For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനൊരു ശുദ്ധനായതുകൊണ്ട് അത് കേട്ടു, മോന്‍സന്റെ മോതിരത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എംജി

  |

  കേരള ജനത ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു പുരാവസ്തുക്കളുടെ പേരിൽ മോന്‍സന്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പിനെ കുറിച്ച്. താരങ്ങളേയും ഉദ്യോഗസ്ഥരേയും ഇരയാക്കി കൊണ്ടായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. മോന്‍സന്‍ പോലീസിന്റെ പിടിയിൽ ആയതോടെയാണ് ഞെട്ടിപ്പിക്കുന്ന കഥകൾ പുറം ലോകത്ത് എത്തുന്നത്.

  ഒരു മനുഷ്യനേയും വെറുപ്പിക്കാറില്ല,സ്വഭാവം ഇങ്ങനെയാണ്, ലാലിനെ കുറിച്ച് മണിയൻപിള്ള രാജു

  മോന്‍സന്‍ മാവുങ്കൽ നിരവധി താരങ്ങളേയും പറ്റിച്ചിട്ടുണ്ട്. അമൂല്യമെന്ന പേരില്‍ പലര്‍ക്കും സമ്മാനങ്ങൾ നൽകിയിരുന്നു. ഗായകൻ എംജി ശ്രീകുമാറും ഇയാളുടെ തട്ടിപ്പിന് ഇരയായിരുന്നു. മോന്‍സനെ പോലീസ് പിടിച്ചതോടെയാണ് ഗായകനുമായി ബന്ധപ്പെട്ട് കഥ ചർച്ചയാവുന്നത്. ഒരിക്കൽ ടോപ്പ് സിംഗർ ഷോയിൽ മോന്‍സന്‍ സമ്മാനമായി നൽകിയ മോതിരം അണിഞ്ഞ് കൊണ്ട് എംജി എത്തിയിരുന്നു. പിഷാരടിയും സ്റ്റീഫൻ ദേവസ്യയും മോതിരത്തെ കുറിച്ച് ചോദിക്കവെയാണ് മോൻസൺ നൽകിയ മോതിരത്തെ കുറിച്ച് എംജി ശ്രീകുമാർ പറയുന്നത്. ഇയാളെ പോലീസ് പിടിച്ചതോടെ എംജിയുടെ പഴയ മോതിരത്തെ കുറിച്ചുള്ള വീഡിയോ വീണ്ടും വൈറലായിരുന്നു. ഇതിന്റെ പേരിൽ താരത്തിനെതിരെ നിരവധി ട്രോളുകൾ ഉയർന്നിരുന്നു.

  നെടുമുടി വേണു തമാശയ്ക്ക് പരേതന്‍ എന്ന് പറഞ്ഞു, കളി കാര്യമായി, സംഭവിച്ചതിനെ കുറിച്ച് മണിയൻ പിള്ള രാജു

  ഇപ്പോഴിത ആ മോതിരത്തെ കുറിച്ചുള്ള യഥാർത്ഥ കഥ വെളിപ്പെടുത്തുകയാണ് എംജി ശ്രീകുമാർ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. എംജിയുടെ വാക്കുകൾ ഇങ്ങനെ... ''ഞാനും രമേഷ് പിഷാരടിയും കൂടെ രണ്ടു വര്‍ഷം മുന്‍പ് ഫ്‌ളവേഴ്‌സ് ടി.വിയുടെ പരിപാടിക്കിടെ ഉണ്ടാക്കിയ തമാശയാണ് എനിക്കെതിരെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മോന്‍സന്‍ എന്നയാള്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ സംഗീത പരിപാടി കണ്ട് ഇഷ്ടപ്പെട്ട് കുട്ടികള്‍ക്ക് പാട്ടുപഠിക്കാന്‍ ഒരു മൈക്ക് സമ്മാനമായി അയച്ചു.

  തൊട്ടടുത്ത ദിവസം അയാള്‍ പറഞ്ഞു. "സാറിന്റെ ഡ്രസ്സിന് ചേര്‍ന്നൊരു മോതിരമുണ്ട് എന്റെ കൈയില്‍. ഞാന്‍ അതൊന്ന് കൊടുത്തയക്കാം. അത് ഇട്ടാല്‍ സാര്‍ ഇടത്തെ കൈ കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോള്‍ നല്ല ഭംഗിയായിരിക്കും, പക്ഷേ ഇട്ട ശേഷം തിരികെ തരണം. ഞാനൊരു ശുദ്ധനായതുകൊണ്ട് അത് കേട്ടു.

