twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നയന്‍താരയെക്കാളും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കുന്ന താരസുന്ദരി! മാളവികയുടെ പ്രതിഫല തുക പുറത്ത് വന്നു

    |

    വളരെ കുറഞ്ഞ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തും ബോളിവുഡിലുമെല്ലാം തിളങ്ങിയ നടിയാണ് മാളവിക മോഹനന്‍. ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളായ മാളവിക ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പട്ടം പോലെ എന്ന ചിത്രത്തിലെ നായികയായ റിയ എന്ന കഥാപാത്രത്തെയായിരുന്നു മാളവിക അവതരിപ്പിച്ചത്.

    നിര്‍ണായകം എന്ന ചിത്രത്തിലൂടെ അഭിനയിച്ചതിന് ശേഷം കന്നഡത്തിലേക്കും ഹിന്ദിയിലേക്കും തമിഴിലേക്കും തെലുങ്കിലേക്കുമെല്ലാം മാളവിക അഭിനയിക്കാന്‍ പോയി. ഇവിടങ്ങളിലെല്ലാം ഒന്നോ രണ്ടോ സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ഇന്‍ഡസ്ട്രിയില്‍ വലിയൊരു സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നു.

    actress-malavika-mohanan

    Recommended Video

    Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

    രജനികാന്ത് നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം പേട്ട യിലൂടെയാണ് മാളവിക തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വിജയ് നായകനായി അഭിനയിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി.

    മാളവിക തമിഴിലഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് മാസ്റ്റര്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മാളവികയുടെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇത് പ്രകാരം നയന്‍താരയെക്കാളും പ്രതിഫലം കൂടുതല്‍ മാളവികയ്ക്ക് ഉണ്ടെന്നാണ് അറിയുന്നത്.

    actress-malavika-mohanan

    ഇതിനകം തന്നെ ബോളിവുഡിലും മാളവിക അഭിനയിക്കാന്‍ പോയിരുന്നു. ബിയോണ്ട് ക്ലൈഡ്‌സ് എന്ന ചിത്രത്തിലായിരുന്നു മാളവിക ഹിന്ദിയില്‍ അഭിനയിച്ചത്. ഹിന്ദിയില്‍ രണ്ടാമതൊരു ചിത്രം കൂടി ചെയ്യാന്‍ പോവുകയാണ് നടി. ശ്രീദേവി നായികയായി അഭിനയിച്ച മോം എന്ന ചിത്രമൊരുക്കിയ രവി ഉദയവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മാളവിക വീണ്ടും ബോളിവുഡിലെത്തുന്നത്. ചിത്രത്തില്‍ ശക്തമായൊരു ആക്ഷനൊക്കെ ചെയ്യുന്ന കഥപാത്രമാണ് മാളവികയ്ക്ക് ലഭിച്ചിരിക്കുന്നത്.

    വിവാഹനിശ്ചയം വരെ പ്രഖ്യാപിച്ചിട്ടും അഭിഷേക് ബച്ചനും കരിഷ്മയും തമ്മിലുള്ള പ്രണയം അവസാനിപ്പിച്ചുവിവാഹനിശ്ചയം വരെ പ്രഖ്യാപിച്ചിട്ടും അഭിഷേക് ബച്ചനും കരിഷ്മയും തമ്മിലുള്ള പ്രണയം അവസാനിപ്പിച്ചു

    കൊറോണ വൈറസ് കാരണം ഈ സിനിമയുടെ ഷൂട്ടിങ് വൈകി പോവുകയായിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സിനിമയ്ക്ക് വേണ്ടി അഞ്ച് കോടിയോളം രൂപയാണ് മാളവികയുടെ പ്രതിഫലമെന്നാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം സ്വന്തമാക്കിയ നയന്‍താരയ്ക്ക് നാല് കോടിയോളം രൂപയാണ് പ്രതിഫലമെന്നും റിപ്പോര്‍ട്ടുണ്ട്. കേവലം ആറ് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടിയ്ക്ക് ഇത്രയും വലിയ പ്രതിഫലം ലഭിക്കുന്നുവെന്നത് ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.

    English summary
    Actress Malavika Mohanan Get Higher Remuneration Rhan Nayanthara
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X