For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അജിത്ത് അവസാനനിമിഷം പിന്‍മാറിയത് സൂര്യയ്ക്ക് ഗുണമായി! അരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞ് താരം

  |

  നടിപ്പിന്‍ നായകനായാണ് സൂര്യയെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. സിനിമയ്ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയ്യടിയുമായി ആരാധകരും എത്തിയിരുന്നു. താരപരിവേഷമില്ലാതെയാണ് അദ്ദേഹം ജീവിക്കുന്നത്. ലക്ഷ്മി എന്നായിരുന്നു താരം വീടിന് പേരിട്ടത്. ഏറെ പ്രിയപ്പെട്ട അമ്മയുടെ പേര് തന്നെ വീടിനും നല്‍കുകയായിരുന്നു അദ്ദേഹം. സിനിമാജീവിതത്തിനെക്കുറിച്ചും കരിയറിലെ തന്നെ വഴിത്തിരിവായി മാറിയ സിനിമകളെക്കുറിച്ചുമെല്ലാം താരം സംസാരിച്ചിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  അഭിനേതാവാകണം എന്നാഗ്രഹിച്ച് സിനിമയിലേക്ക് എത്തിയതല്ല താനെന്ന് സൂര്യ പറയുന്നു. ജീവിതം സിനിമയിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. തുടക്കത്തില്‍ ഡാന്‍സ് രംഗത്ത് ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ആത്മവിശ്വാസമില്ലാതെയായിരുന്നു അന്ന് ചുവടുവെക്കാറുള്ളത്. അത് പോലെ തന്നെയായിരുന്നു പ്രണയരംഗങ്ങളുടെ കാര്യവും. ഇന്നിപ്പോള്‍ നൃത്തത്തിനും പ്രണയരംഗത്തിനുമാണ് ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിക്കുന്നത്.അ​ച്ഛ​ൻ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​പോ​കു​ന്ന​ത് ​മാ​ത്ര​മേ​ ​ക​ണ്ടി​ട്ടു​ള്ളൂ.​ ​അ​ല്ലാ​തെ​ ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ഭി​ന​യം​ ​നേ​രി​ട്ട് ​ക​ണ്ടി​രു​ന്നി​ല്ല.​ ​ഒ​രു​ ​ഷൂ​ട്ടിം​ഗ് ​സെ​റ്റി​ൽ​ ​പോ​ലും​ ​പോ​യി​ട്ടി​ല്ല.​

  ​അ​ങ്ങ​നെ​ ​ഇ​ൻ​ഡ​സ്ട്രി​യു​മാ​യി​ ​ഒ​രു​ ​ബ​ന്ധ​വു​മി​ല്ലാ​തെ​യാ​ണ് ​വ​ള​ർ​ന്ന​ത്.​ ​അ​തു​കൊ​ണ്ട് ​ഏ​തൊ​രു​ ​സാ​ധാ​ര​ണ​ക്കാ​ര​നെ​യും​ ​പോ​ലെ​യാ​യി​രു​ന്നു​ ​എ​ന്റെ​യും​ ​സി​നി​മാ​ ​അ​നു​ഭ​വ​ങ്ങ​ൾ.​ ​ഞ​ങ്ങ​ളെ​ ​സാ​ധാ​ര​ണ​ ​മ​നു​ഷ്യ​രാ​യി​ ​വ​ള​ർ​ത്താ​നാ​യി​രു​ന്നു​ ​അ​ച്ഛ​ന്റെ​ ​താ​ത്പ​ര്യം.​ ​മ​റ്റു​ള്ള​വ​രോ​ട് ​സം​സാ​രി​ക്കാ​ൻ​ ​ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​ത്ത​ ​തീ​ർ​ത്തും​ ​അ​ന്ത​ർ​മു​ഖ​നാ​യ​ ​കു​ട്ടി​യാ​യി​രു​ന്നു​ ​ഞാ​ൻ.​ ​പ​ഠി​ക്കാ​നും​ ​മി​ടു​ക്ക​നാ​യി​രു​ന്നി​ല്ലെന്നും സൂര്യ പറയുന്നു.

  Surya

  Recommended Video

  Actor surya salute malappuram people who saved lives in karipur | FilmiBeat Malayalam

  ഡി​ഗ്രി​ ​ക​ഴി​ഞ്ഞ് ​കു​റ​ച്ചു​കാ​ലം​ ​ഒ​രു​ ​ഗാ​ർ​മ​ന്റ് ​ഫാ​ക്ട​റി​യി​ൽ​ ​ജോ​ലി​ ​ചെ​യ്തു.​ ​ആ​ ​സ​മ​യ​ത്ത് ​വീ​ട്ടി​ലെ​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​മോ​ശ​മാ​യി​രു​ന്നു.​ ​ഒ​രി​ക്ക​ലും​ ​പ്രൊ​ഡ്യൂ​സ​ർ​മാ​രി​ൽ​ ​നി​ന്ന് ​ക​ണ​ക്കു​പ​റ​ഞ്ഞ് ​പ​ണം​ ​വാ​ങ്ങു​ന്ന​ ​ആ​ളാ​യി​രു​ന്നി​ല്ല​ ​അ​ച്ഛ​ൻ.​ ​സ​മ്പാ​ദി​ക്കു​ന്ന​തി​നെ​ക്കാ​ളേ​റെ​ ​മ​റ്റു​ള്ള​വ​രെ​ ​സ​ഹാ​യി​ക്കാ​നാ​യി​രു​ന്നു​ ​താ​ത്പ​ര്യം.​ ​എ​നി​ക്കാ​ണെ​ങ്കി​ൽ​ ​അ​ന്ന് ​സ്വ​ന്ത​മാ​യി​ ​ബി​സി​ന​സ് ​ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​ഗ്ര​ഹം.​ ​അ​തി​നു​ള്ള​ ​പ​ണം​ ​അ​ച്ഛ​നോ​ട് ​ചോ​ദി​ക്കാ​നും​ ​വ​യ്യാത്ത അവസ്ഥയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്.​ ​

