Don't Miss!
- Automobiles 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Lifestyle വെള്ളത്തില്‍ ഇട്ടുവെക്കാതെ മാങ്ങ കഴിച്ചാല്‍ എന്താണ് പ്രശ്നം, ഇങ്ങനെ പറയാനുള്ള കാരണമെന്ത്?
- News 'തിരഞ്ഞെടുപ്പിന് ശേഷം ഹർജി നൽകൂ'; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി തള്ളി
- Sports IPL 2024: ഇനി ആറു മല്‍സരം, പ്ലേഓഫ് കളിക്കാന്‍ മുംബൈ എന്തു ചെയ്യണം?
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
എംജിആര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്!!! ഇക്കുറി മോഹന്‍ലാല്‍ അല്ല, എംജിആര്‍ ബാഹുബലി താരം!!!
മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ എംജിആര്‍ ആയി ബാഹുബലി താരം എത്തുന്നു.
തമിഴ്നാടിന്റെ മുഖ്യമന്ത്രിയും തമിഴ് സൂപ്പര്‍സ്റ്റാറുമായിരുന്ന എംജിആര്‍ എന്ന എംജി രാമചന്ദ്രന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ആദ്യമായിട്ടല്ല എംജിആറിന്റെ ജീവിതം വെള്ളിത്തിരിയിലെത്തുന്നത്. ഇരുവര്‍ എന്ന മണിരത്നം ചിത്രത്തിന്റെ പ്രമേയം എംജിആര്‍ കരുണാനിധി സൗഹൃദവും രാഷ്ട്രീയവുമായിരുന്നു. എന്നാല്‍ എംജിആറിന്റെ ജീവിതത്തെ മുഴവനായി വെള്ളിത്തിരയിലേക്ക് എത്തിക്കുകയാണ് എ ബാലകൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ. തമിഴ്നാട്ടിലെ വിഖ്യാത രാഷ്ട്രീയ നേതാവ് കെ കാമരാജിന്റെ ജീവിതം സിനിമയാക്കിയതും എ ബാലകൃഷ്ണനായിരുന്നു.
മണിരത്നം ചിത്രത്തില്‍ എംജിആറായി തകര്‍ത്തഭിനയിച്ചത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എ ബാലകൃഷ്ണന് ചിത്രത്തില്‍ എംജിആര്കുന്നത് ബാഹുബലിയിലെ കട്ടപ്പ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സത്യരാജാണ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ എ ബാലകൃഷ്ണന് സത്യരാജിനെ സന്ദര്‍ശിക്കാനിരിക്കുകയാണ്. കെ കാമരാജിന്റെ ജീവിത കഥ പറഞ്ഞ ചിത്രം സത്യരാജ് കാണുകയും ചിത്രത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇത് എംജിആറിന്റെ കഥ പറയുന്ന ചിത്രവുമായി സത്യരാജിനെ സന്ദര്‍ശിക്കാന്‍ എ ബാലകൃഷ്ണന് പ്രചോദനമാകുന്നു.
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഇരുവറിലെ ആനന്ദന്. എംജിആറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ ഈ കഥാപാത്രത്തെ എംജിആറിന്റെ ഒരു മിമിക്രി അനുകരണമാക്കാതെ തന്റേതായ ഒരു അനുപമ ഭാവം കൊണ്ടുവരികയായിരുന്നു. മോഹന്‍ലാലിന് പകര്‍ന്നാടി പ്രേക്ഷക മനസില്‍ പതിഞ്ഞ് പോയ ഒരു കഥാപാത്രമായി സത്യരാജ് എത്തുമ്പോള്‍ അദ്ദേഹത്തിന്റേതായ എന്ത് പുതുമയാണ് ആ കഥാപാത്രത്തിന് നല്‍കുന്നതെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
-
പൂജ കൃഷ്ണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി, സിജോ ഈ ആഴ്ച ഹൗസിലേക്ക് തിരിച്ച് വരും, ഗബ്രി പവർ ടീമിൽ!
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