twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉടനെ കെട്ടാനൊന്നും പരിപാടിയില്ല: സന്ധ്യ

    By Ajith Babu
    |

    Sandhya
    താരസുന്ദരിമാരുടെ കല്യാണവാര്‍ത്ത കേള്‍ക്കുമ്പോള്‍ ചങ്കുപൊട്ടുന്നത് പാവം ആരാധകരുടേതായിരിക്കും. ഇന്നലെ വരെ തങ്ങളുടെ സ്വന്തമായിരുന്ന സുന്ദരിയ്ക്ക് പുതിയ ഉടമ വരുന്നത് അവര്‍ക്കും ഒട്ടും സുഖിയ്ക്കാറില്ല. അതുകൊണ്ട് തന്നെ നടിമാരുടെ കല്യാണവാര്‍ത്തകളോടും അവര്‍ക്ക് വിരോധമാണ്.

    തെന്നിന്ത്യന്‍ ഗ്ലാമര്‍താരമായ കാതല്‍ സന്ധ്യയുടെ വിവാഹം ഉടനുണ്ടാവുമെന്ന വാര്‍ത്തകളും ആരാധകര്‍ നെഞ്ചിടിപ്പോടെയാണ് കേട്ടത്. എന്തായാലും അങ്ങനെയൊരു ടെന്‍ഷന്റെ ആവശ്യമില്ലെന്നാണ് സന്ധ്യ പറയുന്നത്. കല്യാണത്തെക്കുറിച്ചൊന്നും ഇപ്പോള്‍ ആലോചിയ്ക്കുന്നില്ലെന്നും അടുത്ത കുറച്ചുവര്‍ഷങ്ങള്‍ കൂടി അഭിനയരംഗത്തു തുടരാനാണ് തീരുമാനമെന്നും നടി വിശദീകരിയ്ക്കുന്നു.

    സന്ധ്യയുടെ നിശ്ചയം കഴിഞ്ഞുവെന്നും വിവഹം ഉടനുണ്ടാവുമെന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതാണ് ഇങ്ങനെയൊരു വിശദീകരണവുമായി രംഗത്തെത്താന്‍ നടിയെ പ്രേരിപ്പിച്ചത്.

    തമിഴിലെ സ്റ്റീരിയോ ടൈപ്പ് റോളുകള്‍ മടുത്തുവെന്നും മലയാളത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതെന്നും സന്ധ്യ വ്യക്തമാക്കി.

    English summary
    Denying reports appeared in a section of the media that she was engaged and would soon tie the knot; Sandhya has said her focus would be on acting at least for the next couple of years. "There is no question of entering wedlock now," she clarifies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X