twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാര്‍വതി ഓമനക്കുട്ടന്‍ കോളിവുഡില്‍

    By Ajith Babu
    |

    Parvathy Omanakuttan
    പാര്‍വതി ഓമനക്കുട്ടന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നു. സൗന്ദര്യ റാണിപ്പട്ടത്തിന്റെ പിന്‍ബലത്തില്‍ ബോളിവുഡില്‍ തുടക്കം കുറിച്ച നടിമാരില്‍ നിന്നും വ്യത്യസ്തമായി തമിഴിലൂടെയാണ് പാര്‍വതി വെള്ളിത്തിരയില്‍ അരങ്ങേറുന്നത്.

    ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപമായ ഭരതനാട്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്ന ഉമാമഹേശ്വരം എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി വെള്ളിത്തിരയിലെത്തുന്നത്. പതിനേഴാമത്തെ വയസില്‍ അപൂര്‍വ്വ എന്ന ചിത്രം സംവിധാനം ചെയ്ത്‌കൊണ്ട് ശ്രദ്‌ധേയനായ നിതിന്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

    പ്രകാശ് രാജ് , കലാഭവന്‍ മണി, വിമലാ രാമന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷിന്റേതാണ്. ട്രു സോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X