For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്മാരുടെ ബലത്തിൽ ഒരു താരപുത്രന്മാരും വിജയിച്ച് വരാറില്ല; അതവരുടെ കഴിവാണ്, പൃഥ്വിരാജിനെ കുറിച്ച് ചന്ദുനാഥ്

  |

  പതിനെട്ടാംപടി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് കൊണ്ടാണ് നടന്‍ ചന്ദുനാഥ് മലയാള സിനിമയില്‍ സജീവമാവുന്നത്. ഏറ്റവുമൊടുവില്‍ ഫഹദ് ഫാസിലിന്റെ മാലിക് എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു റോള്‍ ചെയ്ത് കൊണ്ട് വീണ്ടും പ്രേക്ഷക പ്രശംസ നേടി എടുത്തു. കഠിനാധ്വാനം ഉണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ വിജയിച്ച് നില്‍ക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ചന്ദുനാഥ് പറയുന്നത്. പൃഥ്വിരാജും ഫഹദ് ഫാസിലുമൊക്കെ അവരുടെ കഴിവുകള്‍ കൊണ്ട് മാത്രമാണ് മലയാള സിനിമയിലെ മുന്‍നിര താരങ്ങളായതെന്നും താരം വ്യക്തമാക്കുന്നു. മാസ്റ്റര്‍ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടന്‍.

  'താരം ആകുന്നതിനെക്കാള്‍ നല്ലൊരു നടന്‍ ആവുകയാണ് വേണ്ടത്. നല്ല ആക്ടറുടെ ലിസ്റ്റില്‍ വരണം. എന്റെ വീട്ടില്‍ വലിയ സ്വത്ത് ഒന്നുമില്ല. ഇതില്‍ നിന്ന് കിട്ടുന്നത് എടുത്തിട്ട് വേണം നല്ല രീതിയില്‍ എനിക്ക് ജീവിക്കാന്‍ എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ചെറിയ റോളുകള്‍ ചെയ്ത് വലിയൊരു സിനിമയുടെ ഭാഗമായാല്‍ മതി എന്ന് ചിന്തിക്കുന്ന ഒരാള്‍ അല്ല ഞാന്‍. എനിക്ക് വലിയ സിനിമകളുടെ വലിയ ഭാഗമായി നല്ലോണം സമ്പാദിച്ച് അതില്‍ മരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍ എന്നും ചന്ദുനാഥ് പറയുന്നു.

  ഒരു നടന്റെ ഏറ്റവും വലിയ ആയുധം എന്ന് പറയുന്നത് അയാളുടെ ശരീരവും മുഖവും അയാളുടെ സ്‌കിന്നും കണ്ണുമൊക്കെ ആണ്. അതിന് വേണ്ടി ഞാന്‍ പരിശ്രമിച്ച് കൊണ്ടേ ഇരിക്കും. സിനിമയില്‍ നിന്ന് പോവണമെങ്കില്‍ ഞാന്‍ എനിക്ക് വേണ്ടി ശ്രമിക്കണം. വേദന ഇല്ലാതെ ഒരു കാര്യവും ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ഒരു നടനും ശരിയാവുമെന്ന് കരുതുന്നില്ല. ലാലേട്ടന്റെയും മമ്മൂക്കയുടെയും എത്ര വീഡിയോസ് നമ്മള്‍ കണ്ടിരിക്കുന്നു. മമ്മൂക്ക ഒക്കെ പുതിയ തലമുറയിലെ ആളുകളോട് പിടിച്ച് നില്‍ക്കാന്‍ വേണ്ടി ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ശരീരം കണ്ടാലും നമുക്കത് മനസിലാകും.

  ഫാന്‍സ് എങ്ങനെയൊക്കെ ആവാന്‍ പാടില്ല, അതിന്റെ അതിരു കടന്നിട്ടുണ്ട്; താരരാജാക്കന്മരെ കുറിച്ച് ആരാധകന്‍

  നല്ല നടന്മാരൊക്കെ അവരെ നിലനിര്‍ത്താന്‍ വേണ്ടി ഒരുപാട് കഠിനാധ്വാനം നടത്തുന്നുണ്ട്. അതില്‍ കുറച്ചെങ്കിലും നമ്മള്‍ ചെയ്യണം. പൃഥ്വിരാജ് എന്ന മനുഷ്യനെ ഞാനൊരു ഐക്കണ്‍ ആയിട്ടാണ് കാണുന്നത്. അഭിനയത്തെ കുറിച്ച് നോക്കുകയാണെങ്കില്‍ ഒരുപാട് താരങ്ങള്‍ ഉണ്ടാവും. മലയാളം ഇന്‍ഡസ്ട്രി അങ്ങനെയാണ്. അച്ചടക്കത്തിന്റെ കാര്യത്തില്‍ പൃഥ്വിരാജാണ് മമ്മൂക്കയ്ക്ക് ശേഷമുള്ളത്. കാരണം ഇത്രയും ചെറിയ പ്രായത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ നേടിയിട്ടും അദ്ദേഹം പറഞ്ഞ ഓരോ കാര്യങ്ങളും സ്വന്തമാക്കുക എന്നത് ചില്ലറ കാര്യമല്ല.

  സുകുമാരന്റെ മകന്‍ എന്നത് കൊണ്ടല്ല. അങ്ങനൊരു സുകുമാരന്‍ സാര്‍ ഉണ്ടെന്ന് കരുതി ഇന്നത്തെ പൃഥ്വിരാജ് ഉണ്ടാവില്ല. ഒരു ഫാസില്‍ സാര്‍ ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് ഒരു ഫഹദ് ഫാസിലും ഉണ്ടാവില്ല. അതുപോലെ മമ്മൂക്ക ഉണ്ടെന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനും ഉണ്ടാവില്ല. അവര്‍ക്കൊരു എന്‍ട്രി ലഭിച്ചിട്ടുണ്ടെങ്കിലും അത് അതവര്‍ തെളിയിക്കുകയും ചെയ്തു. മലയാളം പ്രേക്ഷകരെ അങ്ങനെ പറ്റിക്കാന്‍ പറ്റാത്തില്ല. എന്റെ അച്ഛന്‍ ഇതാണ്, അതുകൊണ്ട് ഞാനിവിടെ നിലനില്‍ക്കുമെന്ന് മലയാളം ഓഡിയന്‍സിനോട് പറയാന്‍ പറ്റില്ല. ഇപ്പോള്‍ നില്‍ക്കുന്ന താരപുത്രന്മാരും സംവിധായകരുടെ മക്കളുമെല്ലാം വിജയിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ കഴിവാണ് എന്നും ചന്ദുനാഥ് പറയുന്നു.

  എൻ്റെ പേരിലുള്ള ആ ഗോസിപ്പ് അന്നും ഇന്നും ഉണ്ട്; ഞാനിത് വരെ അഭിനയം നിര്‍ത്തിയിട്ടില്ലെന്ന് നടി അഞ്ജു അരവിന്ദ്

  Read more about: actor
  English summary
  Chandunath Opens Up About Prithviraj And Fahadh Faasil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion