For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലഭാസ്‌കറിന്റെ ആ സ്വപ്‌നം ഇനിയും അവശേഷിക്കുന്നു; എന്റെ പാതിയും കൊണ്ടാണ് ബാലു പോയതെന്ന് ഇഷാന്‍ ദേവ്

  |

  വയലിന്‍ സംഗീതം കൊണ്ട് മലയാളികളെ ത്രസിപ്പിച്ച ബാലഭാസ്‌കറിന്റെ ഓര്‍മ്മദിനമാണിന്ന്. 2018 സെപ്റ്റംബര്‍ 25 ന് നടന്ന വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ബാലു ഒക്ടോബര്‍ രണ്ടിനാണ് അന്തരിച്ചത്. താരത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. വീണ്ടുമൊരു ഒക്ടോബര്‍ രണ്ട് വരുമ്പോള്‍ ബാലഭാസ്‌കറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരത്തിന്റെ പ്രിയപ്പെട്ടവര്‍.

  ബാലഭാസ്‌കര്‍ പോയതോടെ തന്റെ ജീവിതത്തിലെ വസന്തകാലം അവസാനിച്ചുവെന്ന് പറയുകയാണ് സംഗീത സംവിധായകന്‍ ഇഷാന്‍ ദേവ്. ബാലഭാസ്‌കര്‍ തനിക്ക് അച്ഛനെയോ സഹോദരനെയോ പോലെ ആരൊക്കെയോ ആയിരുന്നുവെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ ഇഷാന്‍ പറഞ്ഞ് വെക്കുകയാണ്.

  എല്ലാവരുടെയും ജീവിതത്തില്‍ ഒരു വസന്തകാലം ഉണ്ടാകുമല്ലോ. എന്റെ ജീവിതത്തില്‍ അത് ബാലു അണ്ണനും ആ കോളേജും പിന്നെ ഞങ്ങളുടെ കുടുംബവും ആയിരുന്നു. ബാലു ചേട്ടന്‍ മരിക്കുന്നത് വരെയുള്ള കാലമായിരുന്നു ജീവിതത്തിലെ വസന്ത കാലം. അത് അവസാനിച്ചു. എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനം ആയിരുന്നു ബാലു അണ്ണന്‍. അതിന് പകരം വയ്ക്കാന്‍ മറ്റാരുമില്ല. ആ നഷ്ടം ഒരിക്കലും നികത്താനും ആകില്ല.

  കോളേജ് കാലം മുതേല ഞങ്ങളുടെ ജീവിതവും സൗഹൃദവും സംഗീതത്തില് ആഴപ്പെട്ടതായിരുന്നു. എന്നാല്‍ കലാലയ ജീവിതം കഴിഞ്ഞതോടെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരുമിച്ച് സംഗീത രംഗത്ത് പ്രവര്‍ത്തിച്ചിട്ടില്ല. ഓരോരുത്തരും സംഗീതവുമായി പല വഴിയില്‍ സഞ്ചരിച്ചുവെങ്കിലും എല്ലാവരും തമ്മിലുള്ള സൗഹൃദം അതേപടി നിലനില്‍ക്കുന്നുണ്ടായിരുന്നു. എനിക്ക് പക്ഷേ ബാലു അണ്ണന്റെ കൂടെ പ്രവര്‍ത്തിക്കണമെന്ന വലിയ ആഗ്രഹം ഉണ്ടായിരുന്നു. ഒരു പാട്ടിനെ കുറിച്ച് ഞങ്ങള്‍ തമ്മില്‍ ചര്‍ച്ചകളും നടത്തിയിരുന്നു. ഒരു പാട്ടിനെ കുറിച്ച് ഞങ്ങള്‍ തമ്മില്‍ ചര്‍ച്ചകളും നടത്തിയിരുന്നു. പക്ഷേ ആ ആഗ്രഹം സാധിക്കുന്നതിന് മുന്‍പേ ബാലു അണ്ണന്‍ പോയി. അദ്ദേഹത്തിന് വേണ്ടി കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരു പാട്് ചെയ്തിരുന്നു. ഞാന്‍ പാടുന്നത് ബാലു അണ്ണന്‍ എവിടെയെങ്കിലും ഇരുന്ന് കേള്‍ക്കുന്നുണ്ടാകും.

  ജീവിതത്തില്‍ എനിക്ക് പല നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. എന്റെ പതിനെട്ടാം വയസില്‍ അമ്മ മരിച്ചു. ആ ദുഃഖത്തില്‍ നിന്ന് മുക്തി നേടാന്‍ അഞ്ച് വര്‍ഷത്തോളം വേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും അതുപോലൊരു ദുഃഖം അഭിമുഖീകരിക്കേണ്ടി വന്നു. ഒരിക്കല്‍ ഞാനും ബാലു അണ്ണനും സംസാരിക്കുന്നതിനിടയില്‍ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ നമ്മെ വിട്ട് പോയാല്‍ എങ്ങനെ ആ അവസ്ഥ അംഗീകരിക്കാന്‍ സാധിക്കും എന്ന് ഞാന്‍ ചോദിച്ചുയ എടാ തമാശയ്ക്ക് പോലും അങ്ങനെ പറയല്ലേ എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ മറുപടി. എന്നിട്ട് അതേ വേദന അദ്ദേഹം എനിക്ക് തന്നിട്ട് പോകുമ്പോള്‍ ഞാന്‍ അതെങ്ങനെ സഹിക്കും.

  ജീവിതത്തില്‍ മറ്റൊരാളെ പകരം വച്ച് നികത്താനാകുന്ന നഷ്ടം അല്ല ബാലു ചേട്ടന്‍ എന്നില്‍ ഏല്‍പ്പിച്ചത്. എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനം ആയിരുന്നു അദ്ദേഹം. ഞങ്ങളുടേത് പ്രൊഫഷണല്‍ ബന്ധമേയല്ല. ആത്മബന്ധം ആയിരുന്നു. എന്റെ ഒരു പകുതിയും കൊണ്ടാണ് ബാലു അണ്ണന്‍ പോയത്. ഞാന്‍ പഴയത് പോലെ ആകാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ കഴിയുന്നില്ല. പലപ്പോഴും പഴയ എന്നെ എനിക്ക് തന്നെ മിസ് ചെയ്യുന്നു. സംഗീതത്തിലൂടെ എല്ലാം മറക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍.

  ബാലു അണ്ണന്‍ ആരോഗ്യപരമായ കാര്യങ്ങളും ഏറെ ശ്രദ്ധിച്ചിരുന്നു. സിക്‌സ് പാക് ആയിരുന്നു അദ്ദേഹം. സിക്‌സ് പാക് കാണിച്ച് വേദിയില്‍ വയലിന്‍ വായിക്കുകയും ഡാന്‍സ് ചെയ്യുകയും വേണമെന്ന് ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു. അങ്ങനെ ഇതുവരെ ആരും ചെയ്തിട്ടില്ല. പക്ഷേ ചേട്ടന് അത് വലിയ ആഗ്രഹമായിരുന്നു. ഇപ്പോള്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ആ കലാകാരനില്‍ നിന്ന് അത്ഭുതാവഹമായ ആ പ്രകടനവും നമുക്ക് കാണാമായിരുന്നു. ആ ആഗ്രഹം സാധിക്കാതെ അണ്ണന്‍ പോയി. ഒരു വാക്ക് പോലും പറയാതെ....

  Read more about: balabhaskar
  English summary
  Violinist Balabhaskar's 2nd Anniversary: Ishaan Dev Remembers Balu's Last Dream
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X