  ഷൂട്ടിങ്ങിനിടയില്‍ ഞാനിത് പിഷാരടിയെ കാണിച്ചു. ഇതെന്താണന്ന് പിഷാരടി ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. മോന്‍സന്‍ എന്നൊരാള്‍ തന്നതാണ്. ഭയങ്കര വിലമതിക്കാനാവാത്ത സാധനമാണ് ഇതെന്നൊക്കെയാണ് പുള്ളി പറയുന്നത്.അപ്പോഴാണ് സ്റ്റീഫന്‍ ദേവസിയും അനുരാധ ശ്രീറാമും പിഷാരടിയും കൂടെ പറയുന്നത്, അങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇത് അഞ്ച് വിരലിലും ഇടാമെന്ന്. ഇതൊക്കെ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്. രണ്ട് വര്‍ഷത്തിന് ശേഷം ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നൊന്നും അന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ലെന്ന്'' എംജി അഭിമുഖത്തിൽ പറയുന്നു.

  താനും മോന്‍സനുമായി ഒരു സൗഹൃദവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അയാളുടെ വീട് ഒരു മ്യൂസിയം പോലെ ആയിരുന്നല്ലോ. അവിടെ ഡി.ജി.പി തൊട്ട് ഒരുപാടാളുകള്‍ വന്നിട്ടുമുണ്ട്. കാരണം വേറൊന്നുമല്ല, കൊച്ചിയില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉള്ള സാധനങ്ങളെല്ലാം സൂക്ഷിച്ച് ഇങ്ങനെയൊരു വീടുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും അതിശയം തോന്നും. നമ്മളത് കാണാന്‍ പോകും. ആരൊക്കെയോ പറഞ്ഞ് കേട്ടാണ് ഞാനും ലേഖയും അവിടെ പോവുന്നത്. അത് കണ്ട് തിരികെപ്പോന്നു എന്നല്ലാതെ വേറെ യാതൊന്നുമുണ്ടായിട്ടില്ല, എം.ജി കൂട്ടിച്ചേർത്തു

  മോതിരത്തെ കുറിച്ചുള്ള വീഡിയോ പ്രചരിച്ചതിനെ പിന്നാലെ ഭാര്യ ലേഖയേയും ട്രോളി കൊണ്ട ചിലർ എത്തിയിരുന്നു. ലേഖ പങ്കുവെച്ച ഒരു പോസ്റ്റിന് ചുവടെയായിട്ടാണ് ഹരിഹാസവുമായി ചില എത്തിയത്.അണ്ണന്റെ മോതിരം എവിടെ, ബ്ലാക് ഡയമണ്ട് ഭര്‍ത്താവിന്റെ കൈയ്യിലുണ്ടോ'' എന്നിങ്ങനെയായിരുന്നു കമന്റുകൾ. ചോദ്യത്തിന് ചുട്ട മറുപടിയും ലേഖ കൊടുത്തിരുന്നു. ''വേണോ'' എന്നായിരുന്നു മറുപടി. ആരാധകരുടെ ചോദ്യത്തെ പോലെ തന്നെ താരപത്നിയുടെ ഉത്തരവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  ഡയമണ്ടെന്ന് പറഞ്ഞ് കല്ലുകൊടുത്ത് എംജി ശ്രീകുമാറിനെയും പറ്റിച്ചു | FilmiBeat Malayalam

  എംജി ശ്രീകുമാർ ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് പോലെയായിരുന്നു അന്ന് ടോപ്പ് സിംഗർ വേദിയിൽ കാര്യങ്ങൾ നടന്നത്. രമേഷ് പിഷാരടിയായിരുന്നു എംജി ശ്രീകുമാറിനോട് ആ മോതിരത്തെക്കുറിച്ച് ആദ്യം ചോദിച്ചത്. ''തനിക്ക് ഡോക്ടര്‍ മോന്‍സൺ എന്നൊരു ഫ്രണ്ടുണ്ട് , ആന്റിക് കളക്ഷനുണ്ട് അദ്ദേഹത്തിന്. അദ്ദേഹം ടോപ്പ് സിംഗര്‍ പരിപാടി കാണാറുണ്ട്. എംജി ഈ മോതിരമിട്ട് പരിപാടിയില്‍ ഇരിക്കുന്നത് കാണണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനാലാണ് ഇങ്ങനെ കൈ പിടിച്ചിരിക്കുന്നതെന്നും പരിപാടിയ്ക്ക് ശേഷം തിരികെ കൊടുക്കണമെന്നും ടോപ്പ് സിംഗർ വേദിയിൽ എംജി ശ്രീകുമാർ പറഞ്ഞിരുന്നു.

  Read more about: mg sreekumar
  English summary
  Singer MG SreeKumar Reveals About How He Get Monson Mavunkal's Black Diamond Ring
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X