  ആ​ ​സ​മ​യ​ത്താ​ണ് ​അ​ച്ഛ​ൻ​ ​സിം​ഗ​പ്പൂ​രി​ലേ​ക്ക് ​പോ​യ​ത്.​ ​തി​രി​ച്ചു​ ​വ​ന്ന​പ്പോ​ൾ​ ​സം​വി​ധാ​യ​ക​ൻ​ ​വ​സ​ന്തും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​അ​ച്ഛ​നെ​ ​വി​ളി​ക്കാ​ൻ​ ​ചെ​ന്ന​ ​എ​ന്നെ​ ​വ​സ​ന്ത് ​കാ​ണു​ന്ന​ത് ​അ​ങ്ങ​നെ​യാ​ണ്.​ ​അ​ടു​ത്ത​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കാ​മോ​യെ​ന്ന് ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ചു.​ ​അ​ത് ​വി​ജയ് യും ​അ​ജി​ത്തും​ ​അ​ഭി​ന​യി​ക്കേ​ണ്ട​ ​സി​നി​മ​യാ​യി​രു​ന്നു.​ ​അ​ജി​ത്ത് ​അ​വ​സാ​ന​ ​നി​മി​ഷം​ ​പി​ന്മാ​റി​യ​തി​നാ​ലാ​ണ് ​എ​ന്നെ​ ​വി​ളി​ക്കു​ന്ന​ത്.​ ​വീ​ട്ടി​ലേ​ക്ക് ​തി​രി​ച്ചു​പോ​കു​മ്പോ​ൾ​ ​വ​സ​ന്ത് ​പ​റ​ഞ്ഞ​തു​ ​ത​ന്നെ​യാ​യി​രു​ന്നു​ ​മ​ന​സി​ൽ.​ ​

  അഭിനയിക്കാനായി അവസരം കിട്ടിയതിനെക്കുറിച്ച്​ ​​ ​കൂ​ട്ടു​കാ​രോ​ടൊ​ക്കെ​ ​പ​റ​ഞ്ഞു.​ ​പ​ക്ഷേ,​ ​അ​വ​ർ​ക്ക് ​ചി​രി​യാ​യി​രു​ന്നു.​ ​അ​പ്പോ​ൾ​ ​എ​നി​ക്ക് ​വാ​ശി​യാ​യി.​ ​എ​ന്നെ​ത്ത​ന്നെ​ ​ച​ല​ഞ്ച് ​ചെ​യ്യ​ണ​മെ​ന്നൊ​രാ​ഗ്ര​ഹം.​ ​എ​ന്റെ​ ​കു​റ​വു​ക​ളെ​ ​മ​റി​ക​ട​ക്കാ​നു​ള്ള​ ​ഒ​ര​വ​സ​ര​മാ​ണി​തെ​ന്ന് ​ഉ​ള്ളി​ലാ​രോ​ ​പ​റ​ഞ്ഞു.​ ​വീ​ട്ടി​ലും​ ​എ​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്കേ​ണ്ട​ ​സ​മ​യ​മെ​ത്തി​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​വ​സ​ന്തി​ന്റെ​ ​നേ​ർ​ക്കു​നേ​ർ​ ​ആ​ദ്യ​ ​സി​നി​മ​യാ​യി.​ ​മ​ണി​ര​ത്‌​ന​മാ​യി​രു​ന്നു​ ​പ്രൊ​ഡ്യൂ​സ​ർ. അ​ഭി​ന​യ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​ഒ​രു​ ​റോ​ൾ​ ​കി​ട്ടാ​ൻ​ ​ഏ​ഴു​ ​വ​ർ​ഷ​ത്തോ​ള​മെ​ടു​ത്തു​ .​ ​ബാ​ല​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ന​ന്ദ​യാ​ണ് ​ആ​ദ്യം​ ​അ​ഭി​ന​ന്ദ​നം​ ​നേ​ടി​ത്ത​ന്ന​ത്.​ ​പി​ന്നെ​ ​കാ​ക്ക​ ​കാ​ക്ക​ ​വ​രെ​ ​കാ​ത്തി​രു​ന്നുവെന്നും സൂര്യ പറയുന്നു.

  English summary
  Actor Surya reveals about his first movie, he never think about he became an actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X