For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യേശുദാസ് പ്രതിഫലം ചോ​ദിക്കുമ്പോൾ അത് വലിയ കൂടുതലാണല്ലോ എന്ന് പറയും,ഒരു സംഭവം വെളിപ്പെടുത്തി വിജയ്

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് യേശുദാസ്. മികച്ച നിരവധി ഗാനങ്ങളാണ് യേശുദാസ് നമ്മൾ പ്രേക്ഷകർക്കായി സമ്മാനിച്ചിരിക്കുന്നത്. ഗാനഗന്ധർവ്വന്റെ പഴയ ഗാനങ്ങൾ പലതും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്.യേശുദാസിനെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് മകൻ വിജയ് യേശുദാസും. മലയാളത്തിൽ മാത്രമല്ല വിജയ് തെന്നിന്ത്യൻ ഗാനരംഗത്തും സജീവമാണ്. മലയാളി പ്രേക്ഷകരെ പോലെ തെന്നിന്ത്യൻ സിനിമ സംഗീത ലോകത്തും ആരാധകരെ സൃഷ്ടിക്കൻ പ്രിയപ്പെട്ട ഗായകന് കഴിഞ്ഞിട്ടുണ്ട്.

  മലായാള സംഗീത ലോകത്ത് 20 വർഷം പൂർത്തിയാക്കുകയാണ് വിജയ് യേശുദാസ്. ഈ വേളയിൽ ഇനി മലയാളത്തിൽ പാടില്ല എന്നുള്ള താരത്തിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകരേയും സിനിമ സംഗീത ലോകത്തേയും അക്ഷരംപ്രതി ഞെട്ടിച്ചിട്ടുണ്ട്. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ഗായകർക്കും സംഗീത സംവിധായകർക്കും സിനിമയിൽ നിന്ന് നേരിടുന്ന വിവേചനത്തെ കുറിച്ചും വിജയ് അഭിമുഖത്തിൽ പറയുന്നുണ്ട്.

  മലയാളത്തിലെ സംഗീത സംവിധായർക്കും പിന്നണി ഗായകർക്കും അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു വിജയ് യേശുദാസിന്റെ വെളിപ്പെടുത്തൽ. എന്നാൽ തമിഴിലും തെലുങ്കിലും അങ്ങനെയല്ല. അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും വിജയ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. കോടികൾ മുടക്കി സിനിമ എടുക്കുന്ന നിർമ്മാതാക്കൾ താരങ്ങൾക്ക് വലിയ പ്രതിഫലം നൽകും. പക്ഷേ അവർക്ക് സം​ഗീത സംവിധായകർക്കും ​ഗായകർക്കും അർഹിക്കുന്ന പ്രതിഫലം നൽകാൻ മടിയാണെന്നു വിജയ് കൂട്ടിച്ചേർത്തു.

  മലയാള സംഗീത ലോകത്ത് നിന്ന് പിതാവ് കെജെ യേശുദാസിന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും വിജയ് അഭിമുഖത്തിൽ പറയുന്നുണ്ട്. അടുത്തിടെ ഒരു പ്രമുഖ നിർമ്മാതാവ് വിളിച്ചു. അവർക്ക് അപ്പയെ കൊണ്ട് പാടിക്കണം. ഞാൻ മാനേജരുടെ നമ്പർ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു. ദാസേട്ടൻ ഇത്ര രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. അത് വലിയ കൂടുതലാണല്ലോ? ഞാൻ ചോദിച്ചു, ചേട്ടാ നിങ്ങൾക്ക് യേശുദാസിന്റെ ശബ്ദം അല്ലേ വേണ്ടത്, ആ ശബ്ദത്തിന് അദ്ദേഹം പറഞ്ഞ തുക കൂടുതലാണെന്നാണോ പറയുന്നത്- വിജയ് പറയുന്നത്.

  മറ്റൊരു സംഭവവും വിജയ് വെളിപ്പെടുത്തി. ഈയിടെ കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോൾ കുറച്ചുപേർ അടുത്തെത്തി. സംസാരം ലോക്ഡൗണിനെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമൊക്കെ ആയി. പ്രളയവും തുടർന്ന് എത്തിയ ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഞാൻ പറഞ്ഞപ്പോൾ അവർക്ക് ചിരി.യേശുദാസിന്റെ മകന് ഇഷ്ടം പോലെ കാശ് ഉണ്ടാകുമല്ലോ എന്നാണ് അവർ പറയുന്നത്. വനിത മാസികയെ ഉദ്ധരിച്ച് സൗത്ത് ലൈവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

  Vijay Yesudas is quitting from Malayalam Music Industry

  ഒരു സിനിമയിൽ പാടുന്നതിന് എനിക്ക് എത്ര പ്രതിഫലം കിട്ടുമെന്നത് ഊഹിച്ച് പറയാമോ എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ പറഞ്ഞ തുക അഞ്ച് സിനിമകളിൽ പാടിയാൽ പോലും എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ലോക്ഡൗണും കൊറോണയും മൂലം പ്രോ​ഗ്രാമുകൾ ക്യാൻസൽ ആയെങ്കിലും നമ്മളെ ആശ്രയിച്ച് കഴിയുന്നവരെ നമ്മൾ തന്നെ നോക്കേണ്ടേ. മക്കളുടെ സ്കൂൾ ഫീസിനും മറ്റുമൊന്നും ഇളവില്ലല്ലോ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 2000 ൽ പുറത്തിറങ്ങിയ മില്ലേനിയ സ്റ്റാർസ് എന്ന ചിത്രത്തിലൂടെയാണ് വിജയ യേശുദാസ് മലയാള സംഗീത ലോകത്ത് എത്തിയത്. ജോസഫിലെ പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസിന് ലഭിച്ചിരുന്നു.

  English summary
  Vijay Yesudas Opens up how malayalam music industry treats singers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X