For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിനെ നേരിൽ കണ്ട നിമിഷത്തെക്കുറിച്ച് മമ്മൂട്ടി ആരാധികയായ സിതാര! ഒരു നൂറു മുഖങ്ങൾ മനസ്സിൽ...

  |

  ഏതൊരു മലയാളിക്കും ജീവിതത്തിൽ ഒരു തവണയെങ്കിലും അഭിമുഖികരിക്കേണ്ടി വരുന്ന ചോദ്യമാണ് നിങ്ങൾ മോഹൻലാൽ ഫാൻ ആണോ മമ്മൂട്ടി ഫാൻ ആണോ എന്നത്. സിനിമാക്കാരുടെ ഇടയിൽ പോലും ഈ ചോദ്യം ഉയർന്നു വരുന്നണ്ട്. കുറച്ച് നാളുകൾക്ക് മുൻപ് വരെ ഈ ചോദ്യത്തിന് രണ്ട് പേരുടേയും പേരുകൾ പറഞ്ഞ് താരങ്ങൾ ഈ ചോദ്യത്തിൽ നിന്ന് തലയൂരിയിരുന്നു. എന്നാൽ ഇപ്പോൾ സൂപ്പർ താരങ്ങളോടുളള ആരാധന ഒറ്റപ്പേരിലൂടെ തുറന്ന് പറയാറുണ്ട്..

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. ആരാധകർ എന്നതിൽ അപ്പുറം സൂപ്പർ താരങ്ങളുട എല്ലാ ചിത്രങ്ങളും മലയാളി പ്രേക്ഷകർ ഒരു പോലെ കാണുകയും നെഞ്ചിലേറ്റുകയും ചെയ്യാറുണ്ട്. താരാരാധനയ്ക്കപ്പുറം മികച്ച ചിത്രങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. എത്ര മോഹൻലാൽ ഫാൻ ആയാലും മമ്മൂക്കയുടെ അച്യുതൻകുട്ടിയേയും അറക്കൽ മാധാവൻ നായരേയും ഇഷ്ടപ്പെടാത്ത ഒറ്റ മലയാളിയും ഉണ്ടാകില്ല. തിരിച്ചും അങ്ങനെ തന്നെയാണ്. ഇപ്പോഴിത മമ്മൂട്ടി ഫാനായ ഗായിക സിത്താര കൃഷ്ണകുമാർ മോഹൻലാലിന് നേരിൽ കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ്. ലാലേട്ടനുമായുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആ നിമിഷത്തെ കുറിച്ച് നടി വാചാലയായത്.

  കുടുംബത്തിലെ പപ്പാതിയുള്ള മമ്മൂക്ക മോഹൻലാൽ ഫാൻസിനെ കുറിച്ച പറഞ്ഞ് കൊണ്ടാണ് മോഹൻലാലിനെ നേരിൽ കണ്ട മനോഹരമായ നിമിഷത്തെ കുറിച്ച സിത്താ പറഞ്ഞു തുടങ്ങുന്നത്. പ്രിയ ഗായികയുടെ വാക്കുകൾ ഇങ്ങനെ...ഓർമയോളം പഴക്കം കാണുമല്ലോ ഈ മനുഷ്യന്റെ മുഖത്തിനോടും, ശബ്ദത്തിനോടും, ഉള്ള പരിചയത്തിന് !!പണ്ടേക്കുപണ്ടേ വീട്ടിൽ മമ്മുക്ക ഫാൻസും, ലാലേട്ടൻ ഫാൻസും പാപ്പാതി അളവിൽ ഉണ്ടുതാനും ! രണ്ടുപേരെയും നേരിൽ കണ്ട ഒരേയൊരു കുടുംബാംഗം എന്ന ചരിത്ര പ്രധാനമായ ആ പദവി എനിക്ക് സ്വന്തം !!! ചെറിയ ഗമയൊന്നും അല്ല എനിക്കിപ്പോൾ വീട്ടിൽ- സിത്താര പറയുന്നു

  ഫാമിലി ഗ്രൂപ്പിലെ മമ്മുക്ക പക്ഷക്കാരിയുടെ, ലലോണം അനുഭവങ്ങൾ അറിയാൻ കാത്തിരുന്ന ലാലേട്ടൻ വിഭാഗക്കാരുണ്ടായിരുന്നു . നേരിൽ കണ്ട നിമിഷം കിരീടവും, ഭരതവും, കിലുക്കവും, യോദ്ധയും, സദയവും, വാനപ്രസ്ഥവും..... അങ്ങനങ്ങനങ്ങനെ ഒരു നൂറു മുഖങ്ങൾ മിന്നൽ വേഗത്തിൽ മനസ്സിലൂടെ കടന്നുപോയി !!സ്നേഹം, ബഹുമാനം, അത്ഭുതം!! ആ മനോഹരമായ നിമിഷത്തെ കുറിച്ച് സിത്താര കുറിച്ചു. പ്രിയ ഗായികയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മോഹൻലാൽ മമ്മൂട്ടി ആരാധകർ ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് ഇത്.

  ഇത്തവണ വളരെ വ്യത്യാസ്തമായ ഓണാഘോഷ പരിപാടികളായിരുന്നു ചാനലുകൾ സംപ്രേക്ഷണം ചെയ്തത്. ഏഷ്യനെറ്റ് അവതരിപ്പിച്ച
  ലാലോണം നല്ലോണം എന്ന മെഗാ ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ലാലേട്ടനോടൊപ്പം താരങ്ങളും ഗായകരും ഷോയിൽ എത്തിയിരുന്നു. ലാലോണം നല്ലോണത്തിൽ സിത്താരയും ഒരു അംഗമായിരുന്നു. ഷോയിലെ അന്താക്ഷരി പരിപാടിയിലായിരുന്നു മറ്റ് ഗായകർക്കൊപ്പം സിത്താരയും എത്തിയത്.

  Marakkar Arabikadalinte Simham wont release in OTT Platforms

  മലയാളത്തിലെ യുവ ഗായകരിൽ പ്രധാനിയാണ് സിത്താര കൃഷ്ണ കുമാർ. വേറിട്ട ശബ്ദമാണ് സിത്താരയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ഫാസ്റ്റ് നമ്പർ, മെലഡി, ക്ലാസിക് എന്നിങ്ങനെ ഏത് തരം ഗാനവും സിത്താരയുടെ കൈകളിൽ ഭഭ്രമാണ്. പോയവർഷം പ്രേക്ഷകർ നെഞ്ചിലേറ്റിയ ഭൂരിഭാഗം ഗാനങ്ങളും സിത്താരയുടേതായിരുന്നു. മിനിസ്ക്രീനിലും സിത്താര കൃഷ്ണ കുമാർ സജീവാണ്.. ഫ്ലേവേഴ്സിന്റെ ടോപ്പ് സിംഗർ, സരിഗമപ എന്നീ റിയാലിറ്റി ഷോകളിലും ജഡ്ജായി എത്തിയിരുന്നു. ഇപ്പോൾ മഴവില്ല് മനോരമ അവതരിപ്പിക്കുന്ന സൂപ്പർ 4 റിയാലിറ്റി ഷോയിലെ ജഡ്ജാണ്. റിമി ടോമി, വിധു പ്രതാപ്, ജോത്സന തുടങ്ങിയ വരും ഈ ഷോയിലുണ്ട്.

  Read more about: sithara mammootty mohanlal
  English summary
  Sithara Krishnakumar Opens Up About Fangirl Moment With Mohanlal And Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X