For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരിക്കലും തോറ്റ് കൊടുക്കരുത്, അവസാനം വരെ പോരാടുക' ചിന്ത ഉണര്‍ത്തുന്ന പോസ്റ്റുമായി ഗായിക അമൃത സുരേഷ്

  |

  മലയാളികള്‍ ഏറെ ആഘോഷിച്ച താരവിവാഹമായിരുന്നു ഗായിക അമൃത സുരേഷിന്റെയും നടന്‍ ബാലയുടെയും. റിയാലിറ്റി ഷോ വേദിയില്‍ നിന്നും കണ്ടുമുട്ടിയ ഇരുവരും വളരെ വേഗം പ്രണയത്തിലായി. വളരെ ചെറിയ പ്രായത്തിലായിരുന്നു അമൃതയുടെ വിവാഹം. അധികം വൈകാതെ തന്നെ ഇരുവരുടെയും ബന്ധം വഷളായി. രണ്ട് പേരും വേര്‍പിരിഞ്ഞ് താമസിച്ചതിന് ശേഷമാണ് നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയത്.

  ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്. ഏറ്റവും പുതിയതായി ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ടിന്റെ ചിത്രങ്ങളാണ് അമൃത പങ്കുവെച്ചിരുന്നത്. വര്‍ക്കൗട്ട് മാത്രമല്ല കളരി കൂടി താരം അഭ്യസിക്കുന്നുണ്ടെന്നത് പുത്തന്‍ ഫോട്ടോസില്‍ നിന്നും വ്യക്തമാവുന്നുണ്ട്. അതേ സമയം പുതിയ ചിത്രത്തിന് അമൃത നല്‍കിയ ക്യാപ്ഷനെ കുറിച്ചാണ് പുതിയ ചര്‍ച്ചകള്‍.

  ammu

  'ഒരിക്കലും തോറ്റ് കൊടുക്കരുത്, അവസാനം വരെ പോരാടുക' എന്നായിരുന്നു പുതിയ ഫോട്ടോയ്ക്ക് ക്യാപ്ഷനായി അമൃത നല്‍കിയത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അമൃതയുടെ ചിത്രം വൈറലായി. ഒപ്പം ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ മുന്‍നിര്‍ത്തിയാണോ അമൃത ഇങ്ങനൊരു ക്യാപ്ഷന്‍ ഇട്ടതെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ഇതോടെ പ്രിയഗായികയ്ക്ക് പിന്തുണ നല്‍കി കൊണ്ടും മറ്റ് ചിലര്‍ വിമര്‍ശിച്ച് കൊണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.

  അമൃതയുടെ ഭര്‍ത്താവും നടനുമായ ബാല അടുത്തിടെയാണ് രണ്ടാമതും വിവാഹിതനായത്. ഭാര്യ എലിസബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോസും പങ്കുവെച്ചതിനൊപ്പം ബാല എഴുതിയ അടിക്കുറിപ്പുകള്‍ ശ്രദ്ധേയമായിരുന്നു. താന്‍ നിശബ്ദനായിരിക്കുന്നത് ഭയപ്പെട്ടത് കൊണ്ടല്ലെന്ന് പറഞ്ഞുള്ള ബാലയുടെ പോസ്റ്റ് ഏറെ ചര്‍ച്ചയാക്കപ്പെട്ടു. പോസ്റ്റിന് താഴെ വന്ന കമന്റുകളെല്ലാം അമൃതയുമായി ബന്ധപ്പെട്ടതായിരുന്നു. അതുപോലെ തന്നെ മകള്‍ അവന്തികയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് കൊണ്ടുള്ള എഴുത്തിന് താഴെയും നിരവധി വിമര്‍ശനങ്ങളാണ് വന്നത്.

  കുടുംബവിളക്കില്‍ ഇനി സുമിത്രയും സിദ്ധുവും ഒന്നിക്കുമോ? മുന്‍ഭാര്യയെ നേരില്‍ കാണാനൊരുങ്ങി സിദ്ധാര്‍ഥ്- വായിക്കാം

  ഭാര്യ എലിസബത്തിനൊപ്പം ഓണം ആഘോഷിച്ച് ബാല | FIlmiBeat Malayalam

  ബാലയുമായി വേര്‍പിരിഞ്ഞ് കഴിയാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ആയെങ്കിലും അമൃത ബിഗ് ബോസില്‍ പോയതോട് കൂടിയാണ് അതൊക്കെ വിമര്‍ശനമായി മാറിയത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ സഹോദരി അഭിരാമി സുരേഷിനൊപ്പമാണ് അമൃത പങ്കെടുത്തത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അകത്തെത്തിയ ഇരുവരും അവസാനം വരെ ഗംഭീര പ്രകടനം കാഴ്ച വെച്ചു. സഹമത്സരാര്‍ഥികളുമായിട്ടുള്ള തര്‍ക്കങ്ങളും മറ്റ് പ്രശ്‌നങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയും ആഘോഷമാക്കി.

  amrutha-suresh

  പിന്നാലെ താരസഹോദരിമാര്‍ക്കെതിരെ നിരന്തരം വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കും ഉണ്ടാവുന്നത് പതിവായി. അമൃതയുടെ സഹോദരി അഭിരാമി സുരേഷിനെതിരെ ബോഡിഷെയിമിങ്ങ് വരുന്നതും പതിവായിരുന്നു. അടുത്തിടെ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി അഭിരാമി എത്തിയതും ശ്രദ്ധേയമായി. ഇപ്പോള്‍ അമൃതയും തന്റെ പോസ്റ്റിന് താഴെ വന്ന് മോശം കമന്റിടുന്നവര്‍ക്ക് കിടിലന്‍ മറുപടിയാണ് കൊടുക്കാറുള്ളത്.

  സീരിയലിലെ കാമുകന്‍ തന്നെ യഥാര്‍ഥ ജീവിതത്തിലും ഭര്‍ത്താവ് ആകുന്നു, വിവാഹത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്‍- വായിക്കാം

  2010 ഓഗസ്റ്റ് ഇരുപത്തിയേഴിനായിരുന്നു അമൃതയും ബാലയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹമോചിതര്‍ ആയില്ലായിരുന്നു എങ്കില്‍ നാളെ ഇരുവരുടെയും പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു. 2012 ലാണ് മകള്‍ അവന്തിക ജനിക്കുന്നത്. ശേഷം 2015 ല്‍ തന്നെ രണ്ടാളും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2019 ലാണ് നിയമപരമായി രണ്ടാളും വേര്‍പിരിഞ്ഞത്. തുടക്കം മുതല്‍ പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമായിരുന്നു. ഇടയ്ക്ക് ബാലയെ കാണാന്‍ പോവാറുണ്ടെങ്കിലും സ്ഥിരമായി മകള്‍ അമ്മയ്ക്കും കുടുംബത്തിനൊപ്പമാണ്.

  English summary
  Never Give UP: Bigg Boss Malayalam Fame Amrutha Suresh's Latest Write-up Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X