For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയ്ക്ക് വിവാഹം കഴിക്കാന്‍ ഒരു പെണ്ണിനെ വേണം! താരത്തിന്റെ വ്യത്യസ്തമായ വിവാഹപ്പരസ്യം!

  By Jince K Benny
  |

  താരങ്ങളുടെ വിവാഹ വാര്‍ത്തകളും പ്രണയങ്ങളും എന്നും പ്രേക്ഷകര്‍ക്ക് അറിയാന്‍ ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണ്. ഇപ്പോഴിതാ മലയാളിയായ തമിഴ് താരം ആര്യയുടെ വിവാഹക്കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തനിക്ക് വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ട് ആര്യ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

  അത്രത്തോളം കുബുദ്ധി തനിക്കില്ല, അത്രയ്ക്ക് സ്‌ട്രോംഗ് അല്ലെന്നും ജയസൂര്യ!

  റെക്കോര്‍ഡുകള്‍ക്കും ഏട്ടനും രക്ഷിക്കാനായില്ല, ഇത് വില്ലന്റെ വിധി! 25 ദിവസത്തെ കളക്ഷന്‍, ഞെട്ടില്ല!!

  തന്റെ ഫേസ്ബുക്ക് പേജിലൂടെയും ട്വിറ്ററിലൂടെയും ആര്യതന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ജിമ്മില്‍ വര്‍ക്കൗട്ടിനിടെ വിവാഹത്തേക്കുറിച്ച് ആര്യ സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു ഇതിന് വിശദീകരണമായാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  ജിം വീഡിയോയ്ക്ക് പിന്നില്‍

  ജിം വീഡിയോയ്ക്ക് പിന്നില്‍

  ജിമ്മില്‍ വിവാഹക്കാര്യം സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച പുറത്ത് വന്നിരുന്നു. അത് താന്‍ അറിയാതെ തന്റെ സുഹൃത്തുക്കള്‍ ഒപ്പിച്ച പണിയാണ്. എന്നാല്‍ അതില്‍ പറയുന്ന കാര്യങ്ങളെല്ലാം വാസ്തവമാണെന്ന് പറഞ്ഞുകൊണ്ടാണ് പുതിയ വീഡിയോ ആരംഭിക്കുന്നത്.

  വധുവിനെ തേടിക്കൊണ്ടിരിക്കുകയാണ്

  വധുവിനെ തേടിക്കൊണ്ടിരിക്കുകയാണ്

  വിവാഹത്തിന് വേണ്ടി താന്‍ വധുവിനെ തേടിക്കൊണ്ടിരിക്കുകയാണ്. സാധാരണ എല്ലാവരേയും പോലെ ജോലി സ്ഥലത്തോ, സുഹൃത്തുക്കള്‍ മുഖേനയോ, മാട്രിമോണിയല്‍ സൈറ്റുകള്‍ മുഖേനയോ പെണ്‍കുട്ടിയെ കണ്ടെത്താന്‍ തനിക്ക് താല്പര്യമില്ലെന്നും താരം പറയുന്നു.

  ഡിമാന്‍ഡ്

  ഡിമാന്‍ഡ്

  തന്റെ വധുവായി വരുന്ന പെണ്‍കുട്ടിയേക്കുറിച്ച് ആര്യക്ക് ഡിമാന്‍ഡുകളില്ല. 'നിങ്ങള്‍ക്ക് എന്നെ ഇഷ്ടമായാല്‍, ഞാന്‍ നിങ്ങള്‍ക്കൊരു നല്ല ജീവിത പങ്കാളിയാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ 73301-73301 എന്ന നമ്പറില്‍ വിളിക്കാനാണ് ആര്യയുടെ ആവശ്യം.

  ഇത് തമാശയല്ല

  ഇത് തമാശയല്ല

  ഇത് ആളുകളെ കബിളിപ്പിക്കാനുള്ള ഒരു തമാശ വിഡിയോയാണെന്ന് വിചാരിക്കരുത്. 'ഇതെന്റെ ജീവിത പ്രശ്‌നമാണ്. ദയവു ചെയ്ത് ഈ നമ്പറില്‍ വിളിക്കുക. ഞാന്‍ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുന്നു.' എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

  നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

  നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

  വീഡിയോയില്‍ കാണുന്ന നമ്പറിലേക്ക് വിളിക്കുമ്പോള്‍, ഫോണിലേക്ക് //www.mapillaiarya.com/ എന്ന വെബ് സൈറ്റിന്റെ വിലാസം ലഭിക്കും. ഈ സൈറ്റിലാണ് പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ടത്. മതം, ജാതി, ജാതകം തുടങ്ങിയ കാര്യങ്ങളൊന്നും ചോദിക്കുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം.

  പ്രണയ വിവാഹം

  പ്രണയ വിവാഹം

  വിവാഹത്തേക്കുറിച്ചുള്ള തന്റെ നിലരപാടുകള്‍ ആര്യ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. വീട്ടുകാരുടേയോ സമൂഹത്തിന്റേയോ സമ്മര്‍ദ്ദത്തിന് വഴങ്ങി വിവാഹം കഴിച്ച് ഡിവോഴ്‌സ് ആകാന്‍ തനിക്ക് താല്പര്യമില്ലെന്നായിരുന്നു ആര്യ പറഞ്ഞത്.

  അരങ്ങേറ്റം തമിഴില്‍

  അരങ്ങേറ്റം തമിഴില്‍

  കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശിയായ ജംഷാദ് സീതിരകത്ത് തമിഴ് സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയില്‍ എത്തിയത്. ഇതോടെ ആര്യ എന്ന പേരും സ്വീകരിച്ചു. 2005ല്‍ ഉള്ളം കാക്കുമേ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ റിലീസായ ആദ്യ ചിത്രം അറിന്തും അറിയാമലും ആയിരുന്നു.

  വീഡിയോ കാണാം

  ആര്യ പോസ്റ്റ് ചെയ്ത വീഡിയോ കാണാം.

  English summary
  Arya has posted on social media that he's looking for a bride and there is a number you can call to find out more!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X