twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാള്‍ മധുരം

    By Aswathi
    |

    സംഗീതത്തുലുള്ള ഏതാണ്ട് എല്ലാ പുരസ്‌കാരങ്ങളുടെ സ്വന്തം പേരിലാക്കി ഭാരതീയ സംഗീതത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് (28-09-2014, ഞായര്‍) ജന്മദിനം. 1943 ല്‍, തന്റെ പതിമൂന്നാം വസ്സില്‍ സംഗീത ലോകത്തിലേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ ഇന്ന് 85 ആം പിറന്നാള്‍ ആഘോഷിക്കുകയാണ്.

    ക്ലാസിക്കല്‍ ഗാനങ്ങളില്‍ തുടങ്ങി റൊമാന്റിക്, ഗസല്‍, ഭജന്‍ എന്നിങ്ങനെ 15 ഭാഷകളിലായി നാല്‍പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ആലപിച്ച ലതാ മങ്കേഷ്‌കര്‍ ഇപ്പോള്‍ പിന്നണി ഗാനരംഗത്തു നിന്നും അകന്നു നില്‍ക്കുകയാണ്. എന്നിരിക്കിലും ഈ സംഗീത പ്രതിഭയുടെ ജന്മദിനം ഭാരതീയനു ഓര്‍ക്കാതെ വയ്യ.

    ഗായകന്റെ മകളായി ജനനം

    ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാള്‍ മധുരം

    മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായി 1929 ല്‍ ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തില്‍ ലത മങ്കേഷ്‌കര്‍ ജനിച്ചു.

    ഹേമയില്‍ നിന്ന് ലതാ മങ്കേഷ്‌കറിലേക്ക്

    ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാള്‍ മധുരം

    ഹാര്‍ദ്ദികാര്‍ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്‌കര്‍ എന്നാക്കിയതാണ്. ലത മങ്കേഷ്‌കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു . പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി, പേരു ലത എന്നാക്കി.

    പിതാവില്‍ നിന്ന് ആദ്യപാഠം

    ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാള്‍ മധുരം

    പിതാവില്‍നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. ലതയ്ക്ക് പതിമൂന്ന് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.

    അഭിനയത്തിലൂടെ സംഗീതത്തിലേക്ക്

    ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാള്‍ മധുരം

    കുടുംബം പോറ്റാന്‍വേണ്ടി ലത സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളര്‍ന്നു.

    ആദ്യമായി പാടിയത്

    ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാള്‍ മധുരം

    1942 ല്‍ 'കിടി ഹസാല്‍' എന്ന മറാത്തി ചിത്രത്തില്‍ 'നാചു യാ ഗാഥേ', 'ഖേലു നാ മണി ഹാസ് ബാരി' എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. എന്നാല്‍ ഈ ഗാനം സിനിമയില്‍ നിന്നും നീക്കപ്പെടുകയായിരുന്നു.

    ആദ്യഗാനത്തിലേക്ക്

    ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാള്‍ മധുരം

    1942ല്‍ തന്നെ ലത 'പാഹിലി മംഗളഗോര്‍' എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും 'നടാലി ചൈത്രാചി നവാലായി' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943 ല്‍ 'ഗജാബാഹു' എന്ന ചിത്രത്തിലെ 'മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ' എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം.

    നേര്‍ത്ത ശബ്ദമാണെന്ന്

    ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാള്‍ മധുരം

    1948ല്‍ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് നിര്‍മ്മാതാവ് മടക്കി അയക്കുകയാണുണ്ടായത്. ആ ശബ്ദമാണ് പിന്നീട് ഇന്ത്യ കീഴടക്കിയത്.

    റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍

    ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാള്‍ മധുരം

    15 ഭാഷകളിലായി നാല്‍പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്.

    പുരസ്‌കാരങ്ങള്‍

    ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാള്‍ മധുരം

    പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.

    മലയാളത്തില്‍

    ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാള്‍ മധുരം

    'നെല്ല്' എന്ന ചിത്രത്തിലെ 'കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..' എന്ന് തുടങ്ങുന്ന ഗാനംധ3പ ലതമങ്കേഷകര്‍ ആലപിച്ചതാണ്. വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ക്ക് ഈണമിട്ടത് സലില്‍ ചൗധരിയും

    English summary
    Bollywood playback legend Lata Mangeshkar turns 85 today. She is one of the few singers who have fans from every generation. They swear by her golden voice even as she has chosen to cut down on assignments after singing for over 1,000 Hindi movies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X