»   » ഊമപ്പെണ്ണ്, ഉരിയാടാപ്പെണ്ണ്... ഇനി ബോളിവുഡിലേക്ക്

    ഊമപ്പെണ്ണ്, ഉരിയാടാപ്പെണ്ണ്... ഇനി ബോളിവുഡിലേക്ക്

    By Soorya Chandran

    ഊമപ്പെണ്ണ്, ഉരിയാടാപ്പെണ്ണ് എന്ന് കേള്‍ക്കുമ്പോള്‍ പഴയ വിനയന്‍ സിനിമയായിരിക്കും ഓര്‍മ വരിക. എന്നാല്‍ അതല്ല. ഇത് ശരിക്കും അങ്ങനെ ഒരു പെണ്‍കുട്ടിയാണ്. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ട് തന്നെ സിനിമ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ഒരു സുന്ദരി....

     

    അഭിനയ എന്നാണവള്‍ക്ക് പേര്. ശബ്ദങ്ങളൊന്നും അവളുടെ കാതുകളിലേക്ക് കടക്കില്ല... വാക്കുകളൊന്നും അവളുടെ ചുണ്ടുകള്‍ വിട്ട് പുറത്തേക്ക് വരില്ല. എങ്കിലും പേര് പോലെ തന്നെയാണവള്‍... അഭിനയിക്കാനറിയാം.

    ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ സിനിമകളില്‍ സ്ഥാനം ഉറപ്പിച്ച അഭിനയ ഇനി ബോളിവുഡിലേക്ക് പ്രവേശിക്കുകയാണ്. അമിതാഭ് ബച്ചനും ധനുഷും ഒരുമിക്കുന്ന ഷമിതാബിലൂടെയാണ് അഭിനയയുടെ ബോളിവുഡ് അരങ്ങേറ്റം

    മിണ്ടില്ല, കേള്‍ക്കില്ല

    ബധിരയും മൂകയും ആണ് അഭിനയ. പക്ഷേ തെന്നിന്ത്യന്‍ സിനിമാ ലോകം അവളിലെ അഭിനയ പ്രതിഭയെ അംഗീകരിച്ച് കഴിഞ്ഞു.

    പുരസ്‌കാരപ്പെരുമഴ

    നാടോടികളിലെ പ്രകടനത്തിന് ഒട്ടേറെ പുരസ്‌കാരങ്ങളാണ് അഭിനയയെ തേടിയെത്തിയത്. ദക്ഷിണേന്ത്യന്‍ സിനിമകളിലെ മികച്ച പുതുമുഖ താരം, മികച്ച സഹനടിക്കുള്ള വിജയ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ സിനിമ അഭിനയക്ക് സമ്മാനിച്ചു.

     നാടോടികള്‍

    ആദ്യ ചിത്രം തമിഴിലെ നാടോടികളായിരുന്നു അഭിനയയിലെ പ്രതിഭയെ പുറത്തുകൊണ്ടുവന്ന ചിത്രം. അത്രയേറെ അംഗീകാരങ്ങളാണ് ഈ സിനിമ അഭിനയക്ക് നേടിക്കൊടുത്തത്.

    ആയിരത്തില്‍ ഒരുവന്‍

    നാടോടിുകളുടെ വിജയത്തിന് ശേഷം അഭിനയയെ തേടി വന്നത് ആയിരത്തില്‍ ഒരുവന്‍ എന്ന ബിഗ് ബജറ്റ് ചിത്രമാണ്. ഇതിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

    ശംഭോ ശിവ ശംഭോ

    തെലുങ്കിലെ അഭിനയയുടെ ആദ്യ സിനിമയായിരുന്നു ശംഭോ ശിവ ശംഭോ. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ഫെയര്‍ പിരസ്‌കാരം ലഭിച്ചു.

    ഹുദുഹാരു

    ഹുദുഗാരു ആയിരുന്നു അഭിനയയുടെ ആദ്യ കന്നഡ സിനിമ. മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് നിര്‍ദ്ദേശിക്കപ്പെട്ടതായിരുന്നു ഈ സിനിമയിലെ വേഷം.

    മലയാളത്തില്‍

    മലയാളത്തിലും അഭിനയ അഭിനയിച്ചിട്ടുണ്ട്. ഐസക് ന്യൂ്ട്ടന്‍ സണ്‍ ഓഫ് ഫിലിപ്പോസ് ആയിരുന്നു ആദ്യ ചിത്രം. വണ്‍ ബൈ ടുവിലും ചെറിയൊരു വേഷം ചെയ്തു.

    സിനിമയിലേക്ക്

    എആര്‍ മുരുഗദോസ് സ്വിധാനം ചെയ്ത ഒരു തെലുങ്ക ചിത്രത്തില്‍ അഭിനയയുടെ പിതാവ് അഭിനയിച്ചിട്ടുണ്ട്. ഈ സമയം മുരുഗദോസ് തന്നെയാണ് അഭിനയയെ ശ്രദ്ധിക്കുന്നത്. മുരുഗദോസ് നിര്‍ദ്ദേശിച്ച് ശശികുമാര്‍
    ആണ് അഭിനനയെ നാടോടികളിലേക്ക് പരിഗണിക്കുന്നത്.

    ഷമിതാബ്

    അമിതാഭ് ബച്ചനും ധനുഷും ഒന്നി്കുന്ന ബോളിവുഡ് ചിത്രമായ ഷമിതാഭില്‍ ഒരു പ്രധാന വേഷമാണ് അഭിനയ ചെയ്യുന്നത്.

    ബോളിവുഡില്‍

    തമിഴും തെലുങ്കും കന്നഡയും സ്വീകരിച്ചതുപോലെ ബോളിവുഡ് സിനിമയും തന്നെ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് അഭിനയ ഇപ്പോള്‍.

    അഭിനയയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം...

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X