For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടെന്നീസ് താരവുമായി വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം!! രഹസ്യ വിവാഹത്തെ കുറിച്ച് നടി മേഘ്ന

  |

  പ്രണയവും വിവാഹവുമൊക്കെ താരങ്ങൾ എന്നും രഹസ്യമായി സൂക്ഷിക്കുന്നവരാണ്. പലപ്പോഴും വിവാഹം കഴിഞ്ഞതിനു ശേഷമായിക്കും ആരാധകർ ഇതിനെ കുറിച്ച് അറിയുക. എന്നാൽ ചില താരങ്ങൾ തങ്ങളുടെ ജീവിതത്തിൽ നടക്കുന്ന അപ്ഡേറ്റുകൾ കൃത്യസമയത്ത് തന്നെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ചെറിയ കാര്യങ്ങൾ പോലും കൃത്യമായി അറിയിക്കും.

  മലയാളി പ്രേക്ഷകരുടെ സ്നേഹം കണ്ട് ഞെട്ടിയെന്ന് സണ്ണി ലിയോൺ!! ലാലേട്ടനോടൊപ്പം എന്ന്... കമന്റ് ബോക്സിൽ സൂപ്പർ താരങ്ങളുടെ ഫാൻസ് തമ്മിൽ പൂരത്തല്ല്

  ഇപ്പോൾ പ്രേക്ഷകരോട വിവാഹ വിവരം തുറന്ന് പറയുകയാണ് നടി മേഘ്ന നായിഡു. രണ്ട് വർഷം മുൻപ് തന്റെ വിവാഹം കഴിഞ്ഞെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ബോംബെ ടൈസിനു നൽകിയ അഭിമുഖത്തിന്റെ പേപ്പർ കട്ടിങ്ങ്സ് പങ്കുവെച്ചു കൊണ്ടായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. വിവാഹക്കാര്യം മാധ്യമങ്ങളിൽ നിന്ന് മറച്ചു പിടിച്ചതിന്റെ കാരണവും താര വെളിപ്പെടുത്തിയിട്ടുണ്ട്.

  കലിപ്പ് ലുക്കിൽ അച്ഛനും മകനും!! ശ്രീനിവാസന്റേയും ധ്യാനിന്റേയും ആദ്യ ചിത്രം, പുറത്തു വിട്ട് ദിലീപ്

   രണ്ട് വർഷം മുൻപ് വിവാഹം

  രണ്ട് വർഷം മുൻപ് വിവാഹം

  മേഘ്നയും പോർ‌ച്ചുഗീസ് ടെന്നീസ് താരം ലൂയിഡ് മിഗ്വെൽ റെയിസുമായിട്ടുള്ള വിവാഹമാണ് രണ്ട് വർഷം മുൻപ് കഴിഞ്ഞത്. ബോംബൈ ടൈംസിനു നൽകിയ അഭിമുഖത്തിൽ ആചാര വിധി പ്രകാരം പൂമലയണിഞ്ഞ് നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട് വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് വിവാഹ വിവരം അറിയാവുന്നത്. ഈ വിവരം പുറത്ത് പറയാതിരുന്ന സുഹൃത്തുക്കൾക്കും ഇൻസ്റ്റഗ്രാമിലൂടെ താരം നന്ദിയും അറിയിച്ചിട്ടുണ്ട്.

  എട്ട് വർഷത്തെ അടുപ്പം

  എട്ട് വർഷത്തെ അടുപ്പം

  മിഗ്വെലിനേക്കാൾ മെച്ചപ്പെട്ട ഒരു ജീവിത പങ്കാളിയെ തനിയ്ക്ക് ജീവിതത്തിൽ കിട്ടാനില്ലെന്നും താരം കുറിയ്ക്കുന്നു. നിങ്ങളെ ജീവിതപങ്കളിയായി ലഭിച്ചതിൽ ഞാൻ അനുഗ്രഹീതയാണ്. എട്ട് വർഷമായി തുടരുന്ന ഈ യാത്ര സുന്ദരമാക്കിയതിന് അങ്ങേയറ്റം കടപ്പാടുണ്ട്. കൂടാതെ ഞങ്ങളുടെ സ്നേഹം മനസ്സിലാക്കി കൂടെ നിന്ന വിട്ടുകാർക്കും ഈ അവസരത്തിൽ നന്ദിയറിക്കുന്നുണ്ടെന്നും താരം കുറിച്ചു.

   വിവാഹം രഹസ്യമാക്കാൻ കാരണം

  വിവാഹം രഹസ്യമാക്കാൻ കാരണം

  അനാവശ്യമായി ജനങ്ങളുടെ ശ്രദ്ധ തങ്ങളുടെ മേൽ പതിയാതിരിക്കാൻ വേണ്ടിയാണ് ജീവിതത്തിലെ സുന്ദരമായ നിമിഷം രഹസ്യമാക്കിവെച്ചതെനന് നടി പറയുന്നു. അതുമാത്രമല്ല, ആരാ‍ഭാട വിവഹാത്തിനോട് തങ്ങൾ രണ്ടു പേർക്കും താത്പര്യമില്ലെന്നും മേഘ്ന പറഞ്ഞു.

   അമ്മയുടെ വാക്ക്

  അമ്മയുടെ വാക്ക്

  ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് മേഘ്നയും മിഗ്വെലും വിവാഹിതരാകുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. എന്നാൽ തന്നെക്കാലും 10 വയസ് കുറഞ്ഞ ആളെ പ്രണയിക്കാൻ മിഗ്വെൽ ആദ്യം തയ്യാറായിരുന്നില്ല. ഭാവിയിൽ ഈ ബന്ധം തുടർന്നു പോകുമോ എന്നും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. തന്റെ അമ്മയുടെ പിറന്നാൾ ദിവസത്തിലാണ് തങ്ങളുടെ പ്രണയത്തിൽ ഒരു ട്വിസ്റ്റുണ്ടായത്. പിറന്നാൾ ദിനത്തിൽ മിഗ്വെൽ അമ്മയോട് എന്താണ് പിറന്നാൾ സമ്മാനമായി വേണ്ടതെന്ന് ചോദിച്ചു. നിങ്ങൾ ജീവിതത്തിൽ ഒന്നായി കണ്ടാൽ മതിയെന്നായിരുന്നു അമ്മയുടെ മറുപടി. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. അടുത്ത അയ്യപ്പ ക്ഷേത്രത്തിൽവെച്ച് ഹിന്ദു ആചാര വിധി പ്രകാരം വിവാഹിതരാവുകയായിരുന്നു.അടുത്ത വർഷം പള്ളിയിൽ വച്ച് ക്രിസ്ത്യൻ മതാചാര പ്രകാരവും വിവാഹച്ചടങ്ങ് നടത്തണമന്നുണ്ടെന്നും മേഘ്ന പറഞ്ഞു.

  English summary
  actress megna naidu reveals here wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X