For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയുണ്ടാകില്ലെന്ന് എംജി, ശാന്തത പാലിക്കുക,ശരിയാണെന്ന് ആരാധകർ

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. സംഗീത കുടുംബത്തിൽ ജനിച്ച് വളർന്ന എംജി 1983 ൽ പുറത്തിറങ്ങിയ കൂലി എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനാലാപന രംഗത്ത് എത്തിയത്. മമ്മൂട്ടി നായകനായ ചിത്രത്തിൽ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ... എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആലപിച്ചത്. ആദ്യ ചിത്രത്തിന് പിന്നാലെ തന്നെ നിരവധി അവസരങ്ങൾ എംജിയെ തേടിയെത്തുകയായിരുന്നു. കെജെ യേശുദാസ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു വേറിട്ട ശബ്ദവുമായി എംജി ശ്രീകുമാർ എത്തുന്നത്.

  ഹോട്ട് ലുക്കില്‍ നടി റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍ പുറത്ത്, കാണാം

  മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും എംജി ശ്രീകുമാർ ഗാനം ആലപിച്ചിട്ടുണ്ട്. തലമുറ വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ ഇന്നത്തെ തലമുറയും പാടി നടക്കുന്നുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങളായിരുന്നു പ്രിയഗായകൻ മലയാളി പ്രേക്ഷകർക്ക് നൽകിയത്. ഗായകൻ എന്നതിൽ ഉപരി സംഗീത സംവിധായകൻ കൂടിയാണ് അദ്ദേഹം.

  List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

  സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് എംജി ശ്രീകുമാർ. സന്തോഷങ്ങളും വിശേഷങ്ങളും പ്രിയഗായകൻ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചായാവാറുമുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാകുമെന്നാണ് എംജി ശ്രീകുമാർ പറയുന്നു.

  എംജി ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ... പ്രിയ സുഹൃത്തുക്കളെ... മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാകും.

  പല കുടുംബങ്ങളും സമൂഹങ്ങളും നരകതുല്യമായിത്തീരുന്നത് ഇത്തരം സ്വഭാവമുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ്. എത്ര നന്നാക്കിയാലും പിന്നെയും ആളുകളിൽ കുറവുണ്ടാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുണ്ടാകും. അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്. എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കാനും പോകുമ്പോൾ നമ്മുടെ ജീവിതം തന്നെയാണ് നശിച്ചുപോകുന്നത്. ശാന്തത പാലിക്കുക, എല്ലാവരും സുരക്ഷിതമായി തുടരുക; താരം കുറിച്ചു. അദ്ദേഹം പാട്ട് പാടുന്ന ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചും.

  എംജിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്. അദ്ദേഹം പറയുന്നത് അംഗീകരിക്കുകയാണ് കൂടുതൽ പ്രേക്ഷകരും. അപ്പൊ തെറ്റ് കണ്ടാൽ പ്രതികരിക്കേണ്ട എന്നാണോ സാർ പറയുന്നത്?? എന്നും ഒരു ആരാധകൻ ചോദിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് സഹോദരനുമായുള്ള ഓർമ പങ്കുവെച്ച് കൊണ്ട് പ്രിയഗായകൻ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇത് ചെറിയ വിമർശനം സൃഷ്ടിച്ചിരുന്നു. എന്നാൽ വിമർശകർക്ക് കൃത്യമായ മറുപടിയും എംജി നൽകിയിരുന്നു. അന്നും എംജി ശ്രീകുമാറിനെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

  പോസ്റ്റ് കാണാം

  Read more about: mg sreekumar
  English summary
  Singer Mg Sreekumar About Some People Over Reaction, Write Up Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X