For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് രോഗമുക്തി! വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍

    |

    ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് രോഗമുക്തി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ മകന്‍ എസ്പി ചരണ്‍ തന്നെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ആരാധകരെ അറിയിച്ചത്. പിതാവിന് കോവിഡ് ഭേദമായെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും വീഡിയോയില്‍ ചരണ്‍ പറയുന്നു. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടിയിരുന്ന അദ്ദേഹത്തെ ഉടന്‍ വെന്റിലേറ്ററില്‍ നിന്ന് പുറത്തെടുക്കാമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു.

    എസ്പിബി പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നതായും പ്രതികരിക്കുന്നുണ്ടെന്നും ചരണ്‍ വെളിപ്പെടുത്തി. തന്റെ ഐപാഡില്‍ ധാരാളം ടെന്നീസ്, ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടുകൊണ്ട് അദ്ദേഹം സമയം ചെലവഴിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം അവര്‍ ആശുപത്രിയില്‍ ആഘോഷിച്ചുവെന്നും ചരണ്‍ പറഞ്ഞു. എസ്പി ബാലസുബ്രഹ്മണ്യം തന്റെ ചിന്തകള്‍ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു കടലാസില്‍ എഴുതി അറിയിക്കുകയാണ്.

    നിലവില്‍ ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികില്‍സയില്‍ തുടരുന്നത്. നേരത്തെ എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി മകന്‍ അറിയിച്ചിരുന്നു. ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിതാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ചരണ്‍ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.

    ഓഗസ്റ്റ് അഞ്ചിനായിരുന്നു കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എസ്പിബിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകളോടെ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇളയരാജ, ഏആര്‍ റഹ്മാന്‍, കെജെ യേശുദാസ്, കെഎസ് ചിത്ര തുടങ്ങിയവരുള്‍പ്പെട്ട സംഗീതജ്ഞരും ഇതിഹാസ ഗായകനുവേണ്ടി പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നു.

    എസ്പിബിയുടെ ആരോഗ്യ വിവരങ്ങള്‍ ചരണ്‍ തന്നെയാണ് എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുളളത്. മുന്‍പ് ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും കുടുംബാംഗങ്ങളുമായുളള സമ്പര്‍ക്കം ഒഴിവാക്കാന്‍ എസ്പിബി സ്വന്തം തീരുമാന പ്രകാരം ആശുപത്രിയില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 13 രാത്രി മുതലാണ് ആദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്.

    എസ്പിബിക്ക് വേണ്ടി പ്രാര്‍ത്ഥനകളുമായി നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുളള താരങ്ങളും എത്തിയിരുന്നു. 'സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ അവസ്ഥയിലേക്ക് മടക്കികൊണ്ടുവരട്ടെ. കാലാതിവര്‍ത്തിയായ ഒട്ടേറെ ഗാനങ്ങളും സംഗീത പരിപാടികളും ഇനിയും നമുക്ക് ലഭിക്കട്ടെ എന്നുമായിരുന്നു' മമ്മൂട്ടി കുറിച്ചത്. തമിഴ്നാട്ടിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമെല്ലാം അദ്ദേഹത്തിന് ആരാധകരുളളത് കൊണ്ടാണ് താന്‍ സന്ദേശങ്ങള്‍ തമിഴിന് പകരം ഇംഗ്ലീഷില്‍ പറയുന്നതെന്നും ചരണ്‍ പറഞ്ഞിരുന്നു.

    നേരത്തെ ഐസിയുവില്‍ കയറി അച്ഛനെ കണ്ടെന്നും അദ്ദേഹം തന്നെ തിരിച്ചറിഞ്ഞെന്നും മറ്റൊരു വീഡിയോ സന്ദേശത്തില്‍ ചരണ്‍ പറഞ്ഞിരുന്നു. രണ്ട് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു എസ്പിബിയെ ചരണ്‍ അന്ന് വീണ്ടും കണ്ടത്. തിരിച്ചുവരവിന്റെ പാതയിലാണ് അദ്ദേഹമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

    One Malayalam Movie Official Teaser 3 Reaction | Mammootty | FilmiBeat Malayala

    കാണുമ്പോള്‍ അദ്ദേഹം ഉണര്‍ന്നിരിക്കുകയായിരുന്നു. എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്ന കാര്യം ഞാന്‍ അച്ഛനെ അറിയിച്ചു. ആംഗ്യഭാഷയിലൂടെ അദ്ദേഹവും തിരിച്ച് വിശേഷങ്ങള്‍ തിരക്കി. എന്നോട് സുഖമായിരിക്കുന്നുവോ, അമ്മ സുഖമായിരിക്കുന്നുവോ എന്നെല്ലാം അന്വേഷിച്ചു. സംഗീതം കേള്‍ക്കുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. എല്ലാവരും അദ്ദേഹത്തിന് വേണ്ടിയുളള പ്രാര്‍ത്ഥനകള്‍ തുടരണമെന്നും വീഡിയോ സന്ദേശത്തില്‍ ചരണ്‍ പറഞ്ഞിരുന്നു.

    Read more about: tamil
    English summary
    SP Balasubrahmanyam Health Update: The Singer Tested Covid Negative, Confirmed Sp Charan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X