For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സന്തോഷിക്കാനും സങ്കടപ്പെടാനും ചെറിയ കാര്യം മതി... സെൻസിറ്റീവാണ് ഞാൻ'-റിമി ടോമി

  |

  പിന്നണി ​ഗായിക എന്ന ലേബലിൽ മാത്രം റിമി ടോമി എന്ന കലാകാരിയെ ഒതുക്കി നിർത്താനാവില്ല. അവതാരിക, യുട്യൂബ് വ്ലോ​ഗർ, റിയാലിറ്റിഷോ ജഡ്ജ്, അഭിനേത്രി എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ ആ പേരിനോട് ഇപ്പോൾ ചേർത്ത് വെക്കാൻ സാധികും. സ്റ്റൈലിഷ് ലുക്കിലൂടെയും മേക്കോവറിലൂടെയും ഓരോ ദിവസം കഴിയുന്തോറും ആരാധകരെ ഞെട്ടിക്കുകയാണ് റിമി ടോമി. റിമിയിപ്പോൾ ഒരു ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏവരെയും അതിശയപ്പെടുത്തുന്ന മേക്കോവറാണ് റിമി നടത്തിയത്. തന്റെ മേക്കോവറിന് പിന്നിൽ വർക്കൗട്ടും യോഗയും മാത്രമാണെന്ന് റിമി വെളിപ്പെടുത്തിയിരുന്നു.

  Also Read: 'എത്ര കുട്ടികൾ വേണമെന്നാണ് ആ​ഗ്രഹം?', ലൈവിനിടെ അഹാനയോട് കാളിദാസ് ജയറാം

  ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ റിമി ടോമി ആലപിച്ച ചിങ്ങം മാസം വന്നുചേർന്നാൽ എന്ന ​ഗാനത്തിലൂടെയാണ് റിമി ടോമിയെന്ന ​ഗായികയെ മലയാളി തിരിച്ചറിയാൻ തുടങ്ങിയത്. സിനിമയോടൊപ്പം തന്നെ ഇന്നും ആ ​ഗാനം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങി നൂറിനടുത്ത സിനിമകളിൽ റിമി പിന്നണി ​ഗായികയായിട്ടുണ്ട്.

  Also Read: 'ആരാധനയാണ്, അതുകൊണ്ടാണ് ബാം​ഗ്ലൂർ വരെ പോയി ലാലേട്ടനെ കണ്ടത്'- ആതിര

  റിമിയെ ​ഗായികയെന്നതിലുപരി വീട്ടിലെ ഒരു അം​ഗത്തെ പോലെയാണ് മലയാളികൾ കാണുന്നത്. കഴിഞ്ഞ ദിവസം താൻ എത്തരത്തിലുള്ള സ്വഭാവത്തിന് ഉടമയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിമി ടോമി. ഇൻസ്റ്റാ​ഗ്രാമിൽ എല്ലാവർക്കും ​ഗുഡ്നൈറ്റ് നേർന്നുകൊണ്ട് പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. 'ആരോ എന്നോട് ചോദിച്ചു..... എന്താണ് എന്റെ വീക്ക്നസെന്ന്? ഞാൻ പറഞ്ഞു ഞാൻ ഭയങ്കര സെൻസിറ്റീവ് ആണ് എന്ന്. ചെറിയ കാര്യങ്ങൾക്ക് വിഷമിക്കുകയും അത് എന്നെ മുറിപ്പെടുത്തുകയും ചെയ്യുമെന്ന്. അവർ എന്നോട് വീണ്ടും ചോദിച്ചു എന്താണ് ബലം എന്ന്. ഞാൻ പറഞ്ഞു ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ബലം എന്ന്....' ഇതേ വാക്കുകൾ അടങ്ങുന്ന ഒരു തോട്ടാണ് റിമി പങ്കിട്ടത്. താരത്തിന്റെ പോസ്റ്റിന് നിരവധി പേർ കമന്റുകളുമായി എത്തി.

  റിമിയുടെ തുറന്ന പ്രകൃതവും സംസാരരീതിയും ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. റിയാലിറ്റി ഷോകളിലായാലും സ്റ്റേജ് ഷോകളിലായായും റിമി വാക് ചാതുര്യം കൊണ്ടും മനോഹരമായ അവതരണം കൊണ്ടും ആരാധകരെ പിടിച്ചിരുത്താറുണ്ട്. എവിടെ പോയാലും താൻ പാലാക്കാരിയാണെന്ന് പറയുന്നതിൽ റിമി മടികാണിക്കാറില്ല. തിങ്കൾ മുതൽ വെള്ളി വരെ എന്ന ജയറാം സിനിമയിൽ നായികയായും റിമി എത്തിയിരുന്നു. കൂടാതെ വിനീത് ശ്രീനിവാസൻ സിനിമയിൽ ​ഗസ്റ്റ് റോളിലും റിമി പ്രത്യക്ഷപ്പെട്ടിരുന്നു. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന സെലിബ്രിറ്റി ചാറ്റ് ഷോ ഹിറ്റാക്കി മാറ്റിയതും റിമിയായിരുന്നു. വർഷങ്ങളോളം ചാറ്റ് ഷോയിൽ അവതാരികയായിരുന്നത് റിമിയായിരുന്നത്. കൊവിഡിന് ശേഷമാണ് ഷോ അവസാനിപ്പിച്ചത്. ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങൾ ഈ ഷോയിൽ ​അതിഥിയായി എത്തിയിട്ടുണ്ട്.

  ഇടയ്ക്കിടെ സിനിമകളിലെ ​ഗാനങ്ങൾക്ക് മനോഹരമായ കവർ വേർഷനുമായും റിമി എത്താറുണ്ട്. അവസാനമായി തേരിറങ്ങും മുകിലേ എന്ന മഴത്തുള്ളികിലുക്കത്തിലെ ​ഗാനത്തിനാണ് റിമി കവർ വേഷൻ ഒരുക്കിയത്. മനോഹരമായ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് റിമി ടോമി കവർ ഒരുക്കുന്നത്. മുമ്പ് സിംഹാസനം എന്ന പൃഥ്വിരാജ് സിനിമയിലെ അമ്മാനകൊമ്പത്തെ എന്ന ​ഗാനത്തിനും പ്രണയ വർണങ്ങൾ എന്ന സിനിമയിലെ ആരോ വിരൽ മീട്ടി എന്ന ​ഗാനത്തിനും റിമി കവർ വേർഷൻ ഒരുക്കിയിരുന്നു. മൂന്ന് വീഡിയോകൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ലോക്ക് ഡൗൺ കാലത്താണ് റിമി സ്വന്തമായി ഒരു യുട്യൂബ് ചാനൽ കൂടി ആരംഭിച്ചത്. റിമി ടോമി എന്നാണ് ചാനലിന് പേര് നൽകിയിരിക്കുന്നത്.

  പാചക പരീക്ഷണങ്ങളും, യാത്രാ വ്ലോ​ഗുകളും, കുടുംബത്തോടൊപ്പമുള്ള ആഘോങ്ങളുടെ വീഡിയോകളുമെല്ലാം ഈ യുട്യൂബ് ചാനലിലൂടെയാണ് റിമി പുറത്തിറക്കാറുള്ളത്. കവർ വീഡിയോ സോങുകളും റിമിയുടെ യുട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സഹോദരിയുടെ മകനൊപ്പവും റിമിയുടെ സഹോദരൻ റിങ്കു ടോമിക്ക് ഒപ്പവുമാണ് റിമിയുടെ യാത്രകളിൽ ഏറെയും. അടുത്തിടെ ഷിയാസ് കരീം, മുന്ന, സ്വാസിക എന്നിവർ റിമിക്ക് സർപ്രൈസ് പിറന്നാൾ ആഘോഷം നടത്തിയതിന്റെ വീഡിയോ വൈറലായിരുന്നു. നാല് പേരും നല്ല സുഹൃത്തുക്കളാണ്. അപ്രതീക്ഷിതമായി കിട്ടിയ പിറന്നാൾ സർപ്രൈസിൽ ആഹ്ലാദിക്കുന്ന റിമിയായിരുന്നു വീഡിയോയിൽ നിറഞ്ഞുനിന്നിരുന്നത്. കളി തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും പിറന്നാൾ ആഘോഷമാക്കിയാണ് കൂട്ടൂകാരെല്ലാം മടങ്ങിയത്. ഏറെ നാളായി ഗെറ്റുഗെതർ വേണമെന്ന് കരുതിയതാണെന്നും ഈ ഗ്രൂപ്പിൽ സൂചിത്ര കൂടിയുണ്ടെന്നും റിമി പിറന്നാൾ സർപ്രൈസ് വീഡിയോയിൽ പറയുന്നുണ്ട്. ഇത്തരമൊരു സർപ്രൈസ് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ റിമി എല്ലാവർക്കും നന്ദിയും അറിയിച്ചു. അതേസമയം പാലായിലെ മരിയ സദനത്തിലെ അന്തേവാസികൾക്കൊപ്പമായിരുന്നു റിമി പിറന്നാൾ ദിനം ചെലവഴിച്ചത്. ഇതിന്റെ വീഡിയോയും താരം നേരത്തെ പങ്കുവച്ചിരുന്നു.

  Rimi Tomy's tips to reduce stress | FilmiBeat Malayalam

  കഴി‍ഞ്ഞ ​ദിവസം മഹാരാഷ്ട്ര സന്ദർശിക്കാൻ പോയപ്പോൾ സ്വർണ്ണത്തളികയിൽ ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ റിമി തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ആ വീഡയോയാണ് ഇപ്പോൾ തരം​ഗമാകുന്നത്. സഹോദരൻ റിങ്കുവിനൊപ്പമാണ് ഫുഡ് വ്ലോ​ഗ് റിമി ചെയ്തിരിക്കുന്നത്. വലിയ താലി മീല്‍സ് കഴിക്കാന്‍ വന്നതാണെന്നും റിമി വീഡിയോയില്‍ പറയുന്നു. വലിയൊരു സ്വർണ്ണത്തളികയിൽ വിളമ്പിയ പലവിധ വിഭവങ്ങൾ ഓരോന്നായി റിമി ടോമി രുചിച്ച് നോക്കുന്നതും വീഡിയോയില്‍ കാണാം. ഓരോ വിഭവത്തിന്റെ പേരും അവയുടെ പ്രത്യേകതകളും റിമി പ്രേക്ഷകർക്കായി പറയുന്നുമുണ്ട്. ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ കണ്ടപ്പോഴുള്ള റിമിയുടെ അമ്പരപ്പും വീഡിയോയില്‍ കാണാം. രണ്ട് പേർ ചേർന്ന് ഇത്രയും വലിയ ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമേ ആയിട്ടുള്ളു എന്നും റിമി പറയുന്നു. ഭക്ഷണത്തിന്റെ ബിൽ റിമി പ്രേക്ഷകരെ കാണിക്കുന്നുമുണ്ട്. 1198 രൂപയാണ് ബില്ലായി ഇരുവർക്കും കൂടി ലഭിച്ചത്.

  Read more about: rimi tomy singer
  English summary
  'Small things are enough to make me happy and sad... I'm sensitive' says singer Rimi Tomy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion