For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല; ഭാര്യ അമാലിനോടുള്ള സ്‌നേഹം പറഞ്ഞ് ദുൽഖർ: കൂടെ പൃഥ്വിയും സുപ്രിയും നസ്രിയയും

  |

  മമ്മൂട്ടിയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ ആരാധകരായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. ബോളിവുഡിലടക്കം സാന്നിധ്യമറിയിച്ച ദുല്‍ഖറിന്റെ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ ഭാര്യയായ അമാലിന്റെ പിന്തുണ വലുതാണ്. മകള്‍ മറിയം അമീറ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയ്ക്കുമൊപ്പമുള്ള പ്രിയ നിമിഷങ്ങളെ കുറിച്ച് ദുല്‍ഖര്‍ തന്നെയാണ് ആരാധകരുമായി പങ്കുവെക്കാറുള്ളത്.

  സീറോ സൈസിലൊരു മാറ്റവുമില്ല, ബോളിവുഡ് സുന്ദരി കത്രീന കൈഫിൻ്റെ സിംപിൾ സ്റ്റൈലിള്ളു ചിത്രങ്ങൾ കാണാം

  ഏറ്റവും പുതിയതായി പ്രിയതമയുടെ ജന്മദിന സന്ദേശവുമായിട്ടാണ് ദുല്‍ഖറിപ്പോള്‍ എത്തിയിരിക്കുന്നത്. അമാലിനൊപ്പമുള്ള നിരവധി ഫോട്ടോസ് പങ്കുവെച്ചതിനൊപ്പം അതിന് അടിക്കുറിപ്പായി കൊടുത്തിരിക്കുന്ന വാചകങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഭാര്യ ഇല്ലാതെയുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഒപ്പം അമാലിന് സന്ദേശങ്ങള്‍ അയച്ച് മറ്റ് ചിലര്‍ കൂടി എത്തിയിട്ടുണ്ട്.

  ജന്മദിനാശംസകള്‍ അം... നിന്റെ ജന്മദിനത്തിന്റെ ഒരു പതിറ്റാണ്ട് കഴിഞ്ഞാലും എനിക്ക് നിന്നെ കുറിച്ച് എഴുതാനുള്ള കാര്യങ്ങള്‍ തീരില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് വിഷയങ്ങളില്‍ സത്യസന്ധമായി നീ പോസ് ചെയ്ത ചിത്രങ്ങള്‍ ഞാന്‍ ചിത്രീകരിക്കുകയായിരുന്നു. വിവാഹങ്ങള്‍ ആകര്‍ഷകമാക്കുക, ഏറ്റവും സാഹസികമായ യാത്രകള്‍ നടത്തുക, വീടുകളും നമ്മുടെ ജീവിതങ്ങളും ഒരുമിച്ച് നിര്‍മ്മിക്കുക, എപ്പോഴും പരസ്പരം മനസിലാക്കുക, നമ്മള്‍ എത്ര വളര്‍ന്നാലും ഒരുമിച്ച് സമയം ചെലവഴിക്കണം.

  നീ ഇല്ലാതെയുള്ള എന്റെ ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്റെ പങ്കാളി, എന്റെ കുഞ്ഞിന്റെ അമ്മ, എന്റെ ആത്മവിശ്വാസവും എന്റെ സുരക്ഷയും നീയാണ്. എന്റെ ജീവിതത്തിലേക്ക് വന്നതിനും അതിനൊരു ലക്ഷ്യവും അര്‍ഥവും നല്‍കിയതിന് ഒത്തിരി നന്ദി. എന്റെ സ്വപ്‌നങ്ങളെല്ലാം യഥാര്‍ഥ്യമാക്കിയതിനും എന്റെ ഭാവിയിലെ പദ്ധതികള്‍ക്ക് വേണ്ടി സഹായിക്കുകയും എന്റെ അരക്ഷിതാവസ്ഥയും ഭയവും പരിഹരിക്കുന്നതിനും നന്ദി. നീ എന്റെ മനസിന്റെ പേശിയാണ്. എന്റെ മനസിന്റെ അകവും നീയാണ്. ഇവിടെ ആഘോഷമാണ്. ജന്മദിനാശംസകള്‍ ബേബി... ഞാന്‍ നിന്നെ വളരെ കാലമായി സ്‌നേഹിക്കുന്നു... എന്നുമാണ് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്.

  മഞ്ജുവെന്ന് പറഞ്ഞപ്പോൾ ദിലീപിന് ഒരു സന്തോഷം, ഇവർക്ക് എന്ത് പറ്റിയെന്ന് ആരാധകർ, നടന്റെ വാക്കുകൾ...

  അമാലിന് ജന്മദിന സന്ദേശങ്ങള്‍ അയച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. പിറന്നാള്‍ ആശംസകള്‍ അമു.. എന്നായിരുന്നു പൃഥ്വിരാജ് എഴുതിയത്. ഭാര്യ സുപ്രിയ മേനോനും ദുല്‍ഖറിനും ഭാര്യയ്ക്കുമൊപ്പം നില്‍ക്കുന്നതുമായ ഫോട്ടോ കൂടി പൃഥ്വിരാജ് പോസ്റ്റ് ചെയ്തു. ഇതേ ചിത്രവുമായിട്ടാണ് സുപ്രിയയും എത്തിയത്. 'ഞങ്ങളുടെ മനോഹരിയായ അമുവിന് ജന്മദിനാശംസകള്‍. അകത്തും പുറത്തും നീ വളരെ സുന്ദരിയായ വ്യക്തിയാണ്. നിന്നിലെ ദയയും സ്‌നേഹവുമാണ് മറ്റുള്ളവരില്‍ നിന്നും ഏറെ പ്രത്യേകതയുള്ളവളാക്കി മാറ്റുന്നത്. കൂടാതെ ഞങ്ങളുടെ എല്ലാ കുസൃതികളും തമാശയും നീ സഹിച്ചു. നിന്നെ ഞങ്ങളെല്ലാവരും സ്‌നേഹിക്കുന്നു. എന്നാണ് സുപ്രിയ മേനോന്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

  ഇതിപ്പോള്‍ കേട്ടാല്‍ തളളുവാണെന്ന് പലരും പറയും, പക്ഷെ സത്യമാണ്, ഫഹദ് ഫാസിലിനെ കുറിച്ച് ദേവി ചന്ദന- വായിക്കാം

  കൂട്ടുകാര്‍ക്ക് ആശംസകളുമായി നസ്രിയയും | FilmiBeat Malayalam

  എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകള്‍ എന്ന് പറഞ്ഞാണ് നസ്രിയ നസീമും എത്തിയിരിക്കുന്നത്. മറ്റൊരു മിസ്റ്ററില്‍ നിന്നുള്ള എന്റെ സുന്ദരിയായ സഹോദരിയാണ് അമ. നിന്നെ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നു. നീ ഇല്ലായിരുന്നെങ്കില്‍ ജീവിതം വളരെ മങ്ങിയത് പോലെ ആവുമായിരുന്നു. എനിക്ക് നീ എങ്ങനെയായിരുന്നോ അതിന് നന്ദി പറഞ്ഞാല്‍ മതിയാവില്ല. എനിക്ക് വേണ്ടി എപ്പോഴും ഉണ്ടായിരിക്കുമെന്ന് അറിയാവുന്ന ഒരു വ്യക്തി നീ ആണെന്ന് എനിക്കറിയാം. നിനക്ക് എപ്പോഴെങ്കിലും ആവശ്യം വരുമ്പോള്‍ ഇളയസഹോദരിയായി ഞാനുണ്ടാവും. ലവ് യു.. വൈകാതെ തന്നെ കാണാമെന്ന് പ്രതീക്ഷിക്കുന്നു' എന്നുമാണ് നസ്രിയ പറയുന്നത്. എന്റെ സഹോദരി നിങ്ങളെക്കാള്‍ മികച്ചതാണ് എന്ന് കൂടി ഹാഷ് ടാഗില്‍ നസ്രിയ കൊടുത്തിട്ടുണ്ട്.

  English summary
  Dulquer Salmaan Opens Up He Can't Live Without Amal Sufia On Her Birthday, Latest Post Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X