Don't Miss!
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- News 'സുധാകരന് എന്തോ തകരാറുണ്ട്, മരുന്ന് കഴിച്ചിട്ടില്ലെന്ന് തോന്നുന്നു'; മറുപടിയുമായി ഇപി ജയരാജൻ
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അരുണ്‍ വിജയ് യെ ആദ്യം അഭിനന്ദിച്ചത് അജിത്തിന്റെ മകള്‍
എന്നൈ അറിന്താല്‍ എന്ന ചിത്രം ഏറ്റവും കൂടുതല്‍ ബ്രേക്ക് നല്‍കിയിരിക്കുന്നത് വിക്ടര്‍ എന്ന വേഷം ചെയ്ത അരുണ്‍ വിജയ് യ്ക്കായിരിക്കും. ഒരുപാട് നാളുകള്‍ക്ക് ശേഷം ലഭിച്ച നല്ലൊരു വേഷം. നായകനായി തിളങ്ങിയപ്പോള്‍ ലഭിച്ച അംഗീകാരത്തിനെക്കേള് എത്രയോ മുകളിലാണ് ഇപ്പോള്‍ വില്ലന്‍ വേഷം ചെയ്തപ്പോള്‍ ലഭിയ്ക്കുന്നത്.
ചിത്രത്തിലെ അഭിനയം കണ്ട് അരുണ്‍ വിജയ് യെ ആദ്യം അഭിനന്ദിച്ചത് ആരാണെന്നറിയാമോ? ഒപ്പം അഭിനയിച്ച അജിത്തോ സംവിധായകന് ഗൗതം മേനോനോ നടനും അരുണിന്റെ പിതാവുമായ വിജയകുമാറോ അങ്ങനെ ആരുമല്ല. അജിത്തിന്റെ മകള്‍ അനുഷ്ക!
അരുണ്‍ വിജയ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് ശേഷമാണ് ഏഴ് വയസ്സു പ്രായമുള്ള അജത്തിന്റെ മകള്‍ അരുണിനെ അഭിനന്ദിച്ചത്. പ്രിവ്യു കണ്ടതിന് ശേഷം അനുഷ്ക അരുണിന് ഒരു കത്ത് എഴുതി കടുക്കുകയായിരുന്നത്രെ.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെ; 'ആദ്യമായി വില്ലന്‍ വേഷം ചെയ്തതിന് അരുണ്‍ വിജയ് അങ്കളിന് എന്റെ അഭിനന്ദനങ്ങള്‍. ശരിക്കും എനിക്കീ ചിത്രം ഇഷ്ടമായി. ചില സംഘട്ടന രംഗങ്ങള്‍ എന്നേ പേടിപ്പിച്ചു. അച്ഛനൊപ്പം അഭിനയിച്ചതിന് നന്ദി'
എന്നൈ അറിന്താലില്‍ അഭിനയിച്ചതിന് എനിക്ക് ലഭിച്ച ആദ്യത്തെ അഭിനന്ദനമാണ് ഈ കത്തെന്ന് അരുണ്‍ വിജയ് പറയുന്നു. ഈ കത്ത് എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കും എനിക്ക് ലഭിച്ച ഒരു പ്രത്യേക സമ്മാനമാണിത്- അരുണ്‍ വിജയ് പറഞ്ഞു.