For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തനിക്ക് ഇഷ്ടമുള്ള ആൺകുട്ടികൾ...വിവാഹ വാർത്തകൾക്ക് മറുപടിയുമായി തൃഷ, ചിത്രം വൈറലാകുന്നു

  |

  മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും കൈ നിറയെ ആരാധകരുള്ള താരമാണ് തൃഷ കൃഷ്ണൻ കേരളവുമായി അടുത്ത ബന്ധമുള്ള തൃഷ തമിഴ് സിനിമയിലാണ് കൂടുതൽ സജീവം. 199 ൽ പുറത്തിറങ്ങിയ ജോഡി എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സൂര്യയുടെ നായികയായും തൃഷ എത്തിയിരുന്നു. നടിയുടെ കരിയറിൽ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു സൂര്യയ്ക്കൊപ്പമെത്തിയ മൗനം പേസിയാ‍തെ. പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്സ ലേയ്സയും തുടക്ക കാലത്ത് തൃഷയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു.

  സാരിയിൽ ഹോട്ട് ലുക്കിൽ നടി, ഇത്രയും ഗ്ലാമറസായി സാരി ഉടുക്കാമോ

  പിന്നീട് വിജയ്, വിക്രം എന്നിങ്ങനെ കോളിവുഡ് സൂപ്പർ താരങ്ങളുടെ ഭാഗ്യനായികയായി മാറുകയായിരുന്നു. മലയാള സിനിമയുമായി നടിക്ക് അടുത്ത ബന്ധമുണ്ട്. മലയാളത്തിലും തൃഷ സജീവമാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിൽ എത്തുന്നത്. നിവിൻ പോളിയുടെ നായികയായിട്ടാണ് നടി വെള്ളിത്തിരയിൽ എത്തിയത്. ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മോഹൻലാൽ ചിത്രമായ റാം ആണ് തൃഷയുടെ ഏറ്റവും പുതിയ മലയാള സിനിമ. ചിത്രീകരണം പുരോഗമിക്കുമ്പോഴായിരുന്നു കൊവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമായത്.

  ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരമാണ് തൃഷ കൃഷ്ണ. ലോക്ക് ഡൗണിന് ശേഷമാണ് നടി സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ 2.8 മില്യൺ ഫോളോവേഴ്സുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. വിവാഹ ഗോസിപ്പുകൾക്ക് നടി നൽകുന്ന മറുപടിയാണ് ഇതെന്നാണ് ആരാധകരുടെ ഭാഷ്യ.

  വളർത്തു നായയുടെ ചിത്രമാണ് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവവെച്ചിരിക്കുന്നത്. ''വൈകാരികമായ അടുപ്പമുള്ളതും നാല് കാലുള്ളതുമായ ആണ്‍കുട്ടികളെയാണ് തനിക്ക് ഇഷ്ടമെന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നടിയുടെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതിനും മുൻപും തൃഷയുടെ ഇൻസ്റ്റഗ്രാമിൽ വളർത്തു നായയുടെ ഇടം പിടിച്ചിട്ടുണ്ട്.

  ഗോസിപ്പ് കോളങ്ങളിൽ സജീവ സാന്നിധ്യമാണ് തൃഷ. നടിയുടെ വിവാഹത്തെ കുറിച്ചുള്ള നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ദിനംപ്രതി പ്രചരിക്കുന്നത്. എന്നാൽ ഇത്തരത്തിലുളള വാർത്തകൾക്കൊന്നും തൃഷ അധികം ചെവി നൽകാറില്ല. 2015 ൽ വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്നു. എന്നാൽ അത് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മുൻപ് ഒരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ചിരുന്നു. ''എന്നെ പ്രത്യേകമായി മനസിലാക്കുന്നൊരാള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അതൊരു പ്രണയ വിവാഹമായിരിക്കും. എന്റെ സ്വപ്‌നത്തിലുള്ള ആളെ കണ്ടുമുട്ടുന്നില്ലെങ്കില്‍ അതുവരെ അവിവാഹിതയായി തുടരുന്നതിനും തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് തൃഷ പറഞ്ഞത്''. തെന്നിന്ത്യൻ താരം റാണയുമായി തൃഷ പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും ബ്രേക്കപ്പ് ആകുകയായിരുന്നു.

  ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി തൃഷ | Filmibeat Malayalam

  ഒരു ചെറിയ ഇടവളയ്ക്ക് ശേഷം തൃഷ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. 2016 ന് ശേഷം ഒരു വർഷക്കാലം നടി സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം പുറത്ത് ഇറങ്ങിയ നടിയുടെ ചിത്രം 96 വൻ വിജയമായിരുന്നു. 2018 ൽ പുറത്ത് ഇറങ്ങിയ വിജയ് സേതുപതി തൃഷ കൂട്ട്കെട്ടിൽ പിറന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. പരമപതം വിളയാട്ടാണ് നടിയുടെ ഏറ്റവും ഒടുവിൽ പുറത്ത് വന്ന ചിത്രം. ഹോട്ട്സ്റ്റാറിലായിരുന്നു സിനിമ റിലീസ് ചെയ്തത്. പൊന്നിയിന്‍ സെല്‍വന്‍, ഗര്‍ജ്ജനൈ, സതുരംഗ വേട്ടൈ 2, രാണ്‍ഗി എന്നിവയാണ് തൃഷയുടേതായ അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

  Read more about: trisha
  English summary
  Actress Thrisha Reply About Her marriage Gossip, And Actress Share Pic Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X