For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിണത്തിലെ നാട്ടുനെല്ലിക്ക ഗാനം പുറത്ത്, ഏറ്റു പാടി സോഷ്യൽ മീഡിയ, പാട്ട് വൈറൽ

  |

  മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ചിത്രമാണ് നിണം. ചിത്രത്തിലെ നാട്ടുനെല്ലിക്ക .... എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. മികച്ച അഭിപ്രായമാണ് പാട്ടിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

  Ninam

  ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുമേഷ് മുട്ടറയും ഈണമിട്ടിരിക്കുന്നത് സുധേന്ദുരാജുമാണ്. ഫർഹാനും എം ആർ ഭൈരവിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  ഭര്‍ത്താവിനെ കുറിച്ച് പ്രിയങ്ക ഒന്നും പറഞ്ഞില്ല, ബന്ധം പിരിഞ്ഞില്ല, കാരണം മറ്റൊന്ന്...

  തീർത്തും ദുരൂഹത മുറ്റി നിൽക്കുന്ന ഫാമിലി റിവഞ്ച് ത്രില്ലറാണ് ചിത്രം. സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, അജയ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ . ബാനർ , നിർമ്മാണം - മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം - അമർദീപ്.

  മോളെ കെട്ടിച്ചു തരാം, വിവാഹത്തിന് ശേഷം അഭിനയം വിടണം, ആ കല്യാണത്തെ കുറിച്ച് മൗനരാഗം താരം അരുൺ

  എല്ലാ മാതാപിതാക്കൾക്കും അവരുടെ മക്കൾ പ്രിയപ്പെട്ടവരാണ്. ആ മക്കൾക്കു ചെറിയൊരു പോറൽ സംഭവിച്ചാൽ തന്നെ വേവലാതിപ്പെടുന്നവരാണവർ. മക്കളെ ഹൃദയത്തോടു ചേർത്തുവെച്ച് സ്നേഹിക്കുന്ന ഒരച്ഛന്റെയും അമ്മയുടെയും ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് നിണം. ചിത്രത്തിലെ നേരത്തെ പുറത്ത് ഇറങ്ങിയ മോഷൻ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. . രാത്രിയുടെ യാമങ്ങളിൽ, നരവേട്ട ലക്ഷ്യമിട്ട് രണ്ടുപേർ മിന്നൽപ്പിണർപ്പോലെ ഒരാൾക്കു നേരെ നീങ്ങുന്നതാണ് മോഷൻ പോസ്റ്ററിലുള്ളത്.. പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെൻസ് ത്രില്ലറാണ് നിണം.

  കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ് , ഛായാഗ്രഹണം - വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം - ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡിസൈൻസ് - പ്ലാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് - വിജയ് ലിയോ , പി ആർ ഓ - അജയ് തുണ്ടത്തിൽ .

  വീഡിയോ കാണാം

  Read more about: movie
  English summary
  Ninam Movie New Song Out,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X