For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് വിജയത്തിന്റെയോ പരാജയത്തിന്റെയോ കഥ അല്ല; കൂട്ടുകാരികള്‍ക്ക് വലിയൊരു സന്ദേശവുമായി ഗായിക ശ്വേത അശോക്

  |

  സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോ യിലൂടെ മലയാളികളുടെ പ്രിയപ്പെട്ട് ഗായികയായി മാറിയ സുന്ദരിയാണ് ശ്വേത അശോക്. റിയാലിറ്റി ഷോ യില്‍ നിന്നും പിന്നണി ഗാനരംഗത്തേക്ക് ഉയര്‍ന്ന് വരുന്ന ശ്വേതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. തന്റെ ശരീരഭാരം പെട്ടെന്ന് കൂടിയതിനെ കുറിച്ചും അതിന്റെ കാരണവുമാണ് ശ്വേത പങ്കുവെക്കുന്നത്.

  ഹോട്ട് ആവാനുള്ള ശ്രമമാണോ, നൈന ഗാംഗുലിയുടെ ശ്രദ്ധേയമായ ഗ്ലാമറസ് ചിത്രങ്ങൾ

  ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന പിസിഒഡി എന്ന അസുഖത്തെ കുറിച്ചും അതില്‍ നിന്നും തനിക്കുണ്ടായ അനുഭവങ്ങളുമാണ് ശ്വേത പങ്കുവെച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ കുറിപ്പ് വൈറലായിരിക്കുകയാണ്.

  ഇത് വിജയത്തിന്റെയോ പരാജയത്തിന്റെയോ കഥ അല്ലെന്നു പറഞ്ഞു കൊണ്ട് എന്റെ കഥ ഞാന്‍ പറയട്ടെ. 21 ആം വയസ്സില്‍ ഫസ്റ്റ് ഇയര്‍ പിജി വെക്കേഷന്‍ സമയത്താണ് 58 കിലോ ഭാരത്തില്‍ നിന്ന് 62 ലേക്ക് ഒറ്റ ചാട്ടം ചാടിയത്. ചെറുപ്പം മുതലേ അശ് ചേച്ചി എന്റെ അനിയത്തിയെ പോലെ ഉണ്ടെന്നു എല്ലാരും പറഞ്ഞത് കൊണ്ടാണോ, എന്റെ ഒണക്കന്‍ ചിന്താരീതി കൊണ്ടാണോ എന്നറിയില്ല (എന്റെ) വണ്ണം കൂടുന്നതിനോട് എനിക്ക് ഒരു താല്‍പര്യവുമില്ലായിരുന്നു.

  അപ്പോള്‍ തൊടങ്ങിയ ഭക്ഷണ ക്രമീകരണങ്ങളും വ്യായാമവും ഒക്കെ ഇപ്പഴും കൂടെയുണ്ട്. അലോപ്പതിയും ആയുര്‍വേദവും ഹോമിയോയും തുടങ്ങി എല്ലാ ചികിത്സ രീതികളും പരീക്ഷിച്ചിട്ടുണ്ട്. (ഇതൊക്കെ കൃത്യമായിട്ടു ചെയ്യുമോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു?) എന്നാല്‍ വണ്ണത്തിനും സിന്‍ഡ്രത്തിനും എന്തെങ്കിലും വ്യത്യാസം വന്നിനോന്ന് ചോയ്ച്ചാല്‍ എനിക്കൊരു മറുപടി തരാന്‍ പറ്റൂല്ല. ഒരു എനര്‍ജിക്ക് ഫ്രണ്ട്‌സിനോട് പറഞ്ഞു നമുക്ക് വണ്ണം കുറയ്ക്കാന്‍ ഒരു ചലഞ്ച് ചെയ്യാം എന്നു. ഒരുമാസം ഒരു ദിവസം വിട്ടുപോവാതെ കൃത്യമായി എക്‌സര്‍സൈസ് ചെയ്ത പക്കോഡ (PCOD ക്ക് മലയാളം ട്രാന്‍സ്‌ലേഷന്‍ ആപ്പ് കൊടുത്ത പേര്) ഉള്ള എന്റെ വണ്ണം ഒരു തരി കുറഞ്ഞില്ല.

