twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐ നഷ്ടം: നിര്‍മാതാവിന്റെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു

    By Aswathi
    |

    കോളിവുഡിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ തല തൊട്ടപ്പനാണ് ഓക്‌സാര്‍ രവിചന്ദ്രന്‍. അന്യന്‍, വേലായുധം, ദശാവതാരം തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ഓസ്‌കാര്‍ ഫിലിംസ് ഒടുവില്‍ പുറത്തിറക്കിയ ചിത്രമാണ് ശങ്കര്‍ - വിക്രം കൂട്ടുകെട്ടില്‍ പിറന്ന ഐ. ഏകദേശം 185 കോടി രൂപ ചെലവഴിച്ചാണ് ഐ നിര്‍മിച്ചത്. 150 കോടി രൂപ ചിത്രത്തിന് ഗ്രോസ് കളക്ഷന്‍ കിട്ടിയെന്നാണ് രവി ചന്ദ്രന്‍ പറഞ്ഞിരുന്നത്.

    എന്നാല്‍ ഇപ്പോഴറിയുന്നു ഐ നിര്‍മിയ്ക്കാന്‍ വേണ്ടി രവി ചന്ദ്രന്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിനാല്‍ നിര്‍മാതാവിന്റെ വീടും ഓഫീസും ബാങ്ക് ജപ്തി ചെയ്യുകയാണെന്ന്. ചെന്നൈയിലെ ശ്രീറാം നഗറിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ നിന്ന് 96.75 കോടി രൂപയാണ് രവിചന്ദ്രന്‍ ലോണെടുത്തത്. ലോണ്‍ തിരിച്ചടയ്‌ക്കേണ്ട കാലവധി കഴിഞ്ഞിട്ടും രവിചന്ദ്രന്‍ പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്.

    movie-i

    തുക തിരിച്ചടച്ച് തന്റെ സ്വത്തുക്കള്‍ തിരിച്ചുപിടിയ്ക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ രവിചന്ദ്രന്‍ പറഞ്ഞു. വിശ്വരൂപം 2, ഭൂലോകം എന്നീ ചിത്രങ്ങളാണ് അടുത്തതായി ഓസ്‌കര്‍ ഫിലിംസ് പുറത്തിറക്കാനിരിക്കുന്നത്. ഭൂലോകം പൂര്‍ണ്ണമായെങ്കിലും, 'വിശ്വരൂപം 2'ന്റെ ഗ്രാഫിക്ക് വര്‍ക്കുകള്‍ ബാക്കിയുണ്ട്. ഇതുവരെ വിശ്വരൂപത്തിനായി 50 കോടി രൂപ ചിലവാക്കി. 10 കോടി രൂപകൂടി ഗ്രാഫിക്‌സിനായി മുടക്കും എന്ന് ഓസ്‌കാര്‍ രവി ചന്ദ്രന്‍ പറയുന്നു.

    English summary
    Ravichandran borrowed loan amount of Rs 96.75 crs for making of Vikram's 'I'. Sources says that Ravichandran was unable to return the loan amount within due date, so after giving several warnings, Indian Overseas Bank seized Aascar Ravichandran's properties.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X