For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓര്‍മ്മ നഷ്ടപ്പെട്ട മകന്‍ തിരിച്ചറിയുന്നത് വിജയ്‌യെ മാത്രം, ദളപതിയെ കുറിച്ച് നാസര്‍

  |

  തെന്നിന്ത്യന്‍ സിനിമയില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നാസര്‍. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടന്‍ തിളങ്ങിയിട്ടുണ്ട്. മോളിവുഡില്‍ സൂപ്പര്‍താര ചിത്രങ്ങളിലൂടെ എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ് അദ്ദേഹം. ബാഹുബലി പോലുളള ബ്രഹ്മാണ്ഡ സിനിമകളിലും നാസര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. വര്‍ഷങ്ങളായി അഭിനയരംഗത്തുളള നടന്‍ ഇപ്പോഴും ഇന്‍ഡസ്ട്രികളില്‍ സജീവമാണ്.

  ഗ്ലാമറസ് ലുക്കുകളില്‍ തിളങ്ങി നടി ശ്വേത തിവാരി, ചിത്രങ്ങള്‍ കാണാം

  അതേസമയം ദളപതി വിജയെ കുറിച്ചുളള നാസറിന്‌റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തമിഴ് താരം മനോബാലയുമായി നടത്തിയ അഭിമുഖത്തിലാണ് തന്‌റെ കുടുംബവും വിജയുമായുളള ബന്ധത്തെ കുറിച്ച് നടന്‍ മനസുതുറന്നത്.

  ഒരു അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ട തന്‌റെ മകന് ആകെ ഓര്‍മ്മയുളളത് വിജയ്‌യെ മാത്രമാണെന്ന് ആണ് നാസര്‍ പറയുന്നത്. ഇത് തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ചും നാസര്‍ അഭിമുഖത്തില്‍ മനസുതുറന്നു. 'വിജയുടെ വലിയ ആരാധകനാണ് എന്റെ മൂത്തമകന്‍. അവന് മുന്‍പ് ഒരു അപകടം സംഭവിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഓര്‍മ്മ മുഴുവനായി നഷ്ടപ്പെട്ടുപോയി. ഇന്നും അവന് ഓര്‍മ്മ തിരിച്ചുകിട്ടിയിട്ടില്ല'.

  എന്നാല്‍ മകന് ഇപ്പോഴും ഓര്‍മ്മയുളളത് വിജയെ മാത്രമാണ്, നാസര്‍ പറയുന്നു. 'വിജയ് എന്ന് പറഞ്ഞ് എപ്പോഴും ബഹളം വയ്ക്കും. അവന്‌റെ കുട്ടുകാരന്‍ വിജയുടെ കാര്യമായിരിക്കും പറയുന്നതെന്ന് വിചാരിച്ച് ഞങ്ങള്‍ കാര്യമാക്കിയില്ല. എന്നാല്‍ പിന്നീട് അത് നടന്‍ വിജയ് ആണെന്ന് മനസിലായി. വിജയുടെ പാട്ട് വെച്ചപ്പോഴാണ് അവന്‍ ശാന്തനായത്'.

  'എപ്പോഴും വീട്ടില്‍ വിജയുടെ പാട്ടുകളാണ് വെക്കാറുളളത്. ഇത് വിജയ് സാറിനോട് പറഞ്ഞപ്പോള്‍ വൈകാരികമായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്. അതിന് ശേഷം മകന്‌റെ ജന്മദിനത്തിന് അദ്ദേഹം സ്ഥിരമായി എത്തും. അവന് സമ്മാനങ്ങള്‍ നല്‍കും. ജീവിതത്തിലേക്ക് മകന്‍ തിരികെ വരാന്‍ ഒരു കാരണം വിജയ് ആണ്', അഭിമുഖത്തില്‍ വികാരഭരിതനായി നാസര്‍ പറഞ്ഞു.

  ആരാധകരുമായി വളരെയധികം ആത്മബന്ധം പുലര്‍ത്താറുളള താരമാണ് വിജയ്. ആരാധകര്‍ക്ക് വേണ്ടി തന്‌റെ ഫാന്‍സ് ക്ലബുകള്‍ വഴി ദളപതി സഹായം എത്തിക്കാറുണ്ട്. ഒട്ടേറെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിജയുടെ ആരാധക കൂട്ടായ്മകള്‍ ചെയ്തിരുന്നു. ആരാധകര്‍ ആഗ്രഹിക്കുന്ന മാസ് ഘടകങ്ങളെല്ലാം ചേര്‍ത്താണ് വിജയ് എപ്പോഴും സിനിമകള്‍ ചെയ്യാറുളളത്. മാസ്റ്റര്‍ എന്ന ചിത്രം ആരാധകര്‍ക്ക് വേണ്ടിയാണ് വിജയ് തിയ്യേറ്ററുകളില്‍ മാത്രമേ ആദ്യം റിലീസ് ചെയ്യുകയുളളു എന്ന തീരുമാനം എടുത്തത്.

  വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

  അതേസമയം ബീസ്റ്റ് ആണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മുന്‍പ് ആരംഭിച്ചിരുന്നു. പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

  Read more about: vijay വിജയ്
  English summary
  actor Nassar's emotional words about thalapathy vijay goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X