For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആവശ്യപ്പെട്ടത് ഒരെയാരു കാര്യം, സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല, ഭാര്യയെ കുറിച്ച് ബിജു നാരായണന്‍

  |

  മലയാളത്തില്‍ മെലഡി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ പ്രിയങ്കരനായ ഗായകനാണ് ബിജു നാരായണന്‍. വെങ്കലം എന്ന ചിത്രത്തിലെ 'പത്തുവെളുപ്പിന്' എന്ന് ഗാനത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ബിജു നാരായണന്‍ പാടിയ ഗാനങ്ങളില്‍ മിക്കവയും ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹത്തിന്‌റെ ഭാര്യ ശ്രീലതയുടെ വിയോഗം. 44ാം വയസില്‍ അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു ശ്രീലത അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ കാന്‍സര്‍ നാലാമത്തെ സ്‌റ്റേജില്‍ വൈകിയാണ് തിരിച്ചറിഞ്ഞത്.

  bijunarayanan-wife

  പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. എറണാകുളം മഹാരാജാസ് കോളേജില്‍ ഒരുമിച്ച് പഠിച്ച ബിജുവും ശ്രീലതയും പത്ത് വര്‍ഷം പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത്. അതേസമയം ഭാര്യയ്ക്ക് സാധിച്ച് കൊടുക്കാന്‍ കഴിയാതെ പോയ കാര്യം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ബിജു നാരായണന്‍. ഒരിക്കലും ഒന്നും ആവശ്യപ്പെടാത്ത ശ്രീ തന്നോട് ആവശ്യപ്പെട്ട ഒരെയൊരു കാര്യം സാധിച്ചുകൊടുത്തില്ലല്ലോ എന്നതാണ് തന്നെ ഇപ്പോഴും വിഷമിപ്പിക്കുന്നത് എന്ന് ബിജു നാരായണന്‍ പറയുന്നു.

  സംവിധായകന്‍ എന്ന നിലയില്‍ ലാലേട്ടന്‍ പറയുന്ന കാര്യങ്ങള്‍ നമുക്കും പ്രചോദനമാവും, മനസുതുറന്ന് സന്തോഷ് രാമന്‍

  കളമശ്ശേരിയിലെ പുഴയോരത്തെ ഞങ്ങളുടെ വീട്ടിലാണ് ഗായകരുടെ കൂട്ടായ്മയായ സമം ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടിയിരുന്നത്. മൂന്നാം എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടുന്ന സമയമാണ് ഭാര്യ തന്‌റെ ആഗ്രഹം പറയുന്നതെന്ന് ബിജു നാരായണന്‍ ഓര്‍ത്തെടുത്തു. എല്ലാ ഗായകരുടെയും കൂടെനിന്ന് തനിക്ക് ഒരു ഫോട്ടോ എടുക്കണമെന്ന് ആണ് ഭാര്യ പറഞ്ഞത്. അതിനെന്താ എടുക്കാമല്ലോ എന്നായിരുന്നു അന്ന് എന്റെ മറുപടി. എന്നാല്‍ അന്ന് ഗൗരവമുളള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തില്‍ ഫോട്ടോയുടെ കാര്യം താന്‍ വിട്ടുപോയി. എല്ലാവരും പോയശേഷമാണ് ഓര്‍ക്കുന്നത്.

  ഗ്ലാമറസ് ലുക്കില്‍ അനന്യ പൊളിയാണ്, ചിത്രങ്ങള്‍ കാണാം

  അയ്യോ കഷ്ടമായിപ്പോയല്ലോ അടുത്ത തവണ നമുക്ക് ഉറപ്പായാലും ഫോട്ടോ എടുക്കാം എന്ന് ഞാന്‍ ശ്രീയോട് പറഞ്ഞു. എന്നാല്‍ അതിന് അവള്‍ കാത്തുനിന്നില്ലെന്ന് ബിജു നാരായണന്‍ പറയുന്നു. അത് കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം പെട്ടെന്നൊരു ദിവസം ശ്രീയുടെ രോഗം തിരിച്ചറിഞ്ഞു. പിന്നീടുളള ദിവസങ്ങളിലെ പരീക്ഷണങ്ങള്‍ക്കിടയില്‍ അത്തരം കൊച്ചു കൊച്ചു മോഹങ്ങളുടെ സന്തോഷം തേടുന്ന മനസ് കൈവിട്ടുപോയി എന്നും ഗായകന്‍ പറഞ്ഞു. കാന്‍സര്‍ എന്നാല്‍ വേദനയാണ്. അവസാന ഘട്ടങ്ങളില്‍ ആ വേദന കണ്ടുനില്‍ക്കാന്‍ പോലും വയ്യ.

  വളരെ കൂടിയ സ്‌റ്റേജില്‍ ശ്രീയ്ക്ക് മോര്‍ഫിന്‍ ഇന്‍ഫ്യൂഷന്‍ കൊടുക്കുകയായിരുന്നു. അത്ര വേദന സഹിച്ച് ഒരുപക്ഷേ ഓര്‍മ്മ പോലും മാഞ്ഞുപോയിട്ട് ശ്രീ കിടക്കുന്നത് സങ്കല്‍പ്പിക്കാനും വയ്യായിരുന്നു. അതുകൊണ്ട് വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടെ എന്നാണ് അവസാന ദിനങ്ങളില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചതെന്നും ഗായകന്‍ പറഞ്ഞു. അതേസമയം പ്രീഡിഗ്രി കാലത്ത് തന്നെ ഗായകനെന്ന നിലയില്‍ ബിജു നാരായണന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ച ശേഷമാണ് സിനിമയില്‍ അവസരം ലഭിച്ചത്.

  ഷമിത ഷെട്ടിയ്ക്ക് 48 വയസുണ്ടെന്ന് കെആര്‍കെ, അസംബന്ധം പറയരുതെന്ന് ആരാധകര്‍, നടന് ട്രോള്‍

  I have never tried to act like Mammootty or he like me: Mohanlal | FIlmiBeat Malayalam

  വെങ്കലത്തില്‍ പാടിയെങ്കിലും ആ പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല. ഇതേ പാട്ടിന്‌റെ കെഎസ് ചിത്ര പാടിയ വേര്‍ഷനാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയെല്ലാം ബിജു നാരായണന്‍ ഗാനങ്ങള്‍ ആലപിച്ചു. ജയസൂര്യ ചിത്രം ഞാന്‍ മേരിക്കുട്ടിയിലെ ദൂരെ ദൂരെ എന്ന പാട്ടാണ് ഗായകന്‌റെതായി എറ്റവുമൊടുവിലായി ശ്രദ്ധിക്കപ്പെട്ടത്. ഈ പാട്ടിന് ചാനല്‍ പുരസ്‌കാരം ഗായകന് ലഭിച്ചു. രഞ്ജിത്ത് ശങ്കറിന്‌റെ സംവിധാനത്തില്‍ ജയസൂര്യ ട്രാന്‍സ്‌വുമണ്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഞാന്‍ മേരിക്കുട്ടി.

  Read more about: singer
  English summary
  Viral: Singer Biju Narayanan Opens Up About His Late Wife Sreelatha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X