twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ്‍യുടെ രാഷ്ട്രീയ പ്രവേശം നാളെ?

    By Ajith Babu
    |

    Vijay
    താരവാഴ്ചയ്ക്കും വീഴ്ചയ്ക്കും സാക്ഷ്യം വഹിച്ച തമിഴ്് രാഷ്ട്രീയത്തിലേക്കുള്ള ഇളയദളപതി വിജയ്‌യുടെ രംഗപ്രവേശത്തിന് കളമൊരുങ്ങി. ഫെബ്രുവരി 22ന് നാഗപട്ടണത്ത് സംഘടിപ്പിച്ചിരിയ്ക്കുന്ന പൊതു സമ്മേളനത്തിലൂടെയാണ് വിജയ് തന്റെ രാഷ്ട്രീയ ലൈന്‍ വ്യക്തമാക്കുക.

    തമിഴ്‌നാട്ടിലെ മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് തന്ത്രപരമായ നീക്കമാണ് ഇളയദളപതി നടത്തുന്നത്. തമിഴ് മത്സ്യതൊഴിലാളികല്‍ ലങ്കന്‍ നാവികരില്‍ നിന്നും നേരിടേണ്ടിവരുന്ന ആക്രമങ്ങളെ കേന്ദ്രീകരിച്ചായിരിക്കും വിജയ് പ്രസംഗമെന്ന് സൂചനകളുണ്ട്. അടിസ്ഥാനപരമായി ലങ്കന്‍ വിരുദ്ധ വികാരമുള്ളവരാണ് തമിഴ് ജനത. സമീപകാലത്ത് തമിഴ് മത്സ്യതൊഴിലാളി ലങ്കന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അവരുടെ രോഷം ഇരട്ടിപ്പിച്ചിരുന്നു. ഇത് മുതലെടുക്കാനാണ് നടന്റെ നീക്കം.

    കോളിവുഡിനെ നിയന്ത്രിയ്ക്കുന്ന ഡിഎംകെ കുടുംബവാഴ്ചയ്ക്കിടെ അടുത്തിടെ വിജയ് ആഞ്ഞടിച്ചിരുന്നു.
    താരപിതാവ് പോയ്‌സ് ഗാര്‍ഡനിലെത്തി എഐഡിഎംകെ നേതാവ് ജയലളിതയെ സന്ദര്‍ശിച്ചതും കൂട്ടിവായിച്ചാല്‍ വിജയ് രാഷ്ട്രീയം ഏതുവഴിയിലേക്കാണെന്ന് വ്യക്തമാവും.

    English summary
    Vijay has decided to visit coastal town of Nagapattinam on February 22 to raise the Tamil Nadu fishermen killing issue, who were killed by the Sri Lankan Navy. Sources say that the actor will raise voice against the ruling party for failing to protect the lives of the fishermen.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X