For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് 4 മാസം കൊണ്ട് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; പുത്തന്‍ മേക്കോവറില്‍ താരപുത്രി വനിതയുടെ ചിത്രങ്ങള്‍

  |

  ലോക്ഡൗണ്‍ കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും ചര്‍ച്ചയാക്കപ്പെട്ട താരവിവാഹമാണ് നടി വനിത വിജയകുമാറിന്റേത്. രണ്ട് തവണ വിവാഹിതയായ വനിതയുടെ മൂന്നാം വിവാഹമായിരുന്നിത്. ക്രിസ്ത്യന്‍ ആചാരപ്രകാരം ലളിതമായിട്ടാണ് സംവിധായകന്‍ പീറ്റര്‍ പോളും വനിത വിജയകുമാറും വിവാഹിതരാവുന്നത്. വിവാഹമോചനം നേടാതെയുള്ള പീറ്ററിന്റെ രണ്ടാം വിവാഹം വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി.

  പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ ഹെലന്‍ എലിസബത്ത് ഭര്‍ത്താവിനെ തിരിച്ച് വേണമെന്ന് ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ഇതിനെയൊക്കെ ശക്തമായി എതിരിടുകയായിരുന്നു വനിത നടത്തിയത്. പുതിയ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ജന്മദിനങ്ങളും അവധി ദിനങ്ങളുമൊക്കെ ആഘോഷിച്ചു. എന്നാല്‍ അധികം വൈകുന്നതിന് മുന്‍പ് വനിതയും പീറ്റര്‍ പോളും തമ്മില്‍ വേര്‍പിരിഞ്ഞു.

  vanitha

  പുതിയ ഭര്‍ത്താവുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് വനിത തന്നെ പുറംലോകത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ആ വിഷമങ്ങളില്‍ നിന്നെല്ലാം മാറി സന്തോഷത്തോടെ ഇരിക്കുന്ന പുതിയ ചിത്രങ്ങളാണ് നടിയിപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തില്‍ കഴുത്തിന് താഴെ പുതിയൊരു ടാറ്റു പതിപ്പിച്ചതാണ് ആരാധകര്‍ ആദ്യം ശ്രദ്ധിച്ചത്.

  പെട്ടെന്ന് ആര്‍ക്കും മനസിലാവാത്ത തരത്തില്‍ എന്തോ എഴുത്താണ് ടാറ്റു ആയി വനിത പതിപ്പിച്ചത്. ഇതെന്താണെന്ന് പറയാന്‍ പറ്റുമോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ചോദ്യം ഉയര്‍ന്ന് വരികയാണ്. നിലവില്‍ പുത്തന്‍ മേക്കോവറിലാണ് താരം. ഇതുവരെ കണ്ടതില്‍ നിന്നും ശരീരഭാരം കുറച്ച് മോഡേണ്‍ വസ്ത്രങ്ങളിലാണ് വനിത പ്രത്യക്ഷപ്പെട്ടത്. പുതിയ ചില പരിപാടികളും ആരംഭിച്ചതായിട്ടാണ് അറിയുന്നത്.

  vanitha

  അടുത്തിടെ വനിതയുടെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കാനാടി ഗോവയില്‍ പോയപ്പോഴും ഭര്‍ത്താവ് പീറ്റര്‍ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും തന്നെ കുറിച്ച് യാതൊന്നും ചിന്തിക്കാതെയുള്ള പെരുമാറ്റം ആണെന്നുമൊക്കെ വനിത വെളിപ്പെടുത്തി. 'ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുമ്പോഴാണ് പീറ്റര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന കാര്യം ഞാനറിയുന്നത്.

  അടുത്തിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചു. അമിതമായ പുകവലിയും മദ്യപാനവും കാരണ ഉണ്ടായതാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ കൊടുത്തു. ജീവന് തുല്യം സ്നേഹിക്കുന്ന ഒരാള്‍ മരണത്തോട് മല്ലിടുമ്പോള്‍ അവിടെ പണത്തിനൊക്കെ എന്ത് സ്ഥാനം. ജീവിതം ഞങ്ങള്‍ തുടങ്ങുന്ന സയത്താണ് അസുഖം ഉണ്ടാകുന്നത്. ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയത് പോലെയായി. കുടിയും വലിയും മാത്രമായെന്നും നടി പറയുന്നു.

  Read more about: vanitha വനിത
  English summary
  After Breakup With Husband Peter Paul, Vanitha Vijayakumar's Latest Makeover Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X