For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയ്ക്ക് മുന്നില്‍ ആമിര്‍ ഖാന്‍ വരെ പരാജയപ്പെട്ടു! 14 വര്‍ഷം പൂർത്തിയാക്കി സൂര്യയുടെ ഗജനി

  |

  നടിപ്പിന്‍ നായകന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് സൂര്യ. പ്രമുഖ നടന്‍ ശിവകുമാറിന്റെ മകന്‍ ആയതിനാല്‍ സൂര്യയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം എളുപ്പമായിരുന്നു. എന്നാല്‍ സിനിമയില്‍ സ്വന്തമായിട്ടൊരു സ്ഥാനം കണ്ടെത്താന്‍ സൂര്യയ്ക്ക്് കഴിഞ്ഞതോടെ താരപുത്രന്റെ ലേബല്‍ മാറി. ഇപ്പോള്‍ തമിഴിലെ യൂത്തന്മാരില്‍ പ്രധാനിയാണ് സൂര്യ.

  1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേര്‍ക്ക് നേര്‍ എന്ന ചിത്രത്തില്‍ നടന്‍ വിജയിനോടൊപ്പമായിരുന്നു സൂര്യയുടെ അരങ്ങേറ്റം. പിന്നീട് ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സൂര്യയുടെ പേരിലുണ്ടെങ്കിലും വലിയ തരംഗമുണ്ടാക്കിയത് ഗജനി എന്ന സിനിമയിലെ പ്രകടനമായിരുന്നു. ഇന്ന് റിലീസിനെത്തിയിട്ട് പതിനാല് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഗജനി.

  എ ആര്‍ മുരുഗദോസ് രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത തമിഴിലെ ഹിറ്റ് സിനിമയായിരുന്നു ഗജനി. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സൂര്യ നായകനായി അഭിനയിക്കുമ്പോള്‍ അസിന്‍ ആയിരുന്നു നായിക. നയന്‍താരയും വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മനശാസ്ത്രത്തെ ഉള്‍കൊണ്ട് കൊണ്ട് ഒരുക്കിയ ചിത്രം തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ വിജയമായി തീര്‍ന്നു. തമിഴിലെ വിജയത്തിന് പിന്നാലെ ആമിര്‍ ഖാന്‍ ഇതേ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ഗജനി ഹിന്ദിയിലും ഒരുക്കിയിരുന്നു.

  2005 സെപ്റ്റംബര്‍ 29 നായിരുന്നു ഗജനി തിയറ്ററുകളിലേക്ക് എത്തുന്നത്. ഇന്ന് പതിനാല് വര്‍ഷം പൂര്‍ത്തിയാക്കിയിരികക്കുയാണ്. ഇതുമായി ബന്ധപ്പെട്ട് മലയാളത്തിലടക്കം സിനിമയെ കുറിച്ചുള്ള രസകരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുകയാണ്. മാത്രമല്ല സൂര്യയെ പുകഴ്ത്തി കൊണ്ടും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഇതാണെന്നും ആരാധകര്‍ പറയുന്നു. എന്ത് കൊണ്ടാണ് ഈ സിനിമ വിജയിച്ചതെന്ന് ചൂണ്ടി കാണിക്കുന്ന ട്രോളുകളും തരംഗമായി കൊണ്ടിരിക്കുകയാണ്.

  14 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യ എന്ന നടന്‍ സഞ്ജയ് രാമസാമി ആയി ജീവിച്ചു... കാണുന്ന ഓരോ പ്രേക്ഷകരുടെ ഉള്ളിലും ആഴത്തില്‍ ചെന്നിറങ്ങിയ സൂര്യ കഥാപാത്രമായിരുന്നു ഗജനിയില്‍ ഉണ്ടായിരുന്നത്. റീമേക്ക് സിനിമകള്‍ പിറവിയെടുക്കുന്ന ഇന്‍ഡസ്ട്രിയിലെ ഒരു സിനിമ മറ്റ് ഇന്‍ഡ്‌സ്ട്രയിലേക്ക് റീമേക്ക് ചെയ്തു. ആമിര്‍ ഖാന്‍ വരെ ഈ കഥാപാത്രത്തിന്റെ മുന്നിലും സൂര്യ എന്ന നടന്റെ മുന്നിലും തോറ്റ് പോയതും ഗജനിയിലൂടെ ആണെന്ന് ആരാധകര്‍ പറയുന്നു.

  പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യയെ നായകനാക്കി ഒരു സിനിമ എടുക്കാന്‍ മുരുഗദോസ് തീരുമാനിക്കുന്നു. സൂര്യ അവതരിപ്പിച്ച സഞ്ജയ് രംഗസ്വാമി എന്ന കഥാപാത്രത്തിന്റെ പിറവി അവിടെയായിരുന്നു. പിന്നീട് അവിടെ സംഭവിച്ചത് ഒരു ചരിത്രമായിരുന്നെന്നാണ് ഗജനിയുടെ വിജയത്തില്‍ നിന്നും വ്യക്തമാവുന്നത്.

  സൂര്യയുടെ കരിയര്‍ ബെസ്റ്റോ, ഹെറ്റേഴ്‌സ് ഇല്ലാത്ത സിനിമ ഏതാണെന്ന് ചോദിച്ചാലോ ആരാധകരുടെ മനസില്‍ ആദ്യം വരുന്ന ഉത്തരം ഗജനി എന്നായിരിക്കും.

  എ ആര്‍ മുരുഗദോസ് സിനിമകളിലെ ഏറ്റവും മികച്ച സിനിമ ഏതാണെന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഏറ്റവും മികച്ച ക്ലൈമാക്‌സ് സൂര്യയ്ക്ക് അവകാശപ്പെട്ടതാണ്. ഗജനി എന്ന സിനിമയിലൂടെ പതിനാല് വര്‍ഷം മുന്‍പ് തന്നെ അദ്ദേഹമത് സ്വന്തമാക്കിയിരുന്നു.

  ഗജനിയുടെ ക്ലൈമാക്‌സ് കണ്ട് എല്ലാവരും ഒരു ചെറുചിരിയോടെ അവസാനിപ്പിച്ചെങ്കിലും നടന്‍ സൂര്യ എന്ന മനുഷ്യനെ ആരാധകര്‍ നെഞ്ചിലേറ്റാന്‍ ആരംഭിക്കുകയായിരുന്നു.

  ഗജനിയുടെ ക്ലൈമാക്‌സ് കണ്ട് എല്ലാവരും ഒരു ചെറുചിരിയോടെ അവസാനിപ്പിച്ചെങ്കിലും നടന്‍ സൂര്യ എന്ന മനുഷ്യനെ ആരാധകര്‍ നെഞ്ചിലേറ്റാന്‍ ആരംഭിക്കുകയായിരുന്നു.

  അസിന്‍-സൂര്യ കൂട്ടുകെട്ട് പ്രേക്ഷകര്‍ വളരെ ആസ്വദിച്ചിരുന്നു. എന്നാല്‍ താന്‍ പുകഴ്ത്തി പറഞ്ഞ് കൊണ്ടിരിക്കുന്ന സഞ്ജയ് രാമസ്വാമി ആണ് നായകനെന്ന് മനസിലാക്കാതെയാണ് നായിക മരിക്കുന്നത്. പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയതും ഇത് തന്നെയാണ്.

  എന്തുകൊണ്ട് സൂര്യയുടെ ഗജനി മികച്ചത് എന്നതിനുള്ള ഉത്തരം... വെറും 4 സെക്കന്റില്‍ മിന്നി മറഞ്ഞ ഭാവങ്ങള്‍ കൊണ്ട് തന്നെ വ്യക്തമാണ്.

  English summary
  Actor Suriya's Ghajini Celebrating 14 years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X