twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാഗര്‍ ഏലിയാസ് ജാക്കി തമിഴില്‍

    By Staff
    |

    Mohanlal
    മോഹന്‍ലാലിന്റെ സ്‌റ്റൈലന്‍ അവതാര്‍ ചിത്രം സാഗര്‍ ഏലിയാസ് ജാക്കി തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. അമല്‍ നീരദ് ഒരുക്കിയ ചിത്രം 'വെട്രിനടൈ' എന്ന പേരിലാണ് തമിഴില്‍ ഡബ് ചെയ്യുന്നത്.

    1989ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമായ സാഗര്‍ ഏലിയാസ് ജാക്കി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26നാണ് തിയറ്ററുകളിലെത്തിയത്. മോഹന്‍ലാലിനെ കിടിലന്‍ രൂപഭാവങ്ങളോടെ അവതരിപ്പിച്ച ചിത്രത്തിന് പക്ഷേ തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.

    തമിഴ് സിനിമകളുടെ റിലീസ് താരതമ്യേന കുറയുന്ന മാര്‍ച്ചിലായിരിക്കും വെട്രിനടൈ തിയറ്ററുകളിലെത്തുക. ശ്രീ സായ് സിനി ക്രിയേഷന്‍സാണ് സാഗര്‍ ഏലിയാസ് ജാക്ക് ഡബ് ചെയ്ത് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X