് എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല. പക്ഷേ ഈ തിരക്കുകള്‍ ഞാന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട്. വീട്ടില്‍ എല്ലാവരും കുഞ്ഞുവാവയുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണ്. ഈ സമയത്തെല്ലാം അവന്‍ എന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കുന്നു.

  എന്റെ മാതാപിതാക്കള്‍ എന്നെ ഒരുപാട് ലാളിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നു. മുത്തച്ഛനും മുത്തശ്ശിയും ആകുന്ന നിമിഷത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുയാണ് അവര്‍. ഗര്‍ഭകാലത്തെ എന്റെ ആഹാരപ്രിയത്തെയും വാശികളെയും അവര്‍ സ്‌നേഹപൂര്‍വ്വം കൈകാര്യം ചെയ്യുന്നു. അതുപോലെ തന്നെ ഭര്‍തൃമാതാപിതാക്കളും എന്നെ ശ്രദ്ധേയോടെ പരിപാലിക്കുന്നുണ്ട്. സഹോദരനും എന്റെ കാര്യത്തില്‍ ഒത്തിരി ശ്രദ്ധയിലാണ്.

  അങ്ങനെ വീട്ടിലെ എല്ലാവരും ഒരുപാട് സന്തോഷത്തിലാണ്. എന്റെ വളര്‍ത്ത് നായയായ ഷെര്‍ലോക്കും അവന് ചുറ്റും നടക്കുന്ന കാര്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വീട്ടില്‍ ഒരു കുഞ്ഞതിഥി എത്താന്‍ പോകുന്നുവെന്ന് അവനും മനസിലായിട്ടുണ്ടാകണം. അതിന്റേതായ ആകാംഷ അവനിലും കാണാന്‍ സാധിക്കുന്നുണ്ട്. ഭര്‍ത്താവ് ശൈലാദിത്യ തന്റെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിച്ച് എപ്പോഴും കൂടെ തന്നെ ഉണ്ട്. എന്റെ വാശികള്‍ക്കും കൊഞ്ചലുകള്‍ക്കും കൂട്ടു നില്‍ക്കുന്നത് അദ്ദേഹമാണെന്നും ശ്രേയ മുന്‍പും പറഞ്ഞിരുന്നു.

  ബാല്യകാല സുഹൃത്തുക്കളായിരുന്ന ശ്രേയയും ശൈലാദിത്യയും 2015 ലാണ് വിവാഹിതരാവുന്നത്. ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് വിവാഹം. ശേഷം ആറ് വര്‍ഷമായപ്പോഴാണ് ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. നിറവയറില്‍ തലോടി നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു ഗര്‍ഭിണിയാണെന്ന വിവരം ശ്രേയ പുറംലോകത്തെ അറിയിച്ചത്. അന്ന് മുതല്‍ പുതിയ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

  ഒടുവിൽ ദുൽഖറും മമ്മൂക്കയും ഒരു പടത്തിൽ ? ഇക്കയുടെ മാസ്സ് മറുപടി | Filmibeat Malayalam

  ഹിന്ദി, ഉര്‍ദു, ബംഗ്ലാളി, കന്നഡ, മലയാളം, തമിഴ്, പഞ്ചാബി, തെലുങ്ക്, ആസാമിസ്, ഭോജ്പൂരി, എന്നിങ്ങനെ രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലും ഉച്ചാരശുദ്ധിയോടെ പാടാന്‍ കഴിവുള്ള അപൂര്‍വ്വം ഗായകരില്‍ ഒരാള്‍ ശ്രേയയാണ്. നാല് തവണ ദേശീയ പുരസ്‌കാരം നേടിയെടുത്ത ശ്രേയ സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി അംഗീകാരങ്ങള്‍ക്കും അര്‍ഹയാണ്.

  English summary
  Mom-to-be Singer Shreya Ghoshal Opens Up About Her Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X