twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോകാവസാനത്തില്‍ ഭാമയുടെ ആഗ്രഹങ്ങള്‍

    By Ravi Nath
    |

    2012 എന്ന ചിത്രം പുറത്തിറങ്ങിയതോടെ ലോകം കേട്ടുതുടങ്ങിയ അതിശയോക്തികലര്‍ന്ന മുന്നറിയിപ്പാണ് 2012 ഡിസംബര്‍ 21ന് ലോകാവസാനം സംഭവിക്കുമെന്ന്. ലോകമെമ്പാടുമുള്ള ചെറിയൊരു ശതമാനം ഈ വിശ്വാസത്തെ മുറുകെ പിടിക്കുമ്പോഴും ശാസ്ത്രം ലോകംതികഞ്ഞ അവഞ്ജയോടെ അവഗണിക്കുകയാണ്.

    ഇങ്ങനെ സംഭവിച്ചാലോ എന്ന് സംശയിക്കുന്ന വരില്‍ ഏറ്റവും കൂടുതല്‍ ധനികരും അതില്‍തന്നെ ജീവിതം ആഘോഷമാക്കിമാറ്റിയ സെലിബ്രിറ്റികളുമായിരിക്കും. ജീവിതാവസാനംവരെ തനിക്കും തനിക്കുശേഷം കുടുംബത്തിനും സുഖിക്കാനായി സമ്പാദിച്ചുകൂട്ടിയതെല്ലാം വെറുതേ ആയില്ലേ എന്നു ചിന്തിക്കുന്നവരോടൊപ്പം കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങിനെ ഇതൊക്കെ ചിലവിട്ടുതീര്‍ക്കാമെന്ന് ഉത്കണ്ഠപ്പെടുന്നവരുമുണ്ടാകും.

    പിശുക്കന്‍മാര്‍ പണം ചെലവഴിക്കാന്‍ തുടങ്ങുന്നു, വിവാഹം നീട്ടിവെച്ചതാരങ്ങള്‍ വിവാഹത്തെകുറിച്ച് കൂലംകക്ഷമായി ചിന്തിക്കുന്നു. ദാമ്പത്യ സുഖംതന്നെയെങ്കിലും അനുഭവിച്ച് പോകാമല്ലോ എന്നതാണ് ഇവരെ ഇങ്ങനെ ചിന്തിപ്പിച്ചത്. ഇങ്ങനെ വ്യത്യസ്തമായആഗ്രഹങ്ങളും ചിന്തകളും ഭയപ്പാടുകളും വന്നു നിറയുമ്പോള്‍ തെല്ലുംഭയമില്ലാതെ ഭാമ നില്ക്കുന്നുവെന്നാണ് കേള്‍ക്കുന്നത്.

    (വിശ്വവിഖ്യാതയായ) ഭാമ മറ്റാരുമല്ല നിവേദ്യത്തിലൂടെ മലയാളത്തിലെത്തിയ താരസുന്ദരി തന്നെ. ഡിസംബര്‍ 21ന് ലോകാവസാനം നടപ്പിലാക്കാനാണ് ദൈവത്തിന്റെ തീരുമാനമെങ്കില്‍ അതു നടക്കട്ടെയെന്നും അതിനെ മറികടക്കാന്‍ ധൈര്യം സംഭരിച്ചു വരുന്നുവെന്നുമാണ് ഭാമയുടെ മൊഴി.

    മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയാവാതെ എല്ലാം അവസാനിക്കുന്നതില്‍ മാത്രമാണ് ഭാമയ്ക്ക് സങ്കടം. ലോകം അവസാനിക്കും എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞാല്‍ ചിലകാര്യങ്ങള്‍ കൂടി ഭാമ പ്‌ളാന്‍ ചെയ്തിട്ടുണ്ട്. കൂട്ടിവെച്ച പണവും കൊണ്ട് ഫ്രാന്‍സിലേക്ക് പറക്കും പാരീസില്‍ വലിയ വീടുവാങ്ങും അതിന്റെ മട്ടുപാവിലിരുന്ന് ലോകത്തിലെ സുന്ദരമായ നഗരത്തെ മനസ്സു നിറച്ചു കാണും ഫ്രഞ്ചു സുന്ദരികളുടെ ഹെയര്‍ സ്‌റ്റൈലും അല്പവസ്ത്രവുമായി തെരുവീഥികളിലൂടെ സഞ്ചരിക്കും ഒരുപാട് ഫോട്ടോകളും എടുക്കും.

    ഒടുക്കം ഈ ഫോട്ടോകളും നോക്കി ലോകാവസാനത്തില്‍ തന്റെ ഊഴത്തിനായി കാത്തിരിക്കും. അന്ധവിശ്വാസങ്ങളുടേയും
    അമിതഭക്തിയുടേയും ഈറ്റില്ലമായ സിനിമയില്‍ ഇങ്ങനെ വ്യത്യസ്തമായ ഭയപ്പാടുകള്‍ കലര്‍ന്ന മോഹങ്ങളും ഉത്കണ്ഠകളും ലോകാവസാനം എഴുതപ്പെട്ടനാള്‍ കഴിയും വരെ ഉണ്ടായികൊണ്ടേയിരിക്കും പ്രകടമായും പ്രകടമാക്കാതെയും. ഇതിനുമുമ്പും ലോകത്തിന്റെ പലഭാഗത്തും ചിലകൂട്ടര്‍ ലോകാവസാനത്തെ വരവേല്‍ക്കാന്‍ പ്രാര്‍ത്ഥിച്ചു കാത്തിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X