For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് സുധീറിന്; സുഹൃത്തിനെ കുറിച്ച് എം എ നിഷാദ്

  |

  താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. അതിലൊരാള്‍ കരമന സുധീര്‍ ആണ്. ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ച എക്‌സിക്യൂട്ടീവ് അംഗം സുധീര്‍ ആണെന്നാണ് സംവിധായകന്‍ എം എ നിഷാദ് പറയുന്നത്. കാലങ്ങളായി താനും സുധീറും തമ്മിലുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് എത്തിയതായിരുന്നു നിഷാദ്. ഒപ്പം സംഘടനാരംഗത്ത് ശോഭിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടേ എന്നും പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  സുധീറും, ഞാനും... മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളായിരുന്നു, യശ്ശശരീരനായ ശ്രീ കരമന ജനാര്‍ദ്ദനന്‍ നായര്‍. സ്വാഭാവിക അഭിനയം കൊണ്ട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍, നല്‍കിയ നടന്‍. കരമന എന്ന നടനെ അങ്ങനെ തന്നെ വിശേഷിപ്പിക്കണം. ഞാന്‍ ഇന്നിതെഴുതുന്നത്, അദ്ദേഹത്തിന്റെ മകന്‍ സുധീര്‍ കരമനയേ കുറിച്ചാണ്. സിനിമ രംഗത്തെ എന്റെ ചുരുക്കം നല്ല സുഹൃത്തുക്കളില്‍ ഒരാള്‍. അല്ലെങ്കില്‍ എനിക്ക് ഏറ്റവും അടുപ്പമുളള ചലച്ചിത്ര, കലാകാരന്മാരില്‍ ഒരാള്‍.

  കരമന ജനാര്‍ദ്ദനന്‍ സാറും, എന്റെ പിതാവും, നല്ല സുഹൃത്തുക്കളായത് കൊണ്ടാകാം, ആ സൗഹൃദം ഞങ്ങള്‍ ഇരുവരിലേക്കും പകര്‍ന്ന് കിട്ടിയത്. സുഖത്തിലും, ദുഖത്തിലും, ഉയര്‍ച്ചയിലും താഴ്ച്ചയിലും, നമ്മളോടൊപ്പം നില്‍ക്കുന്നവരാണല്ലോ നമ്മുടെ നല്ല സുഹൃത്ത്. സുധീര്‍ അങ്ങനെയാണ്.. അധ്യാപകനായും, നടനായും, സുഹൃത്തായും, ആത്മാര്‍ത്ഥതയോടെയുളള സമീപനം, അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.. ഞാന്‍ സംവിധാനം ചെയ്ത ആയുധം മുതല്‍ തെളിവ് വരെ ഒട്ടുമിക്ക ചിത്രങ്ങളിലും സുധീറുണ്ടായിരുന്നു.

  സാവിത്രിയുടെ അസുഖ വിവരം തിരക്കാനെത്തി ശിവന്‍; തമ്പിയുടെ വീട്ടില്‍ രൂപവും ഭാവവും മാറി അപ്പു

  ഇപ്പോള്‍ ക്യാമറയുടെ പിന്നില്‍ നിന്നും, മുന്നിലേക്ക് ഒരു നടനായി ഞാന്‍ നില്‍ക്കുമ്പോളും സുധീര്‍ കൂടെയുണ്ട്. സുജിത് എസ് നായര്‍, മധുപാലിന്റെ തിരക്കഥയില്‍, സംവിധാനം ചെയ്ത വാക്ക് എന്ന ചിത്രത്തിന് ശേഷം, ഞങ്ങള്‍ വീണ്ടും ഒരുമിച്ചു. ഡി ഗ്രൂപ്പിന്റെ ബാനറില്‍ ഡാര്‍വിന്‍ ക്രൂസ് നിര്‍മ്മിച്ച്, മുഹാദ് വെമ്പായം തിരക്കഥ രചിച്ച്, കെ സതീഷ് സംവിധാനം ചെയ്ത ''ടൂ മെന്‍'' എന്ന പുതിയ ചിത്രത്തില്‍. ദുബായില്‍ രണ്ട് ദിവസത്തെ ഷൂട്ടിംഗിന്, തിരക്കുകള്‍ക്കിടയിലും, ഓടി വന്നത്, ഞാനുളളത് കൊണ്ട് മാത്രമാണെന്നും എനിക്കറിയാം. അതാണ് സൗഹൃദത്തിന്റെ സൗന്ദര്യം.

  ഹൃത്വിക്കിനെ കളഞ്ഞിട്ട് ഇവനെയാണോ പ്രേമിക്കാന്‍ കിട്ടിയത്? സൂസെയ്‌നെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയ

  ഒളിക്യാമറ വച്ചല്ല ദൃശ്യങ്ങൾ പകർത്തിയത്; ഷമ്മി തിലകൻ | FilmiBeat Malayalam

  ''അമ്മ'' സംഘടനയുടെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ച എക്‌സിക്യൂട്ടീവ് അംഗം സുധീറാണ്. എല്ലാവരേയും ഒരുപോലെ കാണാനുളള സ്വഭാവ സവിശേഷത, അദ്ദേഹത്തിനുളളത് കൊണ്ട് തന്നെയാണ്, ഒരു വലിയ വിജയം സുധീറിന് ലഭിച്ചത്. പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങള്‍. മലയാള സിനിമയില്‍ ഇനിയും നല്ല നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു. അതിനോടൊപ്പം, സംഘടനാ രംഗത്തും, സുധീറിന് ശോഭിക്കാന്‍ കഴിയട്ടെ... എന്നുമാണ് എം എ നിഷാദ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  English summary
  MA Nishad Opens Up About His Friendship With Actor Sudheer Karamana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion