For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പ്രണയം ഇപ്പോഴും എന്നിലുണ്ട്; എആര്‍ റഹ്മാന്‍ ആരോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല; ഉണ്ണി മേനോന്‍

  |

  മലയാളികള്‍ക്ക് എക്കാലത്തും അഭിമാനിക്കാവുന്ന സംഭാവനകള്‍ നല്‍കിയ അനശ്വര ഗായകന്മാരില്‍ ഒരാളാണ് ഉണ്ണി മേനോന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യന്‍ ഭാഷകളിലായി മൂവായിരത്തിലധികം ഹിറ്റ് പാട്ടുകള്‍ ഉണ്ണി മേനോന്റെ ശബ്ദത്തില്‍ പിറന്നു. 38 വര്‍ഷത്തോളം നീണ്ട സംഗീത യാത്ര മുന്നോട്ട് തന്നെ തുടരുകയാണ്.

  സംഗീത സംവിധായകന്മാരായ എആര്‍ റഹ്മാനും ഇളയരാജയുമടക്കം പ്രശസ്തരായ നിരവധി പേര്‍ക്കൊപ്പം പാട്ട് പാടാന്‍ കിട്ടിയ അവസരങ്ങളെ കുറിച്ചോര്‍ക്കുകയാണ് ഉണ്ണി മേനോനിപ്പോള്‍. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ സംഗീത യാത്രകളെ കുറിച്ച് താരം മനസ് തുറന്നത്.

  ആലപിച്ച പ്രണയാര്‍ദ്രമായ ഗാനങ്ങള്‍ പോലെ മനസിലും പ്രണയം സൂക്ഷിക്കുന്ന ആളാണ് താന്‍. ഏതൊരു റെക്കോര്‍ഡിങ്ങിന് പോയാലും ആ ഗാനത്തോട് അതിയായ ഭാവുകത്വം തോന്നാറുണ്ട്. എന്റെ ഭാഗത്ത് നിന്നും എത്രത്തോളം ആ പാട്ടിനെ നന്നാക്കാം എന്നായിരിക്കും ചിന്ത. 38 വര്‍ഷമായി പാടുന്നു. ഇപ്പോഴും ഏതൊരു ഗാനം എന്നിലേക്ക് വന്നാലു അതിനോട് കടുത്ത പ്രണയം തന്നെയണ്.

  അര്‍ജുനന്‍ മാഷിനും ജോണ്‍സന്‍ മാഷിനുമൊപ്പമുള്ള റെക്കോര്‍ഡിങ് വേളയിലാണ് റഹ്മാനെ ആദ്യമായി കാണുന്നത്. ആരോടും അധികം സംസാരമില്ല. ഒരു ചിരിയില്‍ ഒതുങ്ങും പെരുമാറ്റം. ആര്‍കെ ശേഖറിന്റെ മകനാണ്. ഭയങ്കര ജീനിയസാണ് എന്നൊക്കെ അന്നേ പലരും പറഞ്ഞിട്ടുണ്ട്. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ കഴഞ്ഞായിരുന്നു റോജയിലേക്കുള്ള ക്ഷണം. രാത്രിയുടെ ഏകാന്തത ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് റഹ്മാന്‍. പകല്‍ കിടന്നുറങ്ങുകയും രാത്രിയില്‍ ജോലി ചെയ്യാനുമാണ് അദ്ദേഹത്തിന് ഇഷ്ടം. രാത്രി 12 മണിക്കാണ് റോജയിലെ പുതുവെള്ളൈമഴൈ പാടിയത്. 'എന്ന വിലൈ അഴകേ' പാടുന്ന സമയത്ത് എനിക്ക് ശബ്ദം കുറച്ച് പ്രശ്‌നമായി നില്‍ക്കുകയായിരുന്നു. പക്ഷേ റഹ്മാന്‍ പൂര്‍ണ പിന്തുണ നല്‍കി.

  പ്രായത്തില്‍ ഒരുപാട് വ്യത്യാസമുണ്ടെങ്കിലും റഹ്മാനില്‍ വളരെയേറെ നല്ല കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. സ്വന്തം ജോലിയില്‍ ശ്രദ്ധ നല്‍കുക എന്നതല്ലാതെ മറ്റൊന്നില്ലേക്കും റഹ്മാന്റെ ചിന്തകള്‍ പോകാറില്ല. താന്‍ ഒരു മഹാ സംഭവമാണെന്ന ചിന്ത വാക്കിലോ പ്രവര്‍ത്തിയിലോ അദ്ദേഹം ആരുടെ മുന്‍പിലും കാണിച്ചിട്ടില്ല. സംഗീതത്തിന്റെ കാര്യത്തില്‍ പത്ത് വര്‍ഷം മുന്നോട്ട് സഞ്ചരിക്കുന്ന ആളാണ് എആര്‍ റഹ്മാന്‍. ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലേക്ക് തെന്നിന്ത്യന്‍ സംഗീതത്തെ ഉയര്‍ത്തി കൊണ്ട് വന്നതില്‍ റഹ്മാനുള്ള പങ്ക് വളരെ വലുതാണ്. സംഗീതവും ടെക്‌നോളജിയും ഒരുപോലെ കൈകാര്യം ചെയ്യുന്നതിലെ കഴിവാണ് അദ്ദേഹത്തെ ഇത്രയും ഉയരങ്ങളില്‍ എത്തിച്ചത്. റഹ്മാന്‍ ആരോടെങ്കിലും ദേഷ്യപ്പെടുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മെഡിറ്റേഷന്‍ പവര്‍ തന്നെയാകാം അതിന് കാരണം.

  മുപ്പത്തിയഞ്ച് വര്‍ഷം നീണ്ട സൗഹൃദമായിരുന്നു ബാലു സാറുമായിട്ട്. മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാവരും കണ്ട് പഠിക്കേണ്ടത് തന്നെയാണ്. ഒരു കലാകാരന്‍ അല്ലെങ്കല്‍ ഒരു ഗായകന്‍ എങ്ങനെ ആയിരിക്കണമെന്ന് നമ്മളോട് പറയാതെ പറഞ്ഞ് തന്നാണ് ബാലു സാര്‍ മടങ്ങിയത്. സുഖമില്ലെന്ന് അറിഞ്ഞിട്ട് രണ്ട് തവണ എന്റെ പ്രോഗ്രാം മാറ്റി വച്ചു. സ്വപ്‌നത്തില്‍ പോലും കരുതിയതല്ല സംഭവിച്ചത്. ഇതിഹാസങ്ങള്‍ക്ക് മരണമില്ല. അങ്ങനെ വിശ്വസിക്കാനാണ് ഓര്‍മ്മകള്‍ എന്നെ പ്രേരിപ്പിക്കുന്നത്.

  English summary
  Unni Menon About His Musical Journey And AR Rahman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X