twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊട്ടാരത്തില്‍ വളര്‍ന്ന തമ്പുരാന്‍ കൊച്ചല്ല അച്ഛന്‍; കുഴികുത്തി കഞ്ഞി കുടിക്കുന്നത് അന്നത്തെ രീതി!

    |

    തനിക്കും കുടുംബത്തിനുമെതിരായ വിവാദങ്ങളില്‍ മറുപടിയുമായി ദിയ കൃഷ്ണ. അച്ഛന്‍ കൃഷ്ണ കുമാറിന്റെ ജാതീയ പരാമര്‍ശത്തിന്റെ പേരില്‍ ആരംഭിച്ച വിവാദവും തുടര്‍ന്ന് തനിക്ക് നേരെയുണ്ടായ വിമര്‍ശനവുമൊക്കെ ദിയ തന്റെ പുതിയ വീഡിയോയില്‍ അഭിസംബോധന ചെയ്യുന്നുണ്ട്. തന്റെ അച്ഛന്‍ ലോവര്‍ മിഡില്‍ ക്ലാസില്‍ നിന്നുമാണ് വരുന്നതെന്നും കുഴി കുത്തി കഞ്ഞി കുടിക്കുന്നത് എണ്‍പതുകളിലെ രീതിയായിരുന്നുവെന്നുമാണ് ദിയ പറയുന്നത്. ആ വാക്കുകളിലേക്ക്.

    സിനിമ കാണുന്നുണ്ടോ എന്ന് പോലും ചോ​ദിച്ചിട്ടില്ല; ഫ്രീഡത്തിനാണ് അവൾ വീട് വിട്ട് നിന്നത്; തനൂജയെക്കുറിച്ച് ഷൈൻസിനിമ കാണുന്നുണ്ടോ എന്ന് പോലും ചോ​ദിച്ചിട്ടില്ല; ഫ്രീഡത്തിനാണ് അവൾ വീട് വിട്ട് നിന്നത്; തനൂജയെക്കുറിച്ച് ഷൈൻ

    കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ അച്ഛന്റെ സുഹൃത്തായ നടന്‍ അപ്പാ ഹാജയുടെ മകളുടെ കല്യാണത്തിന് പോയതായിരുന്നു. എന്റെ അമ്മ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ പോകുമ്പോള്‍ പഴങ്കഞ്ഞി കാണുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ് പഴഞ്ചോറ്. അച്ഛനും എനിക്കും പ്രത്യേകിച്ചും. പഴഞ്ചോറ് കണ്ടപ്പോള്‍ തന്നെ അച്ഛന് പഴയ കാലം ഓര്‍മ്മ വന്നുവെന്നാണ് പറയുന്നത്. പഴയ കാലം എന്നാല്‍ അച്ഛന് ഇരുപതോ മുപ്പതോ വയസുള്ളപ്പോഴല്ല, ഏഴോ എട്ടോ വയസുള്ളപ്പോഴത്തെ കാര്യമാണ്.

    Diya Krishna

    എന്റെ അച്ഛന്‍ സാധാരണയില്‍ സാധാരണക്കാരായ, ലോവര്‍ മിഡില്‍ ക്ലാസ് ഫാമിയില്‍ നിന്നുമാണ് വരുന്നത്. അദ്ദേഹം വലുതായ ശേഷമാണ് മീഡിയയിലേക്ക് വരുന്നതും ഇന്നത്തെ നിലയിലേക്ക് എത്തുന്നത്. അച്ഛന്റെ അമ്മയും അച്ഛനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അച്ഛന്റെ അമ്മ വളരെ കനിവുള്ള സ്ത്രീയായിരുന്നു. കുട്ടിക്കാലത്ത് അവിടെ പോയാല്‍ വെറും കയ്യോടെ തിരികെ വിടില്ല. ഒന്നുമില്ലെങ്കില്‍ ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് എങ്കിലും തന്നു വിടുമായിരുന്നു.

    ശ്രീവിദ്യയെ ഇഷ്ടമാണെന്ന് കമല്‍ ഹാസന്‍ ചേട്ടനോട് പറഞ്ഞിരുന്നു! അമ്മയുടെ എതിര്‍പ്പിനെ പറ്റി നടിയുടെ നാത്തൂന്‍ശ്രീവിദ്യയെ ഇഷ്ടമാണെന്ന് കമല്‍ ഹാസന്‍ ചേട്ടനോട് പറഞ്ഞിരുന്നു! അമ്മയുടെ എതിര്‍പ്പിനെ പറ്റി നടിയുടെ നാത്തൂന്‍

    എണ്‍പതുകളിലെ കാര്യമാണ് അച്ഛന്‍ പറഞ്ഞത്. അച്ഛന്റെ വീട്ടില്‍ പണിക്കു വരുന്ന ആളുകളെക്കുറിച്ചല്ല. അച്ഛന്റെ വീടിന്റെ അടുത്ത് പണിക്ക് വരുന്നവരെക്കുറിച്ചാണ്. അവര്‍ ക്ഷീണിച്ച് നില്‍ക്കുന്നത് കണ്ട് അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അച്ഛന്റെ അമ്മയ്ക്ക് തോന്നും. ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലി ആയതിനാല്‍ എല്ലാവര്‍ക്കുമുള്ള പാത്രവും ഗ്ലാസും ട്രേയുമൊന്നും കാണില്ല. അങ്ങനെ അമ്മൂമ്മ അവര്‍ക്ക് എല്ലാവര്‍ക്കും പഴഞ്ചോറുണ്ടാക്കും. നാട്ടിന്‍ പുറത്ത് പണ്ട് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന രീതിയാണ്, മണ്ണില്‍ കുഴികുത്തി അതില്‍ ഇല വച്ച് ചോറ് ഒഴിച്ച് കഴിക്കുന്നത്. കൈ വച്ചോ പ്ലാവിന്റെ ഇല വച്ചോ കഴിക്കും.

