For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനവിധി തേടാന്‍ തലയും? രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന ചോദ്യത്തിന് അജിത്ത് നല്‍കിയ മറുപടി?

|
തല അജിത്ത് രാഷ്ട്രീയത്തിലേക്കിറങ്ങുമോ? | #ThalaAjith | filmibeat Malayalam

വേറിട്ട സിനിമകളുമായാണ് അജിത്ത് എന്നും എത്താറുള്ളത്. താരജാഡകളൊന്നുമില്ലാതെ സാധാരണക്കാരാനായാണ് അദ്ദേഹം കഴിയുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചും സാധാരണക്കാരനായുള്ള ഇടപെടലുകളെക്കുറിച്ചുമൊക്കെ വാചാലരായി നിരവധി പേര്‍ എത്തിയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ ശാലിനിയെ വിവാഹം ചെയ്തതോടെ മലയാളത്തിന്റെ മരുമകനായും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. തമിഴിന് പുറമെ തെലുങ്കിലും ബോളിവുഡിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും നിലപാടുകള്‍ കൃത്യമായി തുറന്നുപറയാറുണ്ട് ഈ താരം. 21ാമത്തെ വയസ്സില്‍ സിനിമയിലേക്കെത്തിയ താരം ഇപ്പോള്‍ തെന്നിന്ത്യയുടെ സ്വന്തം താരങ്ങളിലൊരാളാണ്. തലയെന്ന ഓമനപ്പേരിലാണ് ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. പൊങ്കല്‍ റിലീസായെത്തിയ വിശ്വാസത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഭാവന നവീന്‍റേതായിട്ട് ഒരുവര്‍ഷം!വിവാഹ വാര്‍ഷിക ദിനത്തില്‍ താരം പറഞ്ഞത് എന്താണെന്നറിയുമോ? കാണൂ

കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് വിശ്വാസത്തെ. നാളുകള്‍ക്ക് ശേഷം പഴയ ആവേശം തിരികെ എത്തിച്ചിരിക്കുകയാണ് തലയെന്നും ആരാധകര്‍ പറഞ്ഞിരുന്നു. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. വൈകാരിക രംഗങ്ങളിലെ പ്രകടനത്തില്‍ ഇരുവരും തകര്‍ത്തുവെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഇവര്‍ക്കിടയിലെ കെമിസ്ട്രിയും വിശ്വാസത്തിന് മാറ്റ് കൂട്ടുന്നുണ്ട്. സിനിമയില്‍ നിന്നും താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെക്കുന്ന സാഹചര്യമാണ് ഇപ്പോഴത്തേത്. കമല്‍ഹാസന്‍, രജനീകാന്ത് , പ്രകാശ് രാജ് തുടങ്ങിയവര്‍ ഇതിനോടകം തന്നെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് തലയുടെ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്. ഇതേക്കുറിച്ച് താരം പറഞ്ഞതെന്താണെന്നറിയേണ്ടേ?

രാഷ്ട്രീയത്തിലേക്കിറങ്ങുമോ?

താരങ്ങള്‍ ഓരോരുത്തരായി രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കിയപ്പോഴാണ് തലയോട് ഇത്തരത്തിലൊരു കാര്യത്തെക്കുറിച്ച് ചോദിച്ചത്. അദ്ദേഹത്തിന്റെ ആരാധകരില്‍ പലരും പുതിയ പാര്‍ട്ടിയിലേക്ക് മാറിയതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കിയാണ് അജിത്ത് രംഗത്തെത്തിയിട്ടുള്ളത്. പ്രസ്താവനയിലൂടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

ബിജെപിയിലേക്ക്

താരത്തിന്റെ ആരാധകരില്‍ ചിലര്‍ ബിജെപിയിലേക്ക് ചേര്‍ന്നെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയായാണ് തലയും ബിജെപിയിലേക്ക് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യുന്നതിനായി ക്യൂ നില്‍ക്കുന്നവെന്നതാണ് തന്റെ പങ്കെന്ന് അദ്ദേഹം പറയുന്നു. അജിത്ത് ബിജെപിയില്‍ ചേരുന്നുവെന്ന തരത്തിലുള്ള പ്രചാരണം ശക്തമായിരുന്നു. ഇതേക്കുറിച്ച് മനസ്സിലാക്കിയതിന് പിന്നാലെയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

തെറ്റായ സന്ദേശം

തന്റെ നിലപാടുകളുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശമാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയെ പിന്തുണയ്ക്കാനോ വോട്ട് ചെയ്യാനോ വേണ്ടി താന്‍ ആരാധകരോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാവിയിലും അത്തരത്തിലുള്ള സമീപനം തന്നില്‍ നിന്നുണ്ടാവില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. മറ്റേതൊരു കാര്യത്തിലെപ്പോലെ തന്നെ രാഷ്ട്രീയത്തെക്കുറിച്ചും തനിക്ക് ഇഷ്ടാനിഷ്ടങ്ങളുണ്ട്. തന്റെ കാഴ്ചപ്പാട് ആരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ല. തിരിച്ച് തന്നിലേക്ക് അടിച്ചേല്‍പ്പിക്കാനും ആരെയും അനുവദിക്കാറില്ലെന്നും താരം പറയുന്നു.

ഫാന്‍ ക്ലബില്‍ താല്‍പര്യമില്ല

പ്രേക്ഷകപിന്തുണയാണ് അഭിനേതാവിനെ താരമാക്കി മാറ്റുന്നത്. താരങ്ങള്‍ക്കായി ഫാന്‍സ് ക്ലബുകളും അസോസിയേഷനുകളുമൊക്കെ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ആരാധകപിന്തുണയില്‍ ഏറെ മുന്നിലുള്ള താരങ്ങളിലൊരാളായ അജിത്തിന് ഫാന്‍സ് ക്ലബില്ല. ഇത്തരമൊരു ആവശ്യവുമായി അദ്ദേഹത്തെ സമീപിച്ചവരോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു അദ്ദേഹം. അഭിനയമാണ് തന്റെ ജോലിയെന്നും അതിനുമപ്പുറത്തേക്കുള്ള പ്രവര്‍ത്തനങ്ങളൊന്നും വേണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.

പഠനവും തൊഴിലും

രാഷ്ട്രീയ ബന്ധങ്ങളില്‍ നിന്നും ഫാന്‍ ക്ലബുകളില്‍ നിന്നുമെല്ലാം അകന്നുനില്‍ക്കുകയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെയായിരുന്നിട്ട് കൂടി ചില രഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട തന്റെ പേര് പ്രചരിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടയിലുള്ള പ്രചാരണങ്ങള്‍ തനിക്ക് രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന തോന്നലുകളെ ശക്തമാക്കുമെന്നും അദ്ദേഹം പറയുന്നു. പഠനത്തിലും തൊഴിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടത്.

വിശ്വാസത്തിന് കൈയ്യടി

നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് തിയേറ്ററുകളിലേക്കെത്തിയ വിശ്വാസത്തിന് ശക്തമായ പിന്തുണയായിരുന്നു തുടക്കം മുതലേ ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയാണ് ശിവ ചിത്രത്തിന്റെ കുതിപ്പ്. ആരാധകര്‍ ആഗ്രഹിച്ച തരത്തിലുള്ള വരവ് തന്നെയായിരുന്നു ഇത്തവണത്തേതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പേട്ടയോ വിശ്വാസമോ?

ഒരേ ദിനത്തിലായിരുന്നു തലയുടെയും തലൈവരുടെയും സിനിമകള്‍ റിലീസ് ചെയ്തത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സിനിമകളായിരുന്നു രണ്ടും. റിലീസ് ചെയ്ത ദിനം മുതലേ തന്നെ പോര്‍വിളിയുമായി ഇരുവരുടേയും ആരാധകര്‍ തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. നിരവധി പേര്‍ക്കായിരുന്നു സംഘര്‍ഷത്തില്‍ പരിക്കേറ്റത്. നടന്‍മാര്‍ക്കോ സിനിമകള്‍ക്കോ എതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് തനിക്ക് വിയോജിപ്പാണെന്നും അത്തരം പ്രവണതകളെ അംഗീകരിക്കില്ലെന്നും അജിത്ത് വ്യക്തമാക്കിയിട്ടുണ്ട്.

ട്വീറ്റ് കാണാം

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അജിത്തിന്റെ പ്രസ്താവന ഇങ്ങനെ.

English summary
Ajith about his political entry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more