India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിത്താരയുടെ സന്തോഷത്തിന്റെ രഹസ്യം എന്താണ്, പ്രിയ ഗായികയുടെ മറുപടി വൈറലാവുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. വേറിട്ട ആലാപന ശൈലിയാണ് പ്രിയഗായികയെ മലയാളി പ്രേക്ഷകരുടെ നെഞ്ചോട് ചേർത്തത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും സിത്താരയുടെ ശബ്ദം ചർച്ച വിഷയമാണ്. ഗായിക എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് സിത്താര കൃഷ്ണകുമാർ.

  Sithara

  പ്രിയ ഗായികയുടെ ഏറ്റവും പുതിയ വിശേഷം അല്ലു അർജുൻ ചിത്രമായ പുഷ്പയാണ്. ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് സിത്താരയാണ്. ഈ പാട്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സിത്താരയുടെ പുതിയ അഭിമുഖമാണ്. തന്റെ സന്തോഷത്തിന്റെ രഹസ്യത്തെ കുറിച്ചും പുഷ്പയിലെ വിശേഷമാണ് താരം പങ്കുവെയ്ക്കുന്നത്. സമയം മലയാളത്തിനോടാണ് മനസ് തുറന്നിരിക്കുന്നത്.

  'ചുരുളി' കണ്ട അനുഭവം പങ്കുവെച്ച് സീനത്ത്, ഒന്ന് രണ്ടു വാക്കുകൾ അൽപം കടന്നുപോയി, സിനിമ സൂപ്പർ...

  പുഷ്പയുടെ ഭാഗമാവൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗമാണെന്നാണ് സിത്തര പറയുന്നത്. പുഷ്പയുടെ റെക്കോഡിങ്ങ് നല്ലൊരു അനുഭവമായിരുന്നു എന്നും പ്രിയഗായിക പറയുന്നുണ്ട്. ''നാലുഭാഷകളിലായി വരുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രമാണ് പുഷ്പ. അല്ലു അർജ്ജുൻ സാറിനെ നായകനാക്കി സുകുമാർ സർ സംവിധാനം ചെയ്യുന്ന സിനിമ്ക്കായി ദേവിശ്രീപ്രസാദ് സാർ മ്യൂസിക്ക് ചെയ്തിരിക്കുന്നു. ഒരേ സമയമാണ് നാലു ഭാഷകളിലും റിലീസിനെത്തുന്നത്. അതിലൊരു ഭാഗമാകുക എന്നത് വലിയ സന്തോഷമുള്ള കാര്യമായിരുന്നു.

  വിക്കി- കത്രീന വിവാഹത്തിന് സൽമാൻ ഖാനെ ക്ഷണിക്കും, എന്നാൽ കുടുംബത്തെ പൂർണ്ണമായി ഒഴിവാക്കുമെന്ന് റിപ്പോർട്ട്

  മുൻപും മൾട്ടി ലിങ്ക്വൽ സിനിമകളിൽ പാടിയിട്ടുണ്ട്. പലപ്പോഴും അതിൻ്റെ മലയാളം വേർഷൻ റെക്കോർഡിംഗൊക്കെ കൊച്ചിയിൽ നടക്കാറുണ്ടല്ലോ, പക്ഷേ കംപോസറിൻ്റെ അടുത്തേക്ക് നേരിട്ട് പോയി പാടേണ്ട സന്ദർഭം വരുന്നത് ആദ്യമാണ്. മുൻപ് പാടിയതൊക്കെയും ഒന്നുകിൽ ചെന്നൈയിൽ പാടുന്നതും നാട്ടിൽ വന്ന് പാടിക്കുന്ന രീതിയൊക്കെയായിരുന്നു. പക്ഷേ ഇത് ദേവിശ്രീ പ്രസാദ് സാറിന്റെ റെക്കോർഡിങ് സ്റ്റുഡിയോയിൽ പോയി ചെയ്യുകയായിരുന്നു. അദ്ദേഹം തന്നെയാണ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നത്. അതൊരു നല്ല അനുഭവമായിരുന്നെന്നും സിത്താര പറയുന്നു.

  ഭാവനയെ അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര, ഒരുപാട് സ്നേഹം... താരത്തിന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

  സിനിമയ്ക്ക് കിട്ടുന്ന വലിയ അംഗീകാരം തന്നെ സിനിമയിലെ പാട്ടിനും കിട്ടുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സിത്താര പറയുന്നുണ്ട്. . പുഷ്പ എന്ന സിനിമ വളരെ വലിയ ക്യാൻവാസിലൊരുങ്ങുന്ന സിനിമയാണ്. ഇത്തരത്തിലൊരു സിനിമ എത്രത്തോളം ജനസ്വീകാര്യതയിലേക്ക് എത്തുമെന്ന് നമുക്കൊരു പ്രതീക്ഷയുണ്ട്. അപ്പോൾ ആ സിനിമയുടെ ഭാഗമാകുക എന്നത് തന്നെ വലിയൊരു ഉറപ്പാണ്. ഈ പാട്ടൊക്കെ എല്ലാവരും കേൾക്കും. ആ സിനിമയുടെ പേരും അതിനു പിന്നിലുള്ള കാസ്റ്റും തന്നെയാണ് ആ വലിയ അംഗീകാരത്തിൻ്റെ കാരണം. ആദിത്യ മ്യൂസിക്ക് കമ്പനി എന്ന വലിയ മ്യൂസിക്ക് കമ്പനിയിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാ ഭാഷയിലുള്ള പാട്ടുകൾക്കും വലിയ അംഗീകാരമാണ് ലഭിക്കുന്നത്. അത് എന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമല്ലേ, അതിന്റെയൊരു സന്തോഷമുണ്ടെന്നും'' അഭിമുഖത്തിൽ പറയുന്നു.

  55 കിലോ പുല്ലുപോലെ പൊക്കുന്ന സിതാര കണ്ടുപഠിക്കണം

  സിത്താരയുടെ സന്തോഷത്തിന്റെ രഹസ്യത്തെ കുറിച്ചും അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. ''അങ്ങനൊരു മന്ത്രവുമില്ല എന്നാണ് താരം പറയുന്നത് . ഹാപ്പി പേഴ്സൺ എന്നൊന്നും പറയാൻ പറ്റില്ല. കാരണം അത് കാണുന്നത് ഹാപ്പി സൈഡാണ് എന്നതായിരിക്കാം. എപ്പോഴും എല്ലാവരും ഹാപ്പിയായിരിക്കില്ലല്ലോ. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള മൂഡ്സ്വിങ്ങും മറ്റു കാര്യങ്ങളുമൊക്കെയുണ്ടായിരിക്കും. ഭാഗ്യവശാൽ ഭൂരിഭാഗം സമയത്തും എന്‌റെ ചുറ്റുമുള്ള ആൾക്കാരൊക്കെ ഇത്തരത്തിൽ പോസിറ്റിവിറ്റി സ്പ്രെഡ് ചെയ്യുന്ന വ്യക്തികളാണ് എന്നതാണ്. അപ്പോൾ അങ്ങനെ തന്നെ ഇരിക്കാൻ നോക്കും. മനപ്പൂർവ്വം അങ്ങനെയിരിക്കാനായി ശ്രമിക്കുന്നതൊന്നുമല്ല. ഞാനിങ്ങനൊക്കെതന്നെയാണെന്നുമാണ് ചോദ്യത്തിന് മറുപടിയായി പറഞ്ഞത്..

  Read more about: sithara song
  English summary
  Singer Sithara Krishna Kumar Opens Up About Her Happiness Secret
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X