    എന്റെ അച്ഛനും അപ്പൂപ്പനും എന്റെ കൂട്ടുകാരുടെ അച്ഛന്മാരുമെല്ലം അങ്ങനെ കഴിച്ചിട്ടുണ്ട്. അത് അന്നത്തെ ട്രെഡിഷനാണ്. അവര്‍ അങ്ങനെ കഴിക്കുന്നത് കാണുമ്പോള്‍ കൊച്ചുകുട്ടിയായ അച്ഛനും അങ്ങനെ കഴിക്കണമെന്ന് കൊതി തോന്നിയിട്ടുണ്ട്. എഴെട്ട് വയസുള്ള ആ പയ്യന് തോന്നിയ ആഗ്രഹത്തെക്കുറിച്ചാണ് അച്ഛന്‍ ആ വീഡിയോയില്‍ പറയുന്നത്. അല്ലാതെ താഴ്ന്ന ജാതിക്കാര്‍ക്ക് കുഴി കുത്തി കഞ്ഞി കൊടുത്തു എന്നല്ല. എന്റെ അച്ഛനോ എനിക്കോ എന്റെ കുടുംബത്തിലെ ഓരാള്‍ പോലും ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുന്നത് പോലും നിങ്ങള്‍ പൈസക്കാരാണോ എന്ന് ചോദിച്ചിട്ടല്ല.

    'ഒടുവിൽ ചെറുക്കൻ നല്ലൊരു വസ്ത്രം ധരിച്ചു..., വധു മുസ്ലീം വരൻ ഹിന്ദു വിവാഹം ക്രിസ്ത്യൻ രീതിയിൽ'; ഇറയും വരനും!'ഒടുവിൽ ചെറുക്കൻ നല്ലൊരു വസ്ത്രം ധരിച്ചു..., വധു മുസ്ലീം വരൻ ഹിന്ദു വിവാഹം ക്രിസ്ത്യൻ രീതിയിൽ'; ഇറയും വരനും!

    ഇതിനിയൊണ്, എന്റെ അച്ഛനുമായും ഞാനുമായും പ്രശ്‌നമുള്ള ചിലര്‍ ആ ഭാഗം മാത്രമെടുത്ത് ട്വിസ്റ്റ് ചെയ്ത് എന്റെ അച്ഛന് ജാതിയുടെ പ്രശ്‌നമുണ്ടെന്ന് ആക്കുന്നത്. എന്റെ അച്ഛന്‍ ലോവര്‍ മിഡില്‍ ക്ലാസില്‍ നിന്നുമാണ്. അച്ഛന് പാവങ്ങളെ മോശമായി കാണില്ല. ഇന്നത്തേത് പോലെയല്ല, എണ്‍പതുകളിലെ മനുഷ്യരുടെ ചിന്ത. എന്റെ അച്ഛന്‍ കൊട്ടാരത്തില്‍ വളര്‍ന്ന തമ്പുരാന്‍ കൊച്ച് അല്ല. അത് കൂടെ മനസിലാക്കണം.

    ഇതിനെതിരെ നിയമപരമായി നീങ്ങണം എന്ന് ചിലര്‍ പറഞ്ഞു. പക്ഷെ അതില്‍ ചിലരൊക്കെ വിദ്യാര്‍ത്ഥികളാണ്. അവരുടെ ഭാവിയെ ബാധിക്കും എന്നതില്‍ അതിന് മുതിരുന്നില്ല. ഒരാളെപ്പറ്റി പറയുമ്പോള്‍ അത് ശരിയാണോ തെറ്റാണോ എന്ന് നോക്കണം.

    Diya Krishna

    എന്റെ വ്‌ളോഗില്‍ അച്ഛന് പ്രാവിന് തീറ്റ കൊടുക്കുന്ന സമയത്ത് തറയില്‍ ഇട്ടു കൊടുത്താല്‍ പ്രശ്‌നമാകുമോ എന്ന് ഞാന്‍ പറയുന്നുണ്ട്. പക്ഷെ അവിടേയും ഞാന്‍ ആരുടേയും കാസ്റ്റിനെക്കുറിച്ചോ മതത്തെക്കുറിച്ചോ പറഞ്ഞിട്ടില്ല. ഒരു തെറ്റും ചെയ്യാതെ, തന്റെ പഴയൊരു കൊതി പറഞ്ഞതിന് ഇങ്ങനെ ട്വിസ്റ്റ് ചെയ്യാമെങ്കില്‍ പ്രാവിന് ഭക്ഷണം ഇട്ടു കൊടുത്തതിന് എന്നെ ആരെങ്കിലും എന്തെങ്കിലും പറയുമോ ടാര്‍ജറ്റ് എന്നതായിരുന്നു എന്റെ പേടി. ഇനി അതും കൂടെ ട്വിസറ്റ് ചെയ്യരുതേ!

    ഇതെങ്ങനെയാണ് മതപരവും രാഷ്ട്രീയപരവുമായ കാര്യമായി മാറിയതെന്ന് എനിക്ക് ഇതുവരേയും മനസിലായിട്ടില്ല. പരോക്ഷമായി ആളുകള്‍ ഉണ്ടാക്കിയെടുത്ത സ്‌റ്റോറിയില്‍ നിന്നും ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു.

    English summary
    Diya Krishna Finally Gives Clarrification In The On Going Controversies About Her Family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X