For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗായിക എന്ന നിലയിലും, ഭാര്യ എന്ന നിലയിലും ആ കുറിപ്പ് എന്നെ അസ്വസ്തയാക്കി, സുജാത മോഹൻ പറയുന്നു

  |

  തെന്നിന്ത്യൻ സിനിമ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹൻ. കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളികളുടെ ഹൃദയത്തിൽ ശുദ്ധ സംഗീതം പൊഴിയിച്ചു കൊണ്ടിരിക്കുകയാണ് താരം. സുജാതയുടെ പഴയ ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. മനോഹരമായ പല പ്രണയഗാനങ്ങളും സുജാതയുടെ ശബ്ദത്തിൽ വിരിഞ്ഞാതാണ്. സുജാതയുടെ ഗാനങ്ങൾ പോലെ എപ്പോഴും സന്തോഷത്തേടെയാണ് ഗായിക പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അതിന് കാരണം പ്രിയ ഗായികയുടെ ജീവിത പങ്കാളി ഡോ മോഹൻ ആണ്. സുജാത എന്ന ഗായികയ്ക്ക് പൂർണ്ണ പിന്തുണയുമായി എപ്പോഴും മോഹൻ കൂടെയുണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുജത മോഹന്റെ ഒരു പോസ്റ്റാണ്. സൂര്യ ഇന്ത്യ എന്ന ഫേസ്ബുക്ക് പേജിലാണ് ഇത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രിയ ഗായികയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്.

  sujatha mohan

  എനിക്കും ചിലത് പറയാനുണ്ട് എന്ന തലക്കെട്ടോടെയാണ് ഗായിക കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൂര്യ കൃഷ്ണമൂർത്തി എഴുതിയ അന്നപൂർണദേവിയെകുറിച്ചുള്ള ലേഖനത്തെ കുറിച്ചാണ് സുജാതയുടെ കുറിപ്പ്.

  എനിക്കും ചിലത് പറയാനുണ്ട്
  *സുജാത മോഹൻ*
  കലാകൗമുദിയിൽ സൂര്യാ കൃഷ്ണമൂർത്തി എഴുതിയ അന്നപൂർണാദേവിയെക്കുറിച്ചുള്ള കുറിപ്പ് എന്റെ മനസ്സിൽ വേദനയുടെ നെരിപ്പോടാണ് സമ്മാനിച്ചത് ...
  വായിച്ച് ഏറെ കഴിഞ്ഞെങ്കിലും നെരിപ്പോട് എരിഞ്ഞു കൊണ്ടേയിരിക്കുന്നു ...വായിക്കേണ്ടിയിരുന്നില്ലെന്നു ഇപ്പോൾ തോന്നുന്നു ...

  Vijay Yesudas is quitting from Malayalam Music Industry

  സ്നേഹത്തോടെ എന്നും കൂടെ നിന്ന എന്റെ ഭർത്താവില്ലായിരുന്നെങ്കിൽ,ഞാൻ എവിടെ എത്തിപ്പെട്ടേനെയെന്ന് ഭയത്തോടെ ഒരു നിമിഷം ഓർത്തു പോയി ...
  ഒരു ഗായിക എന്ന നിലയിലും, ഒരു ഭാര്യ എന്ന നിലയിലും ,സൂര്യാ കൃഷ്ണമൂർത്തിയുടെ ഈ കുറിപ്പ് എന്ന അസ്വസ്തയാക്കി . ഉടൻ തന്നെ ഗൂഗിളിൽ കയറി അന്നപൂർണാദേവിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരക്കി.വിവാഹ സമയത്ത് എടുത്ത ചിത്രങ്ങൾ അതിലുണ്ട്. തുടുത്ത കവിളും , സ്വപ്നങ്ങൾ നിറഞ്ഞ കണ്ണുകളും, കുട്ടിത്തമുള്ള മുഖശ്രീയും, സന്തോഷം നൃത്തമാടുന്ന ചലനങ്ങളും. ശരീരഭാഷയിൽ നിന്ന് മനസ്സിലാക്കാം , അവർ എത്ര മാത്രം സന്തോഷവതിയാണെന്ന് .ജനിച്ചു വീണ മതവും ,ദൈവം കനിഞ്ഞനുഗ്രഹിച്ചു നല്കിയ സംഗീതവും ,സന്തോഷത്തോടെ ബലി കഴിച്ച് നേടിയ പ്രണയ സാക്ഷാത്കാരത്തിന്റെ തുടിപ്പുകൾ അവരുടെ മുഖത്ത് നിന്നു വായിച്ചെടുക്കാം. ..

  ഇനി , തുടർന്നുള്ള ചിത്രങ്ങൾ ശ്രദ്ധിക്കക . എല്ലാം തകർന്ന , കശക്കിയെറിയപ്പെട്ട , ഒരു സ്ത്രീയുടെ നിസ്സഹായതയുടെ ചിത്രങ്ങളാണ് പിന്നീടുള്ളത് .കൂടുതൽ കാണാൻ എനിക്കു കെല്പുണ്ടായില്ല. പണ്ഡിറ്റ് രവിശങ്കറുടെ സംഗീതത്തിൽ കണ്ട സൗന്ദര്യം ജീവിതത്തിൽ ഇല്ലാതെ പോയല്ലോ എന്നോർത്തു പോയി . എം.എസ്.സുബ്ബലക്ഷ്മിക്കും, ഇത്രക്കും ആഴത്തിലുള്ളതല്ലെങ്കിലും , വീഴ്ച ഉണ്ടായിട്ടുണ്ട്. പാടാനുള്ള സ്വാതന്ത്ര്യം പട്ടാള ചിട്ടയോടെ അനുവദിച്ചിരുന്നെങ്കിലും , പല കാര്യങ്ങളിലും സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങുണ്ടായിരുന്നു .
  ഞാനുൾപ്പടെയുള്ള കലാകാരികൾക്കു വേണ്ടത് സ്വാതന്ത്ര്യമാണ്.സ്വതന്ത്രമായി ചിറകുവിരിച്ചു പറക്കാനുള്ള സ്വാതന്ത്ര്യം . അതില്ലാതായാൽ കൂട്ടിലെ തത്തക്ക് പാടാനാവില്ല ...
  പ്രണയിനിയുടെ ഉയർച്ചയിൽ അഭിമാനിക്കുന്നവനാണ് യഥാർത്ഥ പ്രണയിതാവ്. അതില്ലാതെ പോയ എത്രയോ കലാകാരികളുണ്ടാവും നമ്മുടെ നാട്ടിൽ ..
  മോഹങ്ങളെല്ലാം മനസ്സിൽ തന്നെ സംസ്കരിച്ചവർ,. സിദ്ധികളെയെല്ലാം, സ്വയം, പകയോടെ ചുട്ടുകരിച്ചവർ. 'നുറുങ്ങുവെട്ട'ത്തിലെ ഈ കുറിപ്പ് വായിച്ച് , പ്രക്ഷുബ്ധമായ എന്റെ മനസ്സിനെ ശാന്തമാക്കാൻ വേണ്ടി മാത്രമെങ്കിലും ഞാൻ ഇത്രയും എഴുതട്ടെ . എല്ലാ അർത്ഥത്തിലും അന്നപൂർണാദേവി പണ്ഡിറ്റ് രവിശങ്കറെ തോല്പിച്ചിരിക്കുന്നു. കാലം തെളിയിച്ച സത്യമാണത് ...
  സുജാത മോഹൻ
  ഗായിക

  Read more about: sujatha
  English summary
  Singer Sujatha mohan post About Anupama devi Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X