twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയലളിതയുടെ മരണത്തിന് മോദി ഉത്തരം തരുമോ? നടി ഗൗതമിയുടെ കത്ത് വൈറലാവുന്നു

    ദുരന്തവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും എന്ന തലക്കെട്ടോടെയാണ് ഗൗതമി പ്രധാനമന്ത്രിയ്ക്ക് ഗൗതമിയുടെ കത്ത്

    By Pratheeksha
    |

    തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ഒരു പാട് ചോദ്യങ്ങളാണ് ഉയരുന്നത്. ജയലളിതയുടെ തോഴി ശശികലയിലേക്കു നീളുന്ന ചോദ്യങ്ങളാണ് മിക്കതും.

    ജയലളിതയുടെ മരണത്തില്‍ താനുള്‍പ്പെടെയുള്ള സാധാരണക്കാരുടെ സംശയങ്ങളിതാണ് എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്താണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഗൗതമിയുടെ ബ്ലോഗിലാണ് മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് എഴുതിയിട്ടുള്ളത്

    ദുരന്തവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

    ദുരന്തവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

    ദുരന്തവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും എന്ന തലക്കെട്ടോടെയാണ് ഗൗതമി പ്രധാനമന്ത്രിയ്ക്ക് ഗൗതമിയുടെ കത്ത് .ഒരു സാധാരണ പൗരന്‍ എന്ന നിലയ്ക്കാണ് താനിക്കാര്യങ്ങള്‍ ഉന്നയിക്കുന്നതെന്നും ഗൗതമി പറയുന്നു

    ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധീര വ്യക്തിത്വം

    ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധീര വ്യക്തിത്വം

    ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധീര വ്യക്തിത്വവും സ്ത്രീകള്‍ക്ക് എന്നും പ്രചോദനവുമായിരുന്നു ജയലളിതയെന്നും ഗൗതമി കത്തില്‍ പറയുന്നു

    ആശുപത്രികാര്യങ്ങള്‍ മറച്ചുവച്ചതെന്തിന്

    ആശുപത്രികാര്യങ്ങള്‍ മറച്ചുവച്ചതെന്തിന്

    ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതലുള്ള കാര്യങ്ങള്‍ പലതും മറച്ചുവച്ചതെന്തിനാണെന്നാണ് ഗൗതമി ചോദിക്കുന്നത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിച്ചു ചികിത്സ നടക്കുന്നു എന്നീ വാര്‍ത്തകള്‍ക്കു ശേഷം രോഗം ഭേദമായി എന്നായിരുന്നു ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. പെട്ടെന്നൊരു ദിവസം ജയലളിത മരണപ്പെട്ടു എന്ന വാര്‍ത്ത ആര്‍ക്കും ഉള്‍ക്കൊള്ളാനായില്ലെന്നും പൊതുജനങ്ങളില്‍ നിന്നെന്തിനാണ് എല്ലാ വിവരങ്ങളും മറച്ചുവെക്കുന്നതെന്നുമാണ് ഗൗതമിയുടെ ചോദ്യം

    ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു

    ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു

    പ്രമുഖ വ്യക്തികളെയുള്‍പ്പെടെ ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ലെന്നും ഒരു മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ ദുരൂഹമാക്കിവെക്കുന്നതെന്തിനെന്നും ഗൗതമി ചോദിക്കുന്നു

    ആരാണ് ഈ തീരുമാനങ്ങള്‍ക്കു പിന്നില്‍

    ആരാണ് ഈ തീരുമാനങ്ങള്‍ക്കു പിന്നില്‍

    ജയലളിതയുടെ കാര്യത്തില്‍ ഈ തീരുമാനങ്ങള്‍ ആരാണെടുത്തത്. ഇതെല്ലാം തന്റെ മാത്രം ചോദ്യങ്ങളെന്നും ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ താന്‍ പ്രധാനമന്ത്രിയിലെത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഗൗതമി പറയുന്നു

    ജനങ്ങളുടെ അവകാശം നിഷേധിച്ചു

    ജനങ്ങളുടെ അവകാശം നിഷേധിച്ചു

    ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു നേതാവാണ് ജയലളിത. അവരെകുറിച്ചുള്ള വിവരങ്ങളറിയാനും ആരോഗ്യസ്ഥിതിയെകുറിച്ചന്വേഷിക്കുവാനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും നടി പറയുന്നു

    മോദിജി എല്ലാം പുറത്തുകൊണ്ടു വരും

    മോദിജി എല്ലാം പുറത്തുകൊണ്ടു വരും

    ജനനേതാവായ മോദിജി ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിക്കുന്നവിധത്തില്‍ എല്ലാം പുറത്തുകൊണ്ടുവന്ന് നടപടി സ്വീകരിക്കും എന്നാണ് പ്രതീക്ഷയെന്നു പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്

    English summary
    actress gowthami asks modi to anounce a probe on jayalaitha's death
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X