  എന്റെ കൂടെ എക്‌സര്‍സൈസ് ചെയ്ത ഫ്രണ്ട്‌സിന്റെ വണ്ണവും കുറഞ്ഞു അവര്‍ വ്യായമവും നിര്‍ത്തി. എന്താല്ലേ..മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു. മ്മളെ പക്കോഡ ഇപ്പോം കൂടെ തന്നെണ്ട്. ഇതിനിടയില്‍ വന്ന ഡിപ്രഷനും മാനസിക സമ്മര്‍ദ്ദങ്ങളും ഒക്കെ ആയിരിക്കണം വണ്ണം 69 വരെ എത്തിയപ്പോ വണ്ണം കുറയണ്ട ഹെല്‍ത്തി ആയിരുന്നാല്‍ മതി എന്നായി ചിന്ത. പിന്നെ ഒന്നും നോക്കിയില്ല ഒന്നും കൂടി ഗുളികകളുടെ കൂടെ കൂടി. ഇതിനോടൊപ്പം ഡോക്ടര്‍ പറഞ്ഞുതന്ന intermittent fasting um , mostly vegetarian ഭക്ഷണരീതിയും പിന്തുടര്‍ന്നപ്പോള്‍ 69 നിന്ന് 64 ലേക്ക ഒരു പിന്‍ ചാട്ടം അങ്ങു ചാടി. ഈ ശ്വേതേനെ ഒരു പക്കോടക്കും തോല്‍പ്പിക്കാനാവില്ല മക്കളെ. PCOD കൊണ്ട് വിഷമിക്കുന്ന എന്റെ എല്ലാ പ്രിയ കൂട്ടുകാരികളോടും പറയാനാഗ്രഹിക്കുന്നു, നമ്മള്‍ മുന്നേറിക്കൊണ്ടേയിരിക്കും ഫാസ്റ്റിംഗും എക്‌സര്‍സൈസും ബാലന്‍സാക്കി ഫുഡും കഴിച്ചും. നിങ്ങളുടെ ലക്ഷ്യം എന്താണോ അത് കാണുന്നത് വരെ... എന്നുമാണ് ശ്വേത പറയുന്നത്.

  കുട്ടി ആരാധികയോട് കുശലാന്വേഷണം നടത്തി | Mammootty | Filmibeat Malayalam

  കുറഞ്ഞ മാസങ്ങള്‍ കൊണ്ടു വണ്ണം പെട്ടെന്ന് കൂടിയതിനും, പതിവു തെറ്റി വരുന്ന മാസമുറകള്‍ക്കും, കഴുത്തിലും മുഖത്തും വന്ന കറുപ്പ് വരകള്‍ക്കും, പൂങ്കുല പോലെ ഇല്ലെങ്കിലും അത്യാവശ്യം കട്ടിയുള്ള മുടി എല്ലാം കൊഴിഞ്ഞു പീച്ചിമ്പാല് ആയതിനും എല്ലാം കാരണം Polycystic ovary syndrome എന്ന എന്തോ ഒരു സാധനം ആണെന്ന് പറഞ്ഞപ്പോള്‍ 'ഉയെന്റെ പടച്ചോനെ ഞാനിപ്പം മരിക്കുഓളി ' എന്ന പേടിയേനു. പിന്നെ ഡോക്ടര്‌സിന്റെ കൃത്യമായ ഉപദേശവും, ഗൂഗിള്‍ അച്ചാച്ചന്റെ കൊറേ എഴുത്തുകളും വായിച്ചപ്പോ മനസിലായി മ്മള് ഒറങ്ന്നതും തിന്നുന്നതു എല്ലാം ഒന്ന് ക്രമീകരിച്ചാല്‍ ഈ സാധനത്തിന കൊറച്ച് കണ്‍ട്രോള്‍ ചെയ്യാനാവും എന്ന്.

  Read more about: television
  English summary
  SAREGAMAPA Fame Swetha Ashok Opens Up About PCOD
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X