For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിട്ടുമാറാതെ ശാരീരിക അസ്വസ്ഥതകൾ'; ഐശ്വര്യ രജനികാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു!

  |

  സംവിധായിക ഐശ്വര്യ രജനികാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഐശ്വര്യയുടെ ആരോഗ്യനില തൃപ്തികരമാണ്. അടുത്തിടെ ഐശ്വര്യയ്‌ക്ക് കൊറോണ പിടിപെട്ടിരുന്നു. ഇത് ഭേദമായെങ്കിലും കൊറോണാന്തര രോഗങ്ങൾ രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇപ്പോഴുണ്ടായിരിക്കുന്ന പനിയും തലകറക്കവുമെന്നാണ് ഐശ്വര്യ പറയുന്നത്.

  Also Read: മനസുകൊണ്ട് ഒത്തുപോകുന്നില്ല, 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് സംവിധായകൻ ബാലയും ഭാര്യ മലരും!

  കൊറോണയ്‌ക്ക് മുമ്പുള്ള ജീവിതം.... ശേഷമുള്ള ജീവിതം എന്നാണ് ആശുപത്രിയിൽ‌ കഴിയുന്ന അവസ്ഥയെ ഐശ്വര്യ വിശേഷിപ്പിക്കുന്നത്. 'വീണ്ടും പനിയും തലകറക്കവും ഉണ്ടായി. ആശുപത്രിയിൽ ചികിത്സ തേടി. ഏറ്റവും ഭംഗിയായി ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്ന നമുക്ക് ഒരുപാട് പ്രചോദനം നൽകാൻ കഴിവുള്ള മിടുക്കരായ ഡോക്ടർമാരുള്ളപ്പോൾ നമുക്ക് തളർച്ച തോന്നുകയില്ല' ഐശ്വര്യ സോഷ്യൽമീഡിയയിൽ കുറിച്ചു. തുടർന്ന് തന്നെ ചികിത്സിക്കുന്ന ഡോക്ടറേയും സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ഐശ്വര്യ പരിചയപ്പെടുത്തി.

  Also Read: 'ഞാൻ ഒരിക്കലും മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല....'; വനിതാ ദിനത്തിൽ വൈറലായി ഭാവനയുടെ വാക്കുകൾ!

  ഡോ.പൃതിക ചാരി എന്ന സീനിയർ ഡോക്ടറാണ് ഐശ്വര്യയെ ചികിത്സിക്കുന്നത്. തുറന്ന ചിരിയോടെയാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വനിതാ ദിനത്തിൽ ഇങ്ങനെയൊരാളെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഐശ്വര്യ കുറിച്ചിരിക്കുന്നു. ഐശ്വര്യയ്ക്ക് പ്രചോദനമേകുന്ന തരത്തിൽ നിരവധി കമന്റുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ആശുപത്രിയിലായിരിക്കുമ്പോൾ പോലും വളരെ പോസിറ്റീവ് ആയ രീതിയിൽ പ്രതികരിക്കാൻ സാധിക്കുന്നതും വനിതാ ദിനത്തെ ഇത്രമാത്രം ആദരവോടെ എടുത്ത് പ്രതിപാദിക്കുന്നത് സ്ത്രീ എന്ന നിലയ്ക്കുള്ള അഭിമാനമാണ് ഐശ്യര്യ വെളിപ്പെടുത്തുന്നത് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

  സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം ഐശ്വര്യയ്ക്ക് പ്രചോദനം പകരുന്ന വാക്കുകളും സ്നേഹവും പങ്കുവെച്ച് എത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് നടൻ ധനുഷുമായുള്ള വിവാഹബന്ധം ഐശ്വര്യ വേർപ്പെടുത്തിയത്. പതിനെട്ട് വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയും ധനുഷും 2004ൽ ആണ് വിവാഹിതരായത്. യത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളുടെ മാതാപിതാക്കളാണ് ഇവർ. 38 കാരനായ ധനുഷും 40 കാരിയായ ഐശ്വര്യയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വേർപിരിയൽ അറിയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് പങ്കിട്ടുകൊണ്ടാണ് വേർപിരിയൽ വാർത്ത അറിയിച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്ന് ധനുഷും ഐശ്വര്യയും വേർപിരിയൽ വാർത്തയ്‌ക്കൊപ്പമുള്ള കുറിപ്പിൽ എഴുതിയിരുന്നു. രജനികാന്തിന്റെ മകൾ, സംവിധായിക എന്നതിലുപരി ​ഗായിക കൂടിയാണ് ഐശ്വര്യ.

  Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam

  ത്രീ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സംവിധാനത്തിലേക്ക് എത്തിയത്. ഐശ്വര്യയുടെ പങ്കാളിയായിരുന്ന ധനുഷ് തന്നെയായിരുന്നു ചിത്രത്തിൽ നായകൻ. ചിത്രത്തിലെ വൈ ദീസ് കൊലവെറി ഗാനം ഇന്റർനെറ്റിൽ വലിയ തരംഗമായിരുന്നു അന്ന് സൃഷ്ടിച്ചിരുന്നത്. ത്രീക്ക് ശേഷം വയ് രാജ വയ് എന്നൊരു കോമഡി ക്രൈം ത്രില്ലറും സിനിമ വീരൻ എന്ന ഡോക്യുമെന്ററിയും ഐശ്വര്യ സംവിധാനം ചെയ്തിരുന്നു. ഇപ്പോൾ പയനി എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ഐശ്വര്യ. ധനുഷും സിനിമാ ഷൂട്ടിങും പ്രമോഷനുമെല്ലാമായി തിരക്കിലാണ്. അവസാനം പുറത്തിറ‌ങ്ങിയ ധനുഷ് ചിത്രം അത്രം​ഗിരേ ആയിരുന്നു. പ്രണയകഥ പറഞ്ഞ സിനിമയിൽ സാറാ അലി ഖാനായിരുന്നു നായിക. മാരനാണ് ഇനി റിലീസിനെത്താനുള്ള ധനുഷിന്റെ മറ്റൊരു ചിത്രം. സിനിമയിൽ മാളവിക മോഹനാണ് നായിക. കാർത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാർത്തിക് നരേൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. റിപ്പോർട്ടറായിട്ടാണ് മാരൻ എന്ന ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ‌‌

  Read more about: dhanush
  English summary
  After Testing Covid Aishwaryaa Rajinikanth Again Admited At A Hospital For This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X