For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരിമിഴിക്കുരുവിയെ പാടിയത് ഞാനല്ല എന്റെ അച്ഛനാണെന്ന് വധു! അന്ന് പറ്റിയ അബദ്ധത്തെ കുറിച്ച് ദീപ്തി

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പിന്നണി ഗായകൻ വിധു പ്രതാപും നടിയും നർത്തകിയുമായ ദീപ്തിയും.ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയ സജീവമായ താരങ്ങൾ രസകരമായ വീഡിയേകളുമായി നിരന്തര പ്രേക്ഷകരുട മുന്നിൽ എത്തുകയായിരുന്നു. ഇവയെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലുമായിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഒന്നും ചെയ്യാനില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് ഇത്തരത്തുലുള്ള വീഡിയോ ഐഡിയ തോന്നിയതെന്ന് വിധുവും ദീപ്തിയും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  കഴിഞ്ഞ ഓഗസ്റ്റ് 20 ആയിരുന്നു വിധു പ്രതാപിന്റേയും ദീപ്തിയുടേയും വിവാഹ വാർഷികം. ദീപ്തിയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു വിധു വിവാഹ വാർഷിക ആശംസ പങ്കുവെച്ചത്. വിധുവിന്റെ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിത ആദ്യമായി കണ്ടു മുട്ടിയപ്പോഴുണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് വിധുവും ദീപ്തിയും. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഈ രസകരമായ സംഭവം വെളിപ്പെടുത്തിയത്.

  ദീപ്തിയായിരുന്ന ആ രസകരമായ സംഭവം പറഞ്ഞത്. മീശമാധവൻ സിനിമ ഇറങ്ങിയ സമയത്തായിരുന്നു തങ്ങൾ തമ്മിൽ ആദ്യമായി നേരിൽ കാണുന്നത്. ചിത്രത്തിലെ കരിമിഴിക്കുരുവിയെ കണ്ടില്ല എന്ന് തുടങ്ങുന്ന ഗാനം എനിക്ക് വലിയ ഇഷ്ടമായുരുന്നു. അത് പാടിയത് പ്രതാപ് ചേട്ടനാണ്. എന്നാൽ ഞാൻ കരുതിയത് അത് തന്നെയാണ് വിധുപ്രതാപ് എന്നായിരുന്നു. അങ്ങനെ ഒരിക്കൽ ആദ്യമായി നേരിൽ കണ്ടപ്പോൾ വിധുച്ചേട്ടനോട് ഈ പാട്ട് പാടിയ ആളല്ലെയെന്ന് ചോദിച്ചു.

  അന്ന് അദ്ദേഹം വളരെ സ്വാഭാവികമായി എന്നോട് പറഞ്ഞു. അത് ഞാൻ അല്ല എന്റെ അച്ഛൻ ആണെന്ന്. ഞാൻ പാടിയത് വാളെടുത്താൽ എന്ന് തുടങ്ങുന്ന ഗാനമാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഞാനോർത്തതു അച്ഛനും മകനുമൊക്കെ കലാകാരന്മാരാണെന്നാണ്. പിന്നീടാണ് പറ്റിച്ചതാണെന്ന് അറിഞ്ഞതെന്നും ദീപ്തി പറയുന്നു.

  ദീപ്തിയുമായുള്ള വിവാഹത്തെ കുറിച്ച് വിധുവായിരുന്നു മനസ് തുറന്നത്. താനും ദീപ്തിയം കൂടി പകൽ കിനാവ് എന്നൊരു ആൽബം ചെയ്തു. അതിലെ നൃത്തത്തിന് വേണ്ടി ദീപ്തിയെ ആയിരുന്നു വിളിച്ചിരുന്നത് ആ പരിചയം നീണ്ടു. പിന്നീട് അച്ഛനാണ് ദീപ്തിയുടെ പ്രൊപ്പോസലിനെ കുറിച്ച് പറയുന്നത്. ഞാൻ ആദ്യം ദീപ്തിയോട് സംസാരിക്കാമെന്നും വല്ല പ്രണയമോ മറ്റോ ഉണ്ടോ എന്ന് അറിയില്ലല്ലോ എന്നൊക്കെ പറഞ്ഞു. വിവാഹം നിശ്ചയിച്ച് രണ്ട് വർഷത്തിന് ശേഷമായിരുന്നു കല്യാണം നടക്കുന്നതെന്ന് വിധു പറഞ്ഞു.

  കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരുമിച്ച് പുറത്തു പോകാനോ പ്രണയിച്ച് നടക്കാനോ ഒന്നും കഴിഞ്ഞിടരുന്നില്ല. വിവാഹത്തിന് മുൻപുളള ഒരേയൊരു വാലൻറൈൻസ് ഡേയിലാണ് ആദ്യമായി ഒന്നിച്ച് പുറത്തു പോയി ഭക്ഷണം കഴിക്കുന്നത്. 2008 ഓഗസ്റ്റ് 20 ന് ഒരു ദേശീയ ഹർത്താൽ ദിനത്തിലായിരുന്നു ദീപ്തിയുടേയും വിധു പ്രതാപിന്റേയും വിവാഹം. ഹർത്താൽ ദിന വിവാഹത്തിന്റെ ഓർമകളും വിശേഷങ്ങളും ഇതിന് മുൻപും താരങ്ങൾപങ്കുവെച്ചിരുന്നു. യേശുദാസായിരുന്നു ഇവർക്ക് വിവാഹ ഹാരം എടുത്ത് നൽകിയത്. അത് ജീവിതത്തിലെ മഹാഭാഗ്യമായിട്ടാണ് ഇരുവരും കാണുന്നത്. ഹാർത്താലായിരുന്നെങ്കിലും കെഎസ് ചിത്ര ഉമ്മൻ ചാണ്ടി, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി, രമേശ് ചെന്നിത്തല തുടങ്ങിയ കലാസാംസ്കാരിക രംഗങ്ങളിലെ നിരവധി പേർ വിവാഹത്തിന് എത്തിയിരുന്നു.

  English summary
  Playback Singer Vidhu Prathap And Deepthi About Their